'ഫോണെടുത്തില്ലത്രേ, രവീന്ദ്രാ ഒന്ന് ആ തുളസിദാസനെ വിളിച്ചേക്ക്';പരിഹാസവുമായി ശാന്തിവിള ദിനേശ്
ചലച്ചിത്ര അക്കാദമി തലപ്പത്ത് നടൻ രവീന്ദ്രനെ നിയമിച്ചതിനെതിരെ സംവിധായകൻ തുളസീദാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമനം ലഭിച്ചതിന് പിന്നെ അഭിനന്ദിക്കാൻ വിളിച്ചെങ്കിലും രവീന്ദ്രൻ ഫോണ്‍ പോലും എടുത്തില്ലെന്നായിരുന്നു തുളസീദാസിൻ്റെ ആക്ഷേപം. ഇപ്പോഴിതാ തുളസീദാസിൻ്റെ ആരോപണത്തിൽ പരിഹാസം ഉയർത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെയുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് രവീന്ദ്രൻ അല്ലാതെ എത്രയോ മിടുക്കന്മാരുണ്ട് എന്ന സംവിധായകൻ തുളസീദാസിൻ്റെ ചോദ്യത്തിനെ ന്യായമായും ഞാൻ പിന്തുണക്കും. ടാഗോർ തിയേറ്ററിലെ ഫെസ്റ്റിവൽ ഓഫീസിലെ മാക്ടയുടേയും ഫെഫ്കയുടെയും നിർമ്മാതാക്കളുടെയും പവലിയനുകളിൽ കറങ്ങിയിട്ട് പോകും എന്നതിനപ്പുറം ഫെസ്റ്റിവലുകളുമായി ഒരു ബന്ധവുമില്ലാത്ത കക്ഷിയാണ് തുളസിദാസ്. എന്നിട്ടും കിറുകൃത്യതയോടെ രവീന്ദ്രനെ പറ്റി പറഞ്ഞപ്പോൾ ആഹാ ആള കൊള്ളല്ലോ എന്ന് എനിക്ക് തോന്നി. പക്ഷേ പ്രശ്നം ഇതൊന്നുമല്ല. ഒരു കിനാശ്ശേരി സ്വപ്നം കണ്ട് ബിജെപിയിൽ അംഗത്വം എടുത്തു എങ്കിലും അവിടെ സജീവമായില്ല തുളസിദാസ് .തന്റെ പ്രിയപ്പെട്ട രാജസേനൻ അവിടുന്ന് ചാടുക കൂടി ആയപ്പോൾ തുളസിദാസ് നിശബ്ദനായി.
യുപി സ്കൂൾ വിദ്യാഭ്യാസമില്ലാത്ത സഖാവ് വിഎസ്സിന് കേരള മുഖ്യമന്ത്രി ആകാമെങ്കിൽ പള്ളിക്കൂടത്തിലേ പോകാതെ ചായയടിച്ചു നടന്ന ആളിന് ഇന്ത്യ ഭരിക്കാമെങ്കിൽ രവീന്ദ്രനെ പോലെ ഒരു ഡിസ്കോ ഡാൻസർക്ക് ചലച്ചിത്ര അക്കാദമി ഭരിക്കാം, ഭരിക്കാനുള്ള കഴിവഉണ്ടാകണം, കരുത്തുണ്ടാകണം എന്ന് മാത്രം. സിനിമ കണ്ടുള്ള പരിചയം മാത്രമുള്ള കമ്മ്യൂണിസ്റ്റ് ബൗദ്ധികനായ പി ഗോവിന്ദപ്പിള്ളയല്ലേ ചലച്ചിത്ര വികസന കോർപ്പറേഷൻ ഭരിച്ച നല്ല ചെയർമാൻ .അത് എല്ലാവരും സർട്ടിഫൈ ചെയ്യുന്ന ഒരു കാര്യമാണ് .വിവരവും വിദ്യാഭ്യാസവും ബുദ്ധിജീവിയും ആയ സജി ചെറിയാൻ വിലയിട്ടത് കുറസോവയുടെ തൊട്ടടുത്ത് വരുന്ന സിനിമാക്കാരനായ സംവിധാന പ്രതിഭയാണ് രഞ്ജിത്ത്, അതുകൊണ്ടാണ് അയാൾ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയത് എന്നൊക്കെ പറഞ്ഞു. എന്റെ കാഴ്ചപ്പാട് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഏറ്റവും മോശമായ ചെയർമാൻ ആര് എന്ന് ചോദിച്ചാൽ ഞാൻ പറയും രഞ്ജിത്താണ്.
ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആകാൻ യോഗ്യത വേണമെങ്കിൽ വിളിക്കുന്ന എല്ലാവരുടെയും ഫോൺ എടുക്കുന്നവൻ ആയിരിക്കണം ഇതാണ് തുളസിദാസ് പറയുന്ന മാനദണ്ഡം. അല്ലാതെ രവീന്ദ്രന് നല്ല സിനിമ അറിയില്ല, വിദേശ സിനിമ കണ്ടിട്ടില്ല ,അതൊന്നുമല്ല പറയുന്നത് . ഒന്ന് സുഖിപ്പിച്ചേക്കാം അല്ലേൽ അഭിനന്ദിച്ചേക്കാം എന്ന് കരുതി തുളസിദാസ് വിളിച്ചപ്പോൾ രവീന്ദ്രൻ ഫോൺ എടുത്തതുമില്ല തിരിച്ചു വിളിച്ചതുമില്ല .അതാണ് ഇവൻ എങ്ങനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആകാനുള്ള യോഗ്യത എന്ന് തുളസിദാസ് ചോദിക്കാൻ കാരണം. അല്ലാതെ വേറെ ഒന്നുമില്ല. രവീന്ദ്രാ ഒന്ന് ആ തുളസിദാസനെ വിളിച്ചേക്ക് അല്ലെങ്കിൽ അയാൾ ഈ ഫസ്റ്റ് നടക്കുമ്പോഴും വന്നിരുന്ന് ഇത് പറയും .


Click it and Unblock the Notifications
