Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹനാൻ ഷായ്ക്ക് ഡയലോഗ് നൽകാത്തതിൽ ട്രോളുകൾ; ഒടുവിൽ പ്രതികരിച്ച് കാട്ടാളൻ സംവിധായകൻ

ഉണ്ണി മുകുന്ദന് കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം സമ്മാനിച്ച 'മാർക്കോ'യുടെ നിർമ്മാതാക്കൾ ഒരുക്കുന്ന ചിത്രം എന്ന വലിയ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ 'കാട്ടാളൻ' ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം കുറിച്ചിരുന്നു. ആക്ഷൻ വേഷങ്ങളിൽ എപ്പോഴും പ്രേക്ഷകരെ ആവേശം കൊള്ളിക്കാറുള്ള ആന്റണി വർഗീസ് നായകനായി എത്തിയ ചിത്രം റിലീസ് ദിനത്തിൽ തന്നെ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം 3.91 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിൽ 3.47 കോടി രൂപയും കേരളത്തിൽ നിന്നാണ് ലഭിച്ചത്. വിദേശ മാർക്കറ്റുകളിലും വൻ ചലനമുണ്ടാക്കാൻ കഴിഞ്ഞ ചിത്രത്തിന്റെ ആകെ ആഗോള ഓപ്പണിംഗ് കളക്ഷൻ 9.02 കോടി രൂപയാണ്.

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രത്തിൽ നിരവധി കാസ്റ്റിംഗ് കൗതുകങ്ങളും അണിനിരന്നിട്ടുണ്ട്. അതിലൊന്നായിരുന്നു പ്രശസ്ത വ്ലോഗറും ഗായകനുമായ ഹനാൻ ഷായുടെ കഥാപാത്രം. തിയറ്ററുകളിൽ ഈ റോൾ വലിയ ഓളമുണ്ടാക്കിയെങ്കിലും, ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തിൽ ഹനാന്റെ കഥാപാത്രത്തിന് ഡയലോഗുകൾ ഒന്നും തന്നെ നൽകിയില്ല എന്നതിനെതിരെ വിമർശനവും വലിയ രീതിയിൽ ട്രോളുകളുമായി രംഗത്തെത്തിയിരുന്നു.

kattalan-movie-1780075577 jpg

ട്രോളുകൾക്ക് മറുപടിയുമായി സംവിധായകൻ

ഹനാന്റെ കഥാപാത്രത്തിന് ഡയലോഗ് ഇല്ലാത്തത് സോഷ്യൽ മീഡിയയിൽ ചിലർ ട്രോളാക്കി മാറ്റുന്നതിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ പോൾ ജോർജ് പ്രതികരിച്ചു. ഹനാൻ ഷാ ചിത്രത്തിലേക്ക് എത്തിയപ്പോൾ തന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഡയലോഗുകൾ ഉണ്ടാകില്ലെന്ന കാര്യത്തെക്കുറിച്ചും കൃത്യമായി സംസാരിച്ചിരുന്നുവെന്ന് സംവിധായകൻ വ്യക്തമാക്കി. ഹനാൻ പൂർണ്ണ സമ്മതത്തോടെയാണ് ഈ വേഷം ചെയ്യാൻ തയ്യാറായത്. എന്നാൽ ഡയലോഗ് ഇല്ലാത്തത് പ്രേക്ഷകരെ ഇത്രത്തോളം ബാധിക്കുമെന്നതിനെക്കുറിച്ച് സിനിമ ചെയ്യുന്ന സമയത്ത് ചിന്തിച്ചിരുന്നില്ലെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച 'കാട്ടാളൻ' ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. ദുഷാര വിജയൻ നായികയായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം സുനിൽ, കബീർ ദുഹാൻ സിങ്, രാജ് തിരാണ്ടുസു, ബോളിവുഡ് താരം പാർഥ് തിവാരി എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, ഹിപ്സ്റ്റർ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ആദ്യദിനത്തിൽ തന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം വരും ദിവസങ്ങളിലും വലിയ മുന്നേറ്റം നടത്തുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തലുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+