'ശത്രുക്കളെ നശിപ്പിക്കാന്‍ ഞാന്‍ ചെറിയ ഒരു വിദ്യ പ്രയോഗിക്കാറുണ്ട്', വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

താൻ ശത്രുക്കളെ ഇല്ലാതാക്കുന്നത് അവരെ തന്റെ മിത്രങ്ങളാക്കിക്കൊണ്ടാണെന്ന് നടൻ മമ്മൂട്ടി. ശ്രേഷ്ഠ ബാവ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

'' നമുക്ക് ഒരാള്‍ ശത്രു ആകുന്നതോടെയാണ് അയാളോട് വെറുപ്പ് തോന്നുന്നത്. ശത്രുക്കളെ ഇല്ലാതാക്കാന്‍, ശത്രുക്കളെ നശിപ്പിക്കാന്‍ ഞാന്‍ ചെറിയ ഒരു വിദ്യ പ്രയോഗിക്കാറുണ്ട്. ബോംബിട്ട് കൊല്ലുകയോ വെടി വെച്ച് കൊല്ലുകയോ ആളെ വിട്ട് തല്ലിക്കുകയോ ഒന്നും അല്ല. അറിയാവുന്ന എല്ലാ ശത്രുക്കളേയും ഞാന്‍ ഇല്ലാതാക്കുന്നത് അവരെ എന്റെ മിത്രങ്ങളാക്കിക്കൊണ്ടാണ്'', മമ്മൂട്ടി പറഞ്ഞു.

Mammmootty

''പരസ്പരം വെറുക്കുന്ന, നമ്മുടെ മനസ്സിലേക്ക് വെറുപ്പ് കുത്തിക്കയറ്റുന്ന, വിദ്വേഷം പകര്‍ന്ന് തരുന്ന, അപരവിദ്വേഷം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങള്‍ രാവിലെ എഴുന്നേറ്റാല്‍ വൈകുന്നേരം ഉറങ്ങുന്നത് വരെ കണ്ടും കേട്ടും കൊണ്ടിരിക്കുന്ന കാലമാണിത്. നമ്മളെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി കാണുന്നവരാണ് പലരും. നമ്മുടെ ശത്രു തിന്മയാണ്, നന്മയല്ല. തിന്മയ്ക്ക് നമ്മള്‍ പല പേരിട്ട് വിളിക്കും. എന്ത് പേരിട്ട് വിളിച്ചാലും തിന്മ തിന്മ തന്നെയാണ്. വെറുപ്പ് തിന്മയുടെ പ്രതീകം, വേറൊരു വാക്കാണ്''.

''എല്ലാ ശത്രുക്കളേയും നമുക്ക് ഇല്ലാതാക്കാം. അതിന് അവര്‍ മുന്‍കൈ എടുത്തില്ലെങ്കിലും നമ്മള്‍ മുന്‍കൈ എടുക്കണം. ഒരാളോട് ശത്രുത മനസ്സില്‍ വെച്ച് കൊണ്ട് പലപ്പോഴും നമുക്ക് ഉറങ്ങാന്‍ സാധിക്കാതെ വരും. ഒരു ശത്രുക്കളും ഇല്ലാതെ മനുഷ്യന് സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുന്നത് നമ്മളെ വെറുക്കുന്നവരോ ദ്രോഹിക്കുന്നവരോ ഇല്ല എന്ന് അറിയുമ്പോഴാണ്. നമ്മുടെ ജീവിതത്തില്‍ ഏറ്റവും ആനന്ദം തരുന്നത് പണമോ സൗകര്യങ്ങളോ എസി കാറോ ബംഗ്ലാവുകളോ ഒന്നും അല്ല. എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനത്തോടെയുളള ജീവിതമാണ്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma