Get Updates
Get notified of breaking news, exclusive insights, and must-see stories!

'നല്ലൊരു സിനിമയിലെ നല്ലൊരു വേഷം പോയി, രോഗം ഭേദമായി തിരിച്ച് വരും, ആരും കാണാതെ കരയാറുണ്ട്', തുറന്ന് പറഞ്ഞ് രേണു

സമീപകാലത്ത് ഏറ്റവും ക്രൂരമായ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് വിധേയയായ വ്യക്തിയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണശേഷം അഭിനയവും റീലുകളുമൊക്കെയായി സജീവമായതോടെയാണ് ഒരു കൂട്ടം ഇവർക്കെതിരെ അധിക്ഷേപങ്ങളുമായി രംഗത്ത് ഇറങ്ങിയത്.

അതിനിടെയാണ് രേണു സുധിക്ക് കാൻസർ ബാധിച്ചതായുളള വാർത്തകൾ പുറത്ത് വന്നത്. ഇക്കാര്യം രേണു തന്നെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയും ചെയ്തു. ഇതോടെ നിരവധി പേർ രേണുവിന് പിന്തുണയുമായും രംഗത്ത് വന്നിട്ടുണ്ട്.ക്യാന്‍സര്‍ വന്ന് വേദനിക്കുന്നവര്‍ക്ക് ഒരു മാതൃകയാകണം എന്നാണ് ആഗ്രഹമെന്ന് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ രേണു സുധി പറയുന്നു.

'ബാലചന്ദ്ര കുമാറിനെ ആ മഹാൻ ഇല്ലാതാക്കിയതാണോ'? പോലീസ് അന്വേഷണം തുടങ്ങി, കൊന്നാലും കുഴപ്പമില്ലെന്ന് അനന്തു
'ബാലചന്ദ്ര കുമാറിനെ ആ മഹാൻ ഇല്ലാതാക്കിയതാണോ'? പോലീസ് അന്വേഷണം തുടങ്ങി, കൊന്നാലും കുഴപ്പമില്ലെന്ന് അനന്തു

രേണു സുധിയുടെ വാക്കുകൾ: '' മൂന്ന് ദിവസമായി ആശുപത്രിയും വീടും എന്നത് മാത്രമാണ് ഉളളത്. ഡോക്ടര്‍ കാര്യങ്ങളെല്ലാം പറഞ്ഞ് തന്നു. കീമോ തുടങ്ങണം. ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടി. ഞാന്‍ സന്തോഷത്തോടെ ആണല്ലോ സംസാരിക്കുന്നത് എന്നാകും നിങ്ങളെല്ലാം കരുതുന്നത്. എനിക്ക് സന്തോഷത്തോടെ സംസാരിച്ചേ മതിയാകൂ. കാരണം ഇത് പോലെ വേദന അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്.

Renu Sudhi

തന്നെ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഇതുപോലെ സ്‌നേഹിക്കുന്ന ആളുകള്‍ ഉണ്ടെന്ന് മനസ്സിലായി. ഒരുപാട് പേര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുണ്ടെന്ന് അറിഞ്ഞു. മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ അവിടെ വെച്ച് കണ്ട ചിലര്‍ എന്ത് പറ്റി ചേച്ചീ എന്ന് ചോദിക്കും. അവരോട് കാര്യം പറയുമ്പോള്‍ അവര്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് കണ്ടു. ഇത്രയും പേര്‍ സ്‌നേഹിക്കാനുളളപ്പോള്‍ ഞാനെന്തിനാണ് 15 പേരുടെ കമന്റ് കണ്ട് വിഷമിക്കുന്നത് എന്ന് ആലോചിച്ചു.

ക്യാന്‍സര്‍ വന്ന് വേദനിക്കുന്നവര്‍ക്ക് ഒരു മാതൃകയാകണം എന്നാണ് ആഗ്രഹം. അതുകൊണ്ട് കരയില്ല. മുന്നോട്ടും ഇങ്ങനെ തന്നെ പോകും. എപ്പോഴും തിരിച്ച് വരുമെന്ന് ഉറച്ച് വിശ്വസിക്കുക എന്നാണ് അവരോട് പറയാനുളളത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിക്കുക. സന്തോഷമായിട്ടിരിക്കുക.

'കഥാപാത്രം മാറ്റിയെന്ന് ദിലീപ്, സിഐഡി മൂസയിൽ നിന്ന് ഉടക്കി ഇറങ്ങിപ്പോന്നു', അന്ന് സലീം കുമാർ പറഞ്ഞത്
'കഥാപാത്രം മാറ്റിയെന്ന് ദിലീപ്, സിഐഡി മൂസയിൽ നിന്ന് ഉടക്കി ഇറങ്ങിപ്പോന്നു', അന്ന് സലീം കുമാർ പറഞ്ഞത്

ഒരുപാട് ഷൂട്ടുകളൊക്കെ മുടങ്ങി കിടക്കുകയാണ്. നല്ലൊരു സിനിമയില്‍ നല്ലൊരു വേഷം കിട്ടിയിരുന്നു. പക്ഷേ ഞാനത് ചെയ്യും. റിക്കവറായിട്ട് വന്ന ശേഷം ചെയ്യും. ഞങ്ങളുണ്ട് എന്ന് പറഞ്ഞ് ഒരുപാട് പേര്‍ വിളിച്ചു. രോഗം പകുതി കുറഞ്ഞത് പോലെ ഉണ്ട്. തിരുമേനി വന്ന് പ്രാര്‍ത്ഥിച്ചു. തനിക്കത് വളരെ സന്തോഷമായി. ചികിത്സ കൃത്യമായി ചെയ്യും. എല്ലാവരുടേയും പ്രാര്‍ത്ഥന വേണം. കരഞ്ഞിട്ടില്ല എന്നൊന്നും പറയുന്നില്ല. ഇത് അറിഞ്ഞ ശേഷം രാത്രികളില്‍ ആരും കാണാതെ കരഞ്ഞിട്ടുണ്ട്. വേണ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ കരഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+