Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊടിമരുന്ന് കൊടുത്ത് സലീം കുമാറിന്റെ രോഗം മാറ്റിയത് ഞാൻ, ആ വ്യാജവൈദ്യൻ ആര്? കണ്ടെത്തണമെന്ന് ശ്രീജിത്ത് പെരുമന

നടൻ സലീം കുമാറിന്റെ മരണത്തിന് ശേഷം അദ്ദേഹം വ്യാജ വൈദ്യന്മാരെ കുറിച്ച് നടത്തിയ തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സലീം കുമാറിന്റെ അസുഖം മാറ്റിയത് താനാണ് എന്ന പേരിൽ വയനാട്ടിൽ ഒരു വ്യാജ വൈദ്യൻ ചികിത്സ നടത്തുന്നുണ്ട് എന്നായിരുന്നു സലീം കുമാർ വെളിപ്പെടുത്തിയത്.

ഈ വ്യാജ വൈദ്യൻ ആരാണെന്ന് കണ്ടെത്തണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: "എന്റെ പൊടി മരുന്ന് കൊടുത്തിട്ടാണ് സലിംകുമാർ ലിവർ ക്യാൻസറിൽ നിന്നും രക്ഷപ്പെട്ടത് എന്നും തന്റെ ചികിത്സയിലൂടെയാണ് സലിം കുമാർ ഇപ്പോൾ ജീവിച്ചിരിക്കുന്നത് " എന്നും വ്യാജ പ്രചരണം നടത്തി ചികിത്സ നടത്തുന്ന വയനാട്ടിലെ വ്യാജ വൈദ്യൻ ആര് ? സലിം കുമാറിന്റെ വെളിപ്പെടുത്തൽ ചർച്ചയാക്കണം. ഒരു വയനാട്ടുകാരൻ എന്ന നിലയിൽ പ്രത്യേകിച്ച് ഈ വ്യാജനെ കണ്ടെത്തണം എന്ന് വയനാട്ടിലെ പൊതിസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്.

'നീ അവിടെ പോകണം', ചേട്ടൻ പറയുന്നത് പോലെ, മണി ചേട്ടൻ വിളിച്ചാൽ ഓടിയെത്തും സലീമേട്ടൻ, കണ്ണ് നനയിച്ച് കുറിപ്പ്
'നീ അവിടെ പോകണം', ചേട്ടൻ പറയുന്നത് പോലെ, മണി ചേട്ടൻ വിളിച്ചാൽ ഓടിയെത്തും സലീമേട്ടൻ, കണ്ണ് നനയിച്ച് കുറിപ്പ്

കൊച്ചി അമൃത ആശുപത്രിയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചതിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃതസ്പർശം പരിപാടിയിൽ സലിം കുമാർ വെളിപ്പെടുത്തിയത് ഇങ്ങനെ: "ഇപ്പോൾ വയനാട്ടിൽ ഒരു വൈദ്യർ എന്നെ ചികിത്സിച്ചു എന്ന പേരും പറഞ്ഞു ചികിത്സിക്കുന്നുണ്ട്. ഞാനാണ് സലിംകുമാറിന്റെ അസുഖം മാറ്റിയത് എന്ന് പറഞ്ഞിട്ട്. എന്റെ പൊടി മരുന്ന് കൊടുത്തിട്ടാണ് സലിംകുമാർ രക്ഷപ്പെട്ടത് എന്നാണ് അയാൾ പറയുന്നത്. ഞാൻഅയാളെ കണ്ടിട്ട് പോലും ഇല്ല. ഞാൻ എവിടെയൊക്കെ ചെന്നിട്ടുണ്ടോ ആ വൈദ്യന്മാരെല്ലാം എന്റെ ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിൽ ഇട്ടിട്ടുണ്ട്.

Salim Kumar

പിന്നീട് വൈദ്യരെ കാണാൻ പോയപ്പോൾ വൈദ്യർ ചോദിച്ചു, "വെയിറ്റ് ഇപ്പോൾ എങ്ങനെയുണ്ട്'' ഞാൻ എന്റെ വീട്ടിലെ നോക്കിയപ്പോൾ 5 കിലോ കൂടിയിട്ടുണ്ട്. അപ്പോൾ വൈദ്യർ പറയുകയാണ് കണ്ടോ മരുന്നു ഫലിക്കുന്നുണ്ട്. അതൊന്ന് എഴുതി കൊടുക്കാൻ പറഞ്ഞു പുള്ളി ഞാൻ എഴുതിക്കൊടുത്തു. ഈ മരുന്ന് കഴിച്ചിട്ട് എനിക്ക് അസുഖം കുറവുണ്ട് എന്ന്. അത് അവർ എന്റെ സർട്ടിഫിക്കറ്റ് ആയി അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പക്ഷേ ഞാൻ ആശുപത്രിയിൽ വന്നു നോക്കിയപ്പോൾ വെയ്റ്റ് തെറ്റാണ്. വീണ്ടും വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് മനസ്സിലായത് ആ മെഷീൻ കേടാണ്. കേടായ മെഷീനിൽ എടുത്ത വെയിറ്റ് ആണ് വൈദ്യർ സർട്ടിഫിക്കറ്റ് ആയി തൂക്കിയിരിക്കുന്നത്.

'കോളേജിലെ അടിയുറച്ച കെ എസ് യുക്കാരൻ, അവസാനം കണ്ടപ്പോൾ ക്ഷീണിതൻ', സലീം കുമാറിനെ കുറിച്ച് സുനിൽ പി ഇളയിടം
'കോളേജിലെ അടിയുറച്ച കെ എസ് യുക്കാരൻ, അവസാനം കണ്ടപ്പോൾ ക്ഷീണിതൻ', സലീം കുമാറിനെ കുറിച്ച് സുനിൽ പി ഇളയിടം

ഇത്തരത്തിൽ മനുഷ്യനെ പറ്റിക്കുന്ന കുറെ ആളുകൾ നമുക്കിടയിൽ ഉണ്ട്. നല്ല പൈസയാണ് ഇവർ വാങ്ങുന്നത്. ജീവിക്കാൻ വേണ്ടിയിട്ട് പാവപ്പെട്ട രോഗികൾ എവിടുന്നെങ്കിലും ഒക്കെ കാശ് കടം വാങ്ങിയാണ് കൊണ്ട് കൊടുക്കുന്നത്. ഞാൻ ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ പാസായ ആളുകളെ കുറിച്ച് അല്ല പറയുന്നത്. പാരമ്പര്യ വൈദ്യന്മാർ എന്ന് പറഞ്ഞ് നടക്കുന്ന ആളുകളെ കുറിച്ചാണ്.

കിഡ്‌നി എന്ന് പറഞ്ഞാൽ വൃഷണം ആണെന്ന് വിചാരിക്കുന്ന വൈദ്യന്മാർ ഉണ്ട്. എന്നോട് ഒരു വൈദ്യൻ പറഞ്ഞു ഒരാൾ അയാളുടെ രണ്ട് കിഡ്‌നിയും ഞെരിച്ചിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ ഞാൻ ചോദിച്ചു കിഡ്‌നി ഞെരിക്കാൻ പറ്റുമോ. വൃഷണത്തിനെയാണ് പുള്ളി കിഡ്‌നി എന്ന് പറയുന്നത്. ഇവന്റെ അടുത്ത് പോയിട്ടാണ് ലിവർ സിറോസിസിനുള്ള മരുന്ന് വാങ്ങുന്നത്. ഇവരൊക്കെ അന്തം വിട്ട പ്രതികളാണ് ഇവരൊക്കെ എന്തിനും ചികിത്സിക്കും.

ക്രൂരമാണ് ഇവരൊക്കെ ചെയ്യുന്നത്. ഇംഗ്ലിഷ് മരുന്ന് എന്ന വ്യാജേന മരുന്നു കൊടുക്കുന്നവരുണ്ട്. സിദ്ദിഖ് ഇക്ക കഴിച്ച മരുന്ന്. അതിലൊന്ന് ഞാനും കഴിച്ചിട്ടുണ്ട്. ഇംഗ്ലിഷ് മരുന്നിനെ പേടിയായിരുന്നു അതുകൊണ്ട് എവിടെയൊക്കെ തട്ടിപ്പുണ്ട് അവിടെയൊക്കെ ഞാൻ ചെന്ന് ചാടിയിട്ടുണ്ട്. പലരും കൊടുക്കുന്നത് ഫുഡ് സപ്ലിമെന്റ് ആണ് പത്ത് 30,000 രൂപയാണ് ഒരു മാസത്തെ മരുന്നിന്റെ വില. ഇവർ ഒരിക്കലും ചീട്ട് എഴുതി മരുന്നു തരില്ല കവറൊക്കെ പൊട്ടിച്ച് മരുന്ന് മാത്രമാണ് തരുന്നത്. ആ മരുന്ന് എന്താണെന്ന് ലോകത്ത് അവർക്ക് മാത്രമേ അറിയൂ. അങ്ങനെ ഒരു ചികിത്സ സമ്പ്രദായം ഉണ്ട്. അതൊക്കെ ഞാൻ വേണ്ടപ്പെട്ടവരോടൊക്കെ പറഞ്ഞിട്ടുണ്ട്. ഈ കള്ളന്മാരൊക്കെ തടിച്ചു കൊഴുക്കുക തന്നെയാണ്.

ഉമ്മൻചാണ്ടി എന്ന മനുഷ്യനോട് എനിക്ക് നന്ദി പറയാനുണ്ട്. അദ്ദേഹം കാരുണ്യ ലോട്ടറി എന്ന് സംഭവം ഉണ്ടാക്കി കരൾ മാറ്റിവെച്ചവർക്കും കിഡ്നി മാറ്റി വെച്ചവർക്കും ഒക്കെ സഹായം കൊടുത്തു. അത് ഒരു വലിയ അനുഗ്രഹമായിരുന്നു. അത് ഇന്ന് ഇല്ല അത് വീണ്ടും നടപ്പിൽ വന്നാൽ ഈ പാവപ്പെട്ടവർക്ക് ഒരു ഉപകാരമായി മാറുമായിരുന്നു. ഉമ്മൻചാണ്ടിയെ പോലെയുള്ള ആളുകൾ മരിച്ചപ്പോൾ ഇത്രയും ആളുകൾ ഒഴുകിവരാനുള്ള കാരണം ഇതൊക്കെ തന്നെയാണ്. അദ്ദേഹത്തെ ഈ സമയത്ത് ഓർക്കണം. ഇനിയുള്ള സർക്കാർ ഇതൊക്കെ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള പരിശ്രമം ഇങ്ങനെയുള്ള കൂട്ടായ്മകൾ ചെയ്യണം. അത് പാവപ്പെട്ട രോഗികൾക്ക് സഹായം ആകും''.-സലിം കുമാർ പറഞ്ഞു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+