Get Updates
Get notified of breaking news, exclusive insights, and must-see stories!

റോൾസ് റോയ്‌സ് മുതൽ ലണ്ടനിലെ കൊട്ടാരം വരെ; നടൻ അജയ് ദേവ്ഗണിന്റെ ശതകോടികളുടെ സമ്പത്ത്

ബോളിവുഡ് സിനിമാ ലോകത്ത് മൂന്ന് പതിറ്റാണ്ടുകളിലേറെയായി തലയുയർത്തി നിൽക്കുന്ന നടനാണ് അജയ് ദേവ്ഗൺ. സംവിധായകൻ വീരു ദേവ്ഗണിന്റെ മകനായി ജനിച്ച്, 1991-ൽ പുറത്തിറങ്ങിയ 'ഫൂൽ ഔർ കാണ്ടേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ്. സിംഗം, തൻഹാജി, ഗോൽമാൽ, ദൃശ്യം തുടങ്ങി നൂറിലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അജയ് ദേവ്ഗൺ വെറുമൊരു നടൻ മാത്രമല്ല, മികച്ചൊരു നിർമ്മാതാവും ബിസിനസ്സുകാരൻ കൂടിയാണ്. ഏകദേശം 427 കോടി രൂപയുടെ വമ്പൻ ആസ്തിയാണ് താരത്തിനുള്ളത്. സിനിമകളിൽ നിന്നുള്ള പ്രതിഫലം, ആഡംബര സ്വത്തുക്കൾ, മറ്റ് ബിസിനസ്സുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ സമ്പത്ത്.

സാധാരണയായി ഒരു സിനിമയ്ക്കായി 60 കോടി മുതൽ 120 കോടി രൂപ വരെയാണ് അജയ് ദേവ്ഗൺ പ്രതിഫലമായി ഈടാക്കുന്നത്. 'റെയ്ഡ് 2' എന്ന ചിത്രത്തിനായി 75 കോടി രൂപയും, 'ഷൈത്താൻ', 'ദൃശ്യം 2' എന്നീ ചിത്രങ്ങൾക്കായി 60 കോടി രൂപ വീതവും താരം വാങ്ങിയതായാണ് വിവരം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ധമാൽ 4' ഇന്ന് (ജൂലൈ 10) തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന് വേണ്ടി താരം തന്റെ പ്രതിഫലം കുറച്ചതായി നിർമ്മാതാവ് ഭൂഷൺ കുമാർ വ്യക്തമാക്കുകയുണ്ടായി.

മുംബൈയിലെ കൊട്ടാരവും ലണ്ടനിലെ ആഡംബര ബംഗ്ലാവും

അജയ് ദേവ്ഗണിന്റെ ആസ്തികളിൽ ഏറ്റവും പ്രധാനപ്പെട്ടത് മുംബൈയിലെ ജുഹുവിലുള്ള അദ്ദേഹത്തിന്റെ ആഡംബര ബംഗ്ലാവാണ്. 'ശിവശക്തി' എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹരമായ ബംഗ്ലാവിന് മാത്രം ഏകദേശം 60 കോടി രൂപയോളം വിലമതിക്കും. വിശാലമായ ബാൽക്കണികൾ, അത്യാധുനിക സൗകര്യങ്ങളുള്ള ജിം, മനോഹരമായ പൂളുമൊക്കെ ഈ വീടിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ ലണ്ടനിൽ 54 കോടി രൂപ വിലവരുന്ന മറ്റൊരു ആഡംബര കൊട്ടാരവും താരത്തിനുണ്ട്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കോടികൾ വിലമതിക്കുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ajay-devgn-73111783680025 jpg

സിനിമയ്ക്ക് പുറമെ വലിയൊരു ബിസിനസ്സ് സാമ്രാജ്യവും അദ്ദേഹം കെട്ടിപ്പടുത്തിട്ടുണ്ട്. 2000-ൽ തുടങ്ങിയ 'ദേവ്ഗൺ ഫിലിംസ്' എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസ് വഴി ബോൽ ബച്ചൻ, റൺവേ 34, ഭോല, തൻഹാജി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. 2015-ൽ തന്റെ മക്കളായ നൈസ, യുഗ് എന്നിവരുടെ പേരിൽ 'NY VFXWAALA' എന്ന പേരിൽ ഒരു വിഎഫ്എക്സ് സ്റ്റുഡിയോയും താരം ആരംഭിച്ചു. ഈ കമ്പനി അന്താരാഷ്ട്ര തലത്തിൽ വലിയ വളർച്ചയാണ് നേടുന്നത്. ഇതുകൂടാതെ 'ദേവ്ഗൺ സിനെക്സ്' എന്ന പേരിൽ ഒരു മൾട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയും അദ്ദേഹത്തിനുണ്ട്. നിലവിൽ ഇന്ത്യയിലുടനീളം 57 സ്ക്രീനുകളുള്ള ഈ കമ്പനി വരും നാളുകളിൽ ദക്ഷിണേന്ത്യയിലേക്ക് ഉൾപ്പെടെ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.

കോടികൾ വിലയുള്ള ആഡംബര കാറുകൾ

അജയ് ദേവ്ഗണിന്റെ ഗാരേജിലുള്ള കാറുകളുടെ ശേഖരം ഏതൊരു വാഹനപ്രേമിയെയും അസൂയപ്പെടുത്തുന്നതാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ പല ആഡംബര വാഹനങ്ങളും അദ്ദേഹത്തിനുണ്ട്.

റോൾസ് റോയ്‌സ് കള്ളിനൻ: 6.95 കോടി രൂപ

മെഴ്‌സിഡസ് മേബാക്ക് GLS600: 3.3 കോടി രൂപ

റേഞ്ച് റോവർ വോഗ്: 2.4 കോടി രൂപ

മാസെരാട്ടി ക്വാട്രോപോർട്ടെ: 1.5 കോടി രൂപ

'ധമാൽ 4' തിയേറ്ററുകളിൽ മുന്നേറുമ്പോഴും വരാനിരിക്കുന്ന വലിയ പ്രൊജക്ടുകളുടെ തിരക്കിലാണ് താരം. ഈ വർഷം ഒക്ടോബർ 2-ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന 'ദൃശ്യം 3' ആണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ഇത് കൂടാതെ 'ഗോൽമാൽ 5', 'ചൗഹാൻ' തുടങ്ങിയ സിനിമകളും അജയ് ദേവ്ഗണിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+