ദിലീപിൻ്റെ കേസിന് വേണ്ടി 10 ലക്ഷം വാങ്ങി, വക്കീൽ ഫീസ് കൊടുക്കാനെന്ന്'; ബാദുഷക്കെതിരെ ആരോപണവുമായി സഹനിർമ്മാതാവ്

പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷക്കെതിരെ സഹനിർമ്മാതാവ് റോഷിത് ലാൽ. കോടികളോളം രൂപ തൻ്റെ കൈയ്യിൽ നിന്നും വാങ്ങി പറ്റിച്ചുവെന്നാണ് ആരോപണം. ദിലീപിൻ്റെ പേരിലടക്കം കാശ് വാങ്ങിയെന്നും എന്നാൽ ഇതുവരെ ഒരു തുക പോലും തിരിച്ചു തന്നില്ലെന്നും റോഷിത് ലാൽ പറഞ്ഞു. മലയാളം ന്യൂസ് 18 ചാനലിനോടായിരുന്നു പ്രതികരണം.

'എനിക്ക് ബാദുഷയെ 2021 ഡിസംബർ മുതലാണ് പരിചയം. ഒരു പിആർഓ വഴിയുള്ള ഒരു കണക്ഷൻ ആയിരുന്നു. ബാദുഷയെ കണക്ട് ചെയ്ത സമയത്ത് ബാദുഷ ആദ്യം തന്നെ എന്റെ അടുത്ത് ഒരു 20 ലക്ഷം രൂപ കടം വാങ്ങിയാണ് തുടങ്ങിയത്. ഒരു ജെനുവിനായിട്ടുള്ള വ്യക്തിയായിട്ടാണ് ഞാൻ കണ്ടത്. അതുകൊണ്ട് 20 ലക്ഷം രൂപ ഞാൻ അന്നേരം തന്നെ കൊടുത്തു. അതിനുശേഷം ആള് ഒരു സിനിമയുറെ കാര്യത്തിനെ പറ്റി പറഞ്ഞു. ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ എന്നുള്ള ഒരു സിനിമ ഷൂട്ട് നടക്കുന്ന കാര്യം എന്റെ അടുത്ത് പറഞ്ഞു. പക്ഷെ അത് എന്തൊരു കാരണം കൊണ്ട് ഷൂട്ടിങ്ങിൻ്റെ ഇൻ ബിറ്റ്വീൻ പണം വേണമെന്ന് പറഞ്ഞു. അതിന്റെ മുന്നേ ദിലീപ് ചെയ്ത ഒരു സിനിമ ഉണ്ടായിരുന്നു കേശു ഈ വീടിൻ്റെ നാഥൻ. ആ സിനിമയിൽ അവര് പറഞ്ഞു എത്രയോ 18 ലക്ഷം രൂപയോ മറ്റോ ഇട്ടാൽ ഇരട്ടി കിട്ടുമെന്നൊക്കെ പറഞ്ഞു. വേറൊരു സിനിമ ചെയ്തത് കാരണം എനിക്ക് കുറച്ച് കാശ് സ്റ്റോക്ക് ആയിട്ടുണ്ടായിരുന്നു.

badusha2-1

ബാദുഷ പറഞ്ഞു പണം ധൈര്യമായി ഇട്ടോളൂ, ഇരട്ടി നിനക്ക് എന്തായാലും കിട്ടും എന്ന് പറഞ്ഞിട്ട് എന്നെ ഇതിലേക്ക് കൊണ്ടിട്ടു. എന്നാൽ കാശിട്ടിട്ടും സിനിമ നടക്കുന്നില്ല. ഈ സിനിമ നടക്കാതെ അങ്ങനെ തന്നെ ലാഗ് ആയി കൊണ്ടിരിക്കുകയാണ്. അതിനിടെ ദിലീപിൻ്റെ ഒരു കേസിന് വേണ്ടിയിട് എന്ന് പറഞ്ഞു കൂടെ എന്റെ അടുക്കൽ നിന്ന് കാശ് വാങ്ങിയിട്ടുണ്ട്. ആളുടെ ലോയറിന് കൊടുക്കാൻ എന്ന് പറഞ്ഞിട്ടാണ് വാങ്ങിയത്. നടി ആക്രമിക്കപ്പെട്ട കേസുമായിട്ട് ബന്ധപ്പെട്ടാകാം അത് .അതല്ലാതെ വേറൊരു കേസ് എനിക്കറിയില്ല.

അതിൻ്റെ സത്യം അറിയില്ല, വെറുതെ അങ്ങനെ പറഞ്ഞ് കാശ് വാങ്ങിയതാണോയെന്ന് അറിയില്ല.
10 ലക്ഷം രൂപ അങ്ങനെ എന്റെ അടുത്ത് നിന്ന് വാങ്ങിയിട്ടുണ്ട്. എനിക്ക് അറിഞ്ഞൂട ഇനി അത് കാശ് വാങ്ങാൻ വേണ്ടി എന്റെ അടുത്ത് ഉണ്ടാക്കിയ കഥയാണോയെന്ന്. കാരണം ഒരു സിനിമയിൽ കാശിട്ട വ്യക്തി ഇങ്ങനെ ഒരു കാരണം കൊണ്ട് ചിലപ്പോൾ ഈ കേസ് വേഗത്തിൽ തീർന്നിട്ട് സിനിമ വേഗത്തിൽ നടക്കട്ടെ എന്ന് വിചാരിച്ച് പണം തരുമെന്ന് വിചാരിച്ച് കള്ളം പറഞ്ഞതാണോയെന്നും അറിയില്ല.

ഇതെല്ലാം കൊടുത്തിട്ടും പക്ഷെ സിനിമ നടക്കുന്നില്ല. ന്യൂസ് വരുന്നു എന്നല്ലാതെ ആളൊന്നും പറയുന്നില്ല. പിന്നെ ഞാൻ എഗ്രിമെന്റ് സൈൻ ചെയ്തു . എന്റെ അടുത്ത് പറഞ്ഞു ഈ കാശിന് പകരം വേറൊരു കാര്യം ചെയ്യാം വെടിക്കെട്ട് എന്ന് പറഞ്ഞ ഒരു സിനിമയിൽ എന്നെ ആക്കാം എന്ന് പറഞ്ഞു. ഒരു മൂന്നര കോടി രൂപയുടെ സിനിമ എന്ന് പറഞ്ഞിട്ടാണ് എന്നെ അതിന്റകത് ഇട്ടത്. ഞാൻ വിചാരിച്ചത് 30%ന്റെ ഒരു ഷെയർ എനിക്ക് കിട്ടുമല്ലോ. പക്ഷെ ആ സിനിമ ഭയങ്കരമായി കോസ്റ്റ് കൂടി. അപ്പോൾ എനിക്ക് മനസ്സിലായി ആ സിനിമയിലിട്ട കാശ് ഒരിക്കലും റിക്കവർ ആകാൻ പോകുന്നില്ലെന്ന്. ആ സമയത്ത് ബാദുഷയുടെ ഒരു പാർട്ണർ ഉണ്ട്, ഷിനോയി. ആള് കൂറേക്കൂടിജനുവിൻ ആയിട്ടുള്ള വ്യക്തിയായി എനിക്ക് തോന്നി. അദ്ദേഹം എന്നോട് പറഞ്ഞു വെടിക്കട്ടിൽ കാശ് റിക്കവർ ചെയ്യാൻ വളരെ ടഫ് ആണ്, വോയിസ് ഓഫ് സത്യനാഥനിൽ തന്നെ തിരിച്ചു വരാൻ പറഞ്ഞു. പക്ഷെ എന്നിട്ടും സിനിമ നടക്കുന്നില്ല. ഇതിനിടയിൽ പലരും എന്നോട് പറഞ്ഞു ഇയാൾ ഭയങ്കര ഫ്രോഡ് ആണെന്ന്. പക്ഷെ ഞാനത് വിശ്വസിച്ചിരുന്നില്ല. ബാദുഷക്ക് ഞാൻ ഒരു കോടിക്ക് മുകളിലൽ കൊടുത്തിട്ടുണ്ട്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+