മീനാക്ഷി എന്തുകൊണ്ട് വന്നില്ല?കാവ്യയുടെ മറുപടി..'എന്നെ കണ്ടിട്ട് ഹാപ്പിയാണെന്ന് തോന്നുന്നില്ലേ'
വിവാഹത്തിന് ശേഷം നടി കാവ്യ മാധവൻ വളരെ വിരളമായി മാത്രമാണ് പൊതുവേദിയിൽ എത്താറുള്ളത് . അതുകൊണ്ട് തന്നെ കാവ്യ പങ്കെടുക്കുന്ന പരിപാടികളെല്ലാം തന്നെ ആരാധകർ വലിയ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ കാവ്യയും ദിലീപും ഒരുമിച്ചെത്തിയ ഒരു പരിപാടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും ഉടമസ്ഥതയിലുള്ള പ്രശസ്ത റസ്റ്ററന്റ് ശൃംഖലയായ 'ദേ പുട്ടിൻ്റെ'ചെന്നൈയിലെ പുതിയ ഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനത്തിനാണ് താരങ്ങൾ ഒരുമിച്ച് എത്തിയത്. മകൾ മഹാലക്ഷ്മിയും ഇരുവർക്കൊപ്പം ഉണ്ടായിരുന്നു.

മകളായതിന് ശേഷം കാവ്യ ചെന്നൈയിലാണ് കഴിയുന്നത്. ഇടയ്ക്ക് ചില പരിപാടികളിൽ പങ്കെടുക്കുന്നതിന് മാത്രമാണ് കാവ്യ നാട്ടിലെത്താറുള്ളത്. അതുകൊണ്ട് തന്നെ ചെന്നൈയിൽ തുടങ്ങിയ ദേ പുട്ട് കാവ്യ മാധവനാണോ നോക്കി നടത്തുകയെന്നാണ് ആരാധകർക്ക് അറിയേണ്ടിയിരുന്നത്. ഇത് സംബന്ധിച്ച് ഓണ്‍ലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ചിരിയായിരുന്നു കാവ്യയുടേയും ദിലീപിൻ്റേയും മറുപടി. ദേ പുട്ടിൻ്റെ ഔട്ട്ലെറ്റ് നോക്കി നടത്താൻ ഒരു പ്രത്യേക ടീം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ മികച്ച പ്രവർത്തനമാണ് ദേ പുട്ടിൻ്റെ വിജയത്തിന് പിന്നിലെന്നും ദിലീപ് പറഞ്ഞു.
പതിവ് പോലെ തന്നെ കാവ്യ ഇനിയും സിനിമയിലേക്ക് ഉണ്ടാകുമോയെന്ന ചോദ്യങ്ങളും ഉയർന്നു. ദിലീപും കാവ്യയും ഒരുമിച്ചെത്തുന്ന സിനിമ ഇനി പ്രേക്ഷകർക്ക് കാണാൻ സാധിക്കുമോയെന്ന് ചോദിച്ചപ്പോൾ കാവ്യയാണ് അതിന് മറുപടി നൽകേണ്ടത് എന്നായിരുന്നു ദിലീപിൻ്റെ മറുപടി. എന്നാൽ ഇതിനും ചിരി മാത്രമായിരുന്നു കാവ്യയുടെ പ്രതികരണം.
അതേസമയം മൂത്ത മകൾ മീനാക്ഷിയെ കുറിച്ച് ചോദിച്ചപ്പോൾ അവൾ യുകെയിലാണെന്ന് കാവ്യ മറുപടി നൽകി. ചേച്ചി ഹാപ്പിയല്ലേയെന്ന ചോദ്യത്തിന് എന്നെ കണ്ടാൽ ഹാപ്പിയായി തോന്നുന്നില്ലേയെന്നും കാവ്യ ചോദിച്ചു. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയത്. കാവ്യയെ കണ്ട സന്തോഷമാണ് വീഡിയോക്ക് താഴെ ചിലർ പങ്കുവെച്ചത്. പ്രീയപ്പെട്ട നടിയുടെ സൌന്ദര്യത്തെ കുറിച്ചും ആരാധകർ പങ്കിടുന്നുണ്ട്. കാവ്യയുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നുവെന്ന കമൻ്റുകളും ആരാധകർക്കുണ്ട്.
അതേസമയം കാവ്യയെ വിമർശിച്ചും അധിക്ഷേപിച്ചും ചിലർ കമൻ്റ് ചെയ്യുന്നുണ്ട്. മഞ്ജു വാര്യർ-ദിലീപ് വിവാഹമോചനം ഉയർത്തിയാണ് അധിക്ഷേപം. എന്നാൽ ഇരുവരും വിവാഹമോചനം നേടി ഇത്രയും വർഷം കഴിഞ്ഞിട്ടും അതിൻ്റെ പേരിൽ കാവ്യയെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കാവ്യയുടെ ആരാധകർ മറുപടി നൽകുന്നുണ്ട്.


Click it and Unblock the Notifications
