ബാൽക്കണിയിലെ നഗ്നതാ പ്രദർശം: 'ഓർമ്മയുണ്ടായിരുന്നില്ല', അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞെന്ന് വിനായകൻ
നടന്‍ വിനായകന്‍ നിരവധി തവണയാണ് വിവാദ വാര്‍ത്തകളുടെ തലക്കെട്ടില്‍ ഇടം പിടിച്ചിട്ടുളളത്. 2025ല്‍ സ്വന്തം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തി വിനായകന്‍ വിവാദത്തിലായിരുന്നു. ബാല്‍ക്കണിയില്‍ ഇറങ്ങി നിന്ന് ധരിച്ച വസ്ത്രം അഴിച്ച് വിനായകന്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടന്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
നഗ്നതാ പ്രദര്‍ശനം മാത്രമല്ല, തൊട്ടടുത്തുളള ഫ്‌ളാറ്റിലെ ആളുകളെ വിനായകന്‍ അസഭ്യം പറയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഇത് വിവാദമായതോടെ വിനായകന്‍ ഖേദപ്രകടനം നടത്തി രംഗത്ത് വന്നിരുന്നു.
നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ എന്നാണ് വിനായകന്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ സംഭവത്തെ കുറിച്ചുളള വിനായകന്റെ പുതിയ പ്രതികരണവും പുറത്ത് വന്നിരിക്കുകയാണ്. അന്നത്തെ സംഭവം താന്‍ അപ്പോള്‍ അറിഞ്ഞിട്ടില്ലെന്നും രണ്ട് ദിവസം കഴിഞ്ഞാണ് എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞതെന്നും വിനായകന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്റെ പ്രതികരണം.
''ഞാന്‍ എന്റെ ബാല്‍ക്കണിയിലേക്ക് ഇറങ്ങാറില്ല. ബാല്‍ക്കണി കണ്ടിട്ടാണ് ആ ഫ്‌ളാറ്റ് തന്നെ വാങ്ങിയത്. ആ സംഭവം, അത് പറ്റിപ്പോയി. ഞാനത് അറിഞ്ഞിട്ടുമില്ല. രണ്ട് ദിവസം കഴിഞ്ഞ് ബോധം വരുമ്പോഴാണ് എന്റെ റൈറ്റര്‍ വന്ന് പറഞ്ഞത്, ചേട്ടാ സിറ്റുവേഷന്‍ മോശമാണ്, ഇങ്ങനെയൊരു സീന്‍ പുറത്ത് വന്നു എന്ന്. അപ്പോള്‍ ഞാന്‍ പുള്ളിയോട് ചോദിച്ചത് ഇതെപ്പോള്‍ നടന്നു എന്നാണ്.
എനിക്ക് പോലും ഓര്‍മ്മയില്ല ഇതെപ്പോഴാണ് നടന്നത് എന്ന്. അതാണ് യാഥാര്‍ത്ഥ്യം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ സോറി പറഞ്ഞിരിക്കും. രണ്ടെണ്ണം എനിക്കിട്ട് തന്നാലും കുഴപ്പമില്ല. അപ്പോഴാണ് എനിക്ക് കുറച്ച് കൂടി സന്തോഷം. നമ്മള്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലായാല്‍ സോറി പറയണം. പല സ്ഥലത്തും സോറി പറഞ്ഞത് അതിനല്ല, വേറെ കാര്യമുണ്ടായിട്ടാണ്. മറ്റേത് മനസ്സറിഞ്ഞ് തന്നെ പറയുന്നതാണ്. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടെണ്ണം കൊണ്ടാലും എനിക്ക് പ്രശ്‌നമില്ല''.



Click it and Unblock the Notifications