പ്രണവ് മോഹൻലാലിനോട് ഇപ്പോൾ ക്രഷ് ഇല്ല, ഇപ്പോൾ ഇഷ്ടമുള്ള താരത്തെ പറഞ്ഞ് ഗായത്രി സുരേഷ്
പ്രണവ് മോഹൻലാലിനോട് തനിക്ക് ക്രഷ് ഉണ്ടെന്ന് തുറന്ന് പറഞ്ഞതിൻ്റെ പേരിൽ ഒരുപാട് ട്രോളുകൾ വാങ്ങിയ താരമാണ് നടി ഗായത്രി സുരേഷ്. എന്നാൽ ഇപ്പോൾ അത്തരത്തിലൊരു ക്രഷ് പ്രണവിനോട് തനിക്ക് ഇല്ലെന്നാണ് ഗായത്രി പറയുന്നത്. അതിനുള്ള കാരണവും താരം തുറന്ന് പറഞ്ഞു. മൈൽസ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം. ട്രോളുകളെ എങ്ങനെ നേരിട്ടു എന്നതിനെ കുറിച്ചും ഗായിത്രി സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകളിലേക്ക്

ഞാൻ ഒരു ഇനോഗുറേഷന് പോയപ്പോൾ ഒരാൾ എന്റെ അടുത്ത് ഫോട്ടോ എടുക്കാൻ വന്നു. എന്നിട്ട് ആള് എന്നോട് പതുക്കെ ചോദിച്ചു ഉണക്കമുന്തിരി കഴിച്ചോയെന്ന്. ഉണക്കമുന്തിരി അവിടെ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ചോദിക്കുന്നതെന്ന് മനസിലായില്ല. പിന്നെയാണ് മനസിലായത്. ട്രോളുകളൊക്കെ ഫേസ് ചെയ്യാൻ തുടക്കത്തിൽ പാടായിരുന്നു. കുറെ ട്രോളൊക്കെ ഞാൻ അർഹിച്ചിരുന്നു. അതായത് ഞാൻ വളരെ ബോസ്റ്റിങ് ആയിട്ട് നല്ലൊരു ഗ്രാൻഡിയോസ് ആയിട്ട് സംസാരിക്കാറുണ്ട്. പക്ഷെ മേബി ആൾക്കാർക്ക് മനസ്സിലായിുണ്ടാവും ഇറ്റ് ഈസ് നോട്ട് സൂട്ടിങ് മി എന്ന്.
എന്നെ ആര് കണ്ടാലും ആദ്യം ഇതാ പറയുക ട്രോളിന്റെ കാര്യമാണ് പറയുന്നത്.
ട്രോളുകളെ ഇപ്പോൾ ഞാൻ തമാശായിട്ട് എടുക്കുന്ന ആളാണ്. അന്നെനിക്ക് ഭയങ്കര ആങ്സൈറ്റിയായിരുന്നു. സിനിമയിൽ നിന്നും ഞാൻ ബ്രേക്ക് എടുത്തിരുന്നു.ഞാൻ അപ്പോൾ ഹാപ്പിയായിരുന്നില്ല. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ഏറ്റവും ബെസ്റ്റ് ആയിട്ട് ഒരു കാര്യം ചെയ്യാൻ പറ്റിയാൽ ഞാൻ സക്സസ്ഫുൾ ആണ്.
ആ സമയത്തൊക്കെ കുറെ അൺഫേവറബിൾ ആയിട്ടുള്ള ഇൻസിഡൻസ് ജീവിതത്തിൽ ഒരു പാട് ഉണ്ടായി. പിന്നെ അപ്പോഴും ഞാൻ ഒരുപാട് ഇന്റർവ്യൂ കൊടുക്കുന്നുണ്ട്, ഒരുപാട് വർക്ക് ചെയ്യുന്നുണ്ട് ,പക്ഷേ എന്റെ ഉള്ളുകൊണ്ട് ഞാൻ ഹാപ്പി ആയിരുന്നില്ല. വളരെ വലിയൊരു വോയിഡ് ആയിരുന്നു മനസിൽ. മുൻപൊക്കെ വളരെ ചൈൽഡിഷ് ആയിരുന്നു ഞാൻ. ഇപ്പോൾ അങ്ങനെയല്ല, മുൻപത്തെ എന്നെ ഞാൻ മിസ് ചെയ്യുന്നുണ്ട്. പക്ഷെ ആ ലൈഫിലേക്ക് തിരികെ പോകേണ്ടെനിക്ക്. ഇപ്പോൾ ഞാൻ ഭയങ്കര വർക്കഹോളിക് ആണ്.
പ്രണവ് മോഹൻലാലിനോട് ഇപ്പോൾ എനിക്ക് ക്രഷ് ഇല്ല. ഇപ്പോൾ ഞാൻ ജോലിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഞാൻ പറഞ്ഞില്ലേ എന്തൊക്കെയോ വിളിച്ചു പറയുകയായിരുന്നു ഞാൻ. നമ്മൾക്ക് ഇഷ്ട ഉള്ള ക്യാരക്ടറിസ്റ്റിക് ഒരാളിൽ കാണുമ്പോൾ തോന്നുന്ന ഒരു ക്രഷ് അതായിരിക്കണം പ്രണവിനോട് എനിക്ക് തോന്നിയത്.ഇപ്പോൾ ആരോടും ക്രഷ് ഇല്ല. ഡിജി ടില്ലു എന്ന് പറഞ്ഞ സിനിമയിലെ നായകനെ ഇഷ്ടമാണ്.
കല്യാണം ബക്കറ്റ് ലിസ്റ്റിൽ ഇല്ല . വിവാഹം നടക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് ഇപ്പോൾ അറിയില്ല. അങ്ങനെ ഒരു സ്റ്റേജിലാണ് ഞാൻ. കുറച്ചു കാലം മുമ്പ് വരെ നടക്കും എന്നുള്ള ചിന്തയിലായിരുന്നു. ഇപ്പോൾ പക്ഷെ നടക്കുമോ നടക്കില്ലേ എന്നൊരു തോന്നലുണ്ട്. നമുക്ക് കല്യാണം കഴിക്കണം എന്ന് തന്നെ ഇല്ലല്ലോ ,അങ്ങനെ ഒരുപാട് പേർ ഓപ്റ്റ് ചെയ്യുന്നുണ്ട്. ഐ ഡെഫിനിറ്ലി ലവ് എ പാർട്ണർ', ഗായത്രി പറഞ്ഞു.












Click it and Unblock the Notifications