ദിലീപേട്ടൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ കടം വീട്ടാം, പക്ഷെ ഇത്';കൊച്ചിൻ ഹനീഫയുടെ കുടുംബം പറയുന്നു
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൊച്ചിൻ ഹനീഫയുടെ പുതിയ വീടിൻ്റെ ഗൃഹപ്രവേശം. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി വെണ്ണലയിലാണ് ഹനീഫയുടെ സമ്പാദ്യം കൊണ്ട് ഭാര്യയും മക്കളും വീട് വെച്ചത്.
ഗൃഹപ്രവേശ ചടങ്ങിൽ നടൻ ദിലീപ് സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ ഹനീഫ മരിച്ചതിന് ശേഷം ദിലീപ് നൽകിയ പിന്തുണയെ കുറിച്ചും വീടിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഹനീഫിൻ്റെ കുടുംബം. ഹനീഫിൻ്റെ ഭാര്യയുടെ സഹോദരനാണ് വീട് നിർമ്മിച്ചതിനെ കുറിച്ചും ദിലീപിൻ്റെ കരുതലിനെ കുറിച്ചുമെല്ലാം പങ്കുവെച്ചത്. വായിക്കാം

'16 വർഷമായിട്ട് ഞങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു വിഷമായിരുന്നു, കാരണം ഹനീഫ്ക്ക എന്ന് പറയുന്നത് അഭിമാനത്തോടുകൂടി ജീവിച്ച ഒരു മനുഷ്യനായിരുന്നു. എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത വ്യക്തിയാണ്. ആരേയും അറിയിക്കാതെ, സൈലൻ്റായിട്ടാണ് അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും ജീവിച്ചത്. ഒരാൾ സിഎ പഠിച്ചു, മറ്റേയാൾ സിഎസ് പഠിച്ചു. അങ്ങനെ ഹനീഫ്ക്ക ബാക്കിവെച്ച സ്വപ്നങ്ങളെല്ലാം ആ മക്കളും ഉമ്മയും നിറവേറ്റികൊടുത്തു.
ഈ കുടുംബത്തിന് വലിയ പിന്തുണ നൽകിയ ആൾ ദിലീപേട്ടനായിരുന്നു. ദിലീപേട്ടൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ നമുക്ക് അത് കടം വീടായിരുന്നു . അങ്ങനെ അല്ലായിരുന്നു, താങ്ങും തണലും കാവലും കരുതലും എല്ലാമായിരുന്നു. സെറ്റിൽ എത്ര തിരക്കിൽ ആണെങ്കിലും പെങ്ങൾ എന്തെങ്കിലും ഒരു മെസേജ് അയച്ചാൽ ഉടൻ തന്നെ വിളിക്കും എന്താ ഇത്താ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിക്കും. ഒരാള് മറുപറത്ത് ഉണ്ടാകുക എന്ന് വെച്ചാൽ ചെറിയ കാര്യമല്ല. ഹനീഫ്ക- ദിലീപ് ബന്ധത്തിന്റെ ഒരു ഭാഗ്യമാണത്. ദിലീപ് ഇന്നലെ പാലുകാച്ച് ചടങ്ങിന് രാവിലെ എത്തി. രണ്ടരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു. ഉച്ചിക്ക് ഭക്ഷണം കഴിക്കാൻ വീണ്ടും എത്തി. ഇത്രയും വലിയ ഒരാള് ഇങ്ങനെയൊക്കെ സമയം കണ്ടെത്തി വരുക എന്ന് വെച്ചാൽ അവർ തമ്മിലുള്ള സ്നേഹബന്ധമാണ്.
ഹനീഫ്ക്കാൻ്റെ ജീവിത്തതിൽ കല്യാണം ലേറ്റ് ആയിരുന്നു, മക്കൾ ഉണ്ടാവാൻ ലേറ്റ് ആണ്, വീട് ലേറ്റ് ആണ്, നമുക്ക് വീടൊക്കെ വെക്കായിരുന്നു. പക്ഷെ പെങ്ങളുടെ ഒരു ആഗ്രഹമായിരുന്നു ഹനീഫ്ക്കാൻ്റെ സമ്പാദ്യം കൊണ്ടു തന്നെ വീട് വെക്കണമെന്ന്. ഞാൻ സ്വന്തം അളിയനാണ് ,ഒറ്റൊരാളെ ഉള്ളൂ എൻ്റെ കൈയ്യിൽ നിന്ന് പോലും ഒരു പൈസ പോലും വാങ്ങിക്കാതെ വീട് വെക്കണമെന്നത് അവരുടെയൊരു ആഗ്രഹമായിരുന്നു. ഹനീഫ്ക സമ്പാദിച്ച പൈസ വരുമെന്ന് അവർക്ക് ഉറപ്പായിരുന്നു. 16 വർഷം വാടക വീട്ടിൽ നിന്നാലും കുഴപ്പമില്ല ഹനീഫ്ക്കാൻ്റെ പണം കൊണ്ട് തന്നെ വീട് പണിയണം എന്ന ഭയങ്കര ആഗ്രഹമായിരുന്നുയ അതാ ഇത്രയും നീണ്ടു പോയതിന് കാരണം.
ഒരുപാട് പേര് ഇന്നലെ എന്റെ ഇൻസ്റ്റയിലൊക്കെ കണ്ടു എന്താണ് 16 വർഷം കാത്തിരുന്നതെന്ന്. ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങളല്ലേ. മൈനോറിറ്റി ഇഷ്യൂ ഉണ്ടായിരുന്നു. ഇസ്ലാമിക് മുഹമ്മദൻസ് ലോ പ്രകാരമുള്ള അതിന്റെതായ ഒരു പ്രൊസീജർ ഉണ്ട്. അതിനും വെയിറ്റ് ഒക്കെ ചെയ്യേണ്ട ആവശ്യം വന്നു, അതാണ് മക്കൾക്ക് 18 വയസ് ആവും വരെ കാത്തത്.
ഹനീഫ്ക പോയതിന് ശേഷം ഭാര്യയും മക്കളും കൊച്ചിയിൽ തന്നെ തുടർന്നു. ഹനീഫ്ക മരിച്ച സമയത്ത് പെങ്ങളോട് രണ്ടാമതൊരു വിവാഹത്തെ കുറിച്ചൊക്കെ ചോദിച്ചിരുന്നു.ഹനീഫ്ക്കാൻ്റെ ഓർമ്മ പോകുന്ന ദിവസം പറയാം എന്നാണ് പറഞ്ഞത്. 16 വർഷമായി , ആ ഉത്തരം എനിക്ക് കിട്ടിയിട്ടില്ല.


Click it and Unblock the Notifications