''ബിഗ് ബോസ് സീസൺ 7 വിജയി ഞാൻ തന്നെയാണ്, എനിക്ക് കിട്ടേണ്ട കപ്പ് എനിക്ക് കിട്ടി, ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല'
ബിഗ് ബോസ് മലയാളം സീസൺ 8ലും പിആർ വലിയ ചർച്ചാ വിഷയമായിരിക്കെ പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസൺ 7ലെ വിജയിയും നടിയുമായ അനുമോൾ. കിരീട നേട്ടത്തിന് ഒരു വർഷം തികയുന്നതിൽ പങ്കുവെച്ച കുറിപ്പിലാണ് അനുമോളുടെ പ്രതികരണം.
പിആറിനെ കുറിച്ച് ഇപ്പോൾ ചിലർ സംസാരിക്കുന്നുണ്ടെന്നും ആരെന്ത് പറഞ്ഞാലും തനിക്കൊരു പ്രശ്നവുമില്ലെന്നും തനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടിയെന്നും അനുമോൾ കുറിക്കുന്നു.
അനുമോളുടെ ഫേസ്ബുക്ക് കുറിപ്പ്: '' നവംബർ 9... ഇന്ന് ഒരു വർഷം! 2025 നവംബർ 9-നാണ് Bigg Boss Season 7-ന്റെ Winner ആയി എന്നെ Announce ചെയ്തത്. ഓഗസ്റ്റ് 2 മുതൽ നവംബർ 9 വരെയുള്ള ആ 100 ദിവസങ്ങൾ... ചിരിച്ചും കരഞ്ഞും വഴക്കിട്ടും ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നുപോയ ദിവസങ്ങൾ. ഇതെല്ലാം ഇന്ന് ഓർക്കുമ്പോൾ ഒരുപാട് സന്തോഷവും സങ്കടവും അഭിമാനവും തോന്നുന്നുണ്ട്. ഞാൻ ആ House-ൽ എന്താണ് ചെയ്തതെന്നും എങ്ങനെയാണ് നിന്നതെന്നും എനിക്ക് നന്നായിട്ടറിയാം. 24/7 Live കണ്ടവർക്കും അറിയാം.

ഒന്നും Pre-plan ചെയ്തോ പഠിച്ചോ ആയിരുന്നില്ല ഞാൻ അവിടെ പോയത്. നന്നായിട്ട് നിൽക്കണം, എന്റെ പരമാവധി കൊടുക്കണം എന്നൊരു ആഗ്രഹം മാത്രമായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും എന്റെ വിജയത്തെക്കുറിച്ചും PR-നെക്കുറിച്ചും ചിലർ ഇപ്പോഴും സംസാരിക്കുന്നുണ്ട്. ആരെന്ത് പറഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല. എനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടി. എന്നെ സ്നേഹിച്ച് വിശ്വസിച്ച് വോട്ട് ചെയ്ത ഒരുപാട് ആളുകളുണ്ട്. അവരുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
ആദ്യം ദൈവത്തിന് നന്ദി. എന്റെ Family-ക്ക്, എന്നെ സ്നേഹിച്ചവർക്കും വോട്ട് ചെയ്ത് എന്നെ കൂടെ നിന്ന ഓരോരുത്തർക്കും ഒരുപാട് നന്ദി. ഈ വലിയ Platform തന്ന Asianet-നും Bigg Boss Team-നും Sponsors-നും പ്രത്യേകം നന്ദി. ഈ യാത്രയിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത നമ്മുടെ സ്വന്തം ലാലേട്ടനും ഒരുപാട് നന്ദി.
എത്ര വർഷം കഴിഞ്ഞാലും ഒരു കാര്യം മാറാൻ പോകുന്നില്ല. Bigg Boss Season 7 Winner അനുമോൾ തന്നെയാണ്. എനിക്ക് കിട്ടേണ്ട കപ്പ് എനിക്ക് കിട്ടി. അതിൽ എന്നും അഭിമാനമുണ്ട് എത്ര വർഷം കഴിഞ്ഞാലും ആ 100 ദിവസങ്ങളും ആ കപ്പും എന്റെ ജീവിതത്തിൽ എന്നും ഒരു വലിയ ഓർമ്മയായിരിക്കും. Thank you everyone for all the love and support''.


Click it and Unblock the Notifications
