എൻ്റെ സ്ട്രോങ് പില്ലർ 'മാധവൻ' ആയിരുന്നു,തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്;'എനിക്കത് മറക്കാൻ പറ്റിയിട്ടില്ല'
കരിയറിലും ജീവിത്തിലും ബുദ്ധിമുട്ടേറിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഗായത്രി സുരേഷ്. അതോടെയാണ് താൻ സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. ജോലി ചെയ്യുന്നുണ്ടെങ്കിലും താൻ ഉള്ളിൽ ഒട്ടും സന്തോഷവതിയായിരുന്നില്ലെന്ന് താരം പറഞ്ഞു. മൈൽസ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ താങ്ങായി നിന്നതാരെന്ന ചോദ്യത്തിനും അഭിമുഖത്തിൽ അവർ മറുപടി നൽകി. വായിക്കാം
'ഞാൻ ദേഷ്യം പ്രകടിപ്പിക്കുന്ന ആളാണ്, പക്ഷെ എന്നോട് മാത്രം. മനസിൽ തോന്നുന്നത് ഉള്ളിൽ തന്നെ വെയ്ക്കും. ഏറ്റവും അങ്ങേയറ്റം പോയാൽ മാതാപിതാക്കളോട് ദേഷ്യപ്പെടും.ജീവിതത്തിലെ എൻ്റെ സ്ട്രോങ് പില്ലർ 'മാധവൻ' ആയിരുന്നു. എന്റെ ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു, ആള് മരിച്ചു, പക്ഷേ ഞാൻ ഏറ്റവും എന്റെ ലോ പോയിന്റിൽ നിൽക്കുമ്പോൾ എന്റെ ലൈഫിൽ വന്നതാണ് മാധവൻ. ഇതുവരെ എനിക്കത് മറക്കാൻ പറ്റിയിട്ടില്ല. എനിക്ക് മറക്കുകയും വേണ്ട',നടി പറഞ്ഞു.

ബിഗ് ബോസ് പുതിയ സീസണിൽ ഗായത്രിയും പങ്കെടുക്കുമോയെന്നുള്ള ചോദ്യങ്ങളോടും നടി പ്രതികരിച്ചു.ബിഗ് ബോസിലേക്ക് പലപ്പോഴും വിളിച്ചിട്ടുണ്ട്. ഇനി വിളിച്ചാൽ പോകുമോയെന്ന് ഉറപ്പില്ല. പോകാനുള്ള ധൈര്യം എനിക്കില്ല. ദുൽഖർ സൽമാൻ ബിഗ് ബോസിലേക്ക് വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ക്യാരക്ടർ കാണാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ', താരം പറഞ്ഞു.












Click it and Unblock the Notifications