എൻ്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി, സ്ഥലവും ചിലർ മറിച്ചുവിറ്റു';നടി ഷീല പറയുന്നു

തൻ്റെ വീട്ടിൽ വെച്ച് 48 ലക്ഷം രൂപ വരുന്ന സ്വർണാഭാരണങ്ങൾ മോഷണം പോയിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഷീല. പോലീസിൽ പരാതി നൽകിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ലെന്നും ഷീല പറഞ്ഞു. മൈൽസ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. താരത്തിൻ്റെ വാക്കുകൾ ഇങ്ങനെ

'എല്ലാവരും എന്നെക്കാൾ വലിയ വലിയ ലെവലിലാണ് ഉള്ളത്. സത്യത്തിൽ ഞാനാണ് ഏറ്റവും താഴെ ലെവലിൽ ഉള്ളത്. എന്റെ കൂടെ അഭിനയിച്ച ശാരദ ആയാലും ജയഭാരതി ആയാലും കെ ആർ വിജയ ആയാലും ശരി എല്ലാവരും വലിയ വലിയ ലെവലിലാണ് ഉള്ളത്. അവരെയൊക്കെ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നുമില്ല കേട്ടോ. ഒരു സാധാരണ വ്യക്തി.

sheela-463

എൻ്റെ ജീവിതം വളരെ പ്ലാൻഡ് ആയൊന്നും അല്ല പോയത്. എനിക്കും ഭയങ്കര ദുഃഖമുണ്ട്. അഞ്ചാറു കൊല്ലത്തിനു മുമ്പ് എന്റെ വീട്ടിൽ നിന്ന് 48 ലക്ഷം രൂപയുടെ ആഭരണങ്ങൾ കാണാതായി പോയി. ആ സമയത്ത് എനിക്ക് അഞ്ച് ജോലിക്കാരികൾ ഉണ്ടായിരുന്നു. ആ എന്റെ ബെഡ് ഒക്കെ ഇടാൻ ഒരുത്തി വരും, എനിക്ക് കോഫി ഇടാനായിട്ട് ഒരാൾ വരും, പിന്നെ ആരെങ്കിലും വന്നാൽ നോക്കാൻ അങ്ങനെ 5 പേർ. ആര് എടുത്തു എന്ന് എനിക്ക് എങ്ങനെ അറിയാനാകും. എന്ത് പാടുപെട്ടാണ് ഞാൻ ആ 48 ലക്ഷം ഉണ്ടാക്കിയത് എന്നറിയോ? ഇന്നത്തെ കാലം പോലെ ഒരു പടത്തിൽ അഭിനയിച്ചാൽ ഒരു കോടി, അല്ലെങ്കിൽ രണ്ടു കോടി എന്നൊക്കെ പറയുന്നത് പോലെയല്ല. അന്ന് ഞങ്ങൾക്കൊക്കെ ആയിരങ്ങളാണ് വാങ്ങുന്നത്.

അങ്ങനെ ഉണ്ടാക്കിയ ആഭരണങ്ങളാണ്. എപ്പോഴും എല്ലാ ആഭരണങ്ങളും ഞാൻ ലോക്കറിലേ വെക്കത്തുള്ളൂ. അതൊരു കല്യാണ സീസൺ ആയതുകൊണ്ട് പല കല്ല്യാണങ്ങൾക്കും പോകേണ്ടതുണ്ടായിരുന്നു. ഒരു കല്യാണത്തിന് ഇട്ട ആഭരണം അടുത്ത കല്യാണത്തിന് പോകുമ്പോൾ ഇടാൻ ഒക്കില്ലല്ലോ. അങ്ങനെ വീട്ടിൽ എടുത്ത് വെച്ചാണ്.

അങ്ങനെ ആഭരണം നഷ്ടമായപ്പോൾ പോലീസിന് പരാതി കൊടുത്തു. പോലീസ് വന്ന് എല്ലാ റൂമുകളും പരിശോധിച്ചു. നോക്കുമ്പോഴാണ് അറിയുന്നത് എന്റെ ബെഡ്റൂമിന്റെ അടുത്ത് തന്നെ എന്റെ ഡ്രസ്സിംഗ് റൂം ഉണ്ട്, എന്റെ മേക്കപ്പ് റൂം ഉണ്ട്, അവിടേക്ക് പുറത്ത് നിന്ന് വരാനൊരു വഴിയുണ്ട്. ആ ഭാഗം തുറന്നുവെച്ചിരിക്കുകയായിരുന്നു. അതായത് അടിച്ചുവാരുമ്പോഴോ മറ്റോ തുറന്നതാണ്. ഞാൻ പുറത്ത് പോയപ്പോൾ അവർ പുറകിൽ കൂടി വന്ന് തുറന്ന് കൊണ്ടുപോയി. ആരാന്ന് അറിയില്ല.

ഈ അഞ്ചു പേരെയും പോലീസുകാര് കൊണ്ടുപോയി.സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്തു. ഏത് രീതിയിൽ ചോദിച്ചുവെന്ന് എനിക്കറിയില്ല .എന്തായാലും ഒരാളല്ലേ എടുത്തു കാണുള്ളൂ. നാലുപേര് നിരപരാധികളായിരിക്കില്ലേ. അപ്പോൾ ഞാൻ അവരോട് പറഞ്ഞു ദയവായിട്ട് വിട്ടേക്ക് ഇനി പോയാലും പോട്ടെ ഇവരൊക്കെ എന്റെ കൂടെ കുറേ കാലം ജോലി ചെയ്യുന്നവരാണ്, ഒരാൾ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യും. എനിക്ക് അത് ഓർക്കുമ്പോൾ ഭയങ്കര സങ്കടമാണ് .

ഇതുപോലെ ഒരുപാട് സ്ഥലങ്ങളൊക്കെ പോയിട്ടുണ്ട്. ഞാൻ കുറെ സ്ഥലം വാങ്ങിയിരുന്നു. പക്ഷെ സ്ഥലമൊന്നും നോക്കാൻ എനിക്ക് പറ്റിയില്ല. തിരക്കായിരുന്നു. എനിക്കാണെങ്കിൽ സഹോദരിമാരാണ്. അതുകൊണ്ട് അതൊന്നും ആരും നോക്കി നടത്താൻ ഉണ്ടായില്ല. ചിലർ ഈ സ്ഥലങ്ങളിൽ പലതും മറച്ചുവിറ്റു. അഭിനയമൊക്കെ നിർത്തിക്കഴിഞ്ഞപ്പോൾ ഞാൻ സ്ഥലങ്ങളൊക്കെ പോയി നോക്കി, അവിടെ വേറാരൊക്കെയോ വീട് കെട്ടിയിരിക്കുന്നു. എന്താണ് എങ്ങനെയാണ ്എന്നൊന്നും എനിക്ക് മനസിലാകുന്നില്ലായിരുന്നു', ഷീല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+