Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും ലാലേട്ടനും അത് പറയണം,എന്നാൽ വിശ്വസിക്കാം, അമ്മ രക്ഷപ്പെടണമെങ്കിൽ..';പ്രതികരിച്ച് ഉഷ ഹസീന

അമ്മയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെങ്കിൽ എത്രയും പെട്ടെന്നൊരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് നടി ഉഷ ഹസീന. അനീതിക്കെതിരെ സംസാരിക്കുന്നവരെയാണോ പവർ ഗ്രൂപ്പ് എന്ന് വിളിക്കുന്നതെന്ന് ശ്വേത മേനോൻ വ്യക്തമാക്കണമെന്നും കോർപറേറ്റ് ഫണ്ട് അടക്കം കൊണ്ടുവരാൻ കെൽപ്പുള്ളവരല്ലേ യഥാർത്ഥ പവർഗ്രൂപ്പെന്നും ഉഷ ചോദിച്ചു. യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'ബാബുരാജിനെതിരെ പല ആരോപണങ്ങളും ജനറൽ ബോഡിയിൽ ശ്വേത ഉയർത്തിയിട്ടുണ്ട്. ഇതെല്ലാം അംഗങ്ങൾക്ക് മുൻപിൽ അദ്ദേഹം ക്ലിയർ ചെയ്തു. എന്നാൽ ബാബുരാജ് തിരിച്ചൊരു ആരോപണം ഉയർത്തിയപ്പോൾ ശ്വേത അതിനൊന്നും മറുപടി കൊടുക്കാതെ രാജിവെച്ച് ഇറങ്ങിപ്പോയി. അദാനി ഗ്രൂപ്പിൽ നിന്നും ഫണ്ട് വാങ്ങാനുള്ള തീരുമാനത്തിന് പിന്നിൽ എന്തോ ദുരൂഹത ഉണ്ട്.

ushamamootty2

ആരാധനാലയത്തിന്റെ പൈസ എന്തിനാണ് അമ്മയ്ക്ക് . പോലെുള്ള കമ്പനികളല്ലേ മുൻപ് സ്പോണ്‍സർഷിപ്പ് നടത്തുന്നത്. അമ്പലം സ്പോണ്‍സർ ചെയ്യുമ്പോൾ എന്താണ് നമ്മൾ ചോദിക്കേണ്ടത്. അമ്പലത്തിൽ ശക്തിയുള്ള ദൈവമാണ് അവിടെ പോയി പ്രാർത്ഥിക്കണം എന്നൊക്കെയാണോ നമ്മൾ പറയേണ്ടത്. നമുക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടാത്തത് അതുകൊണ്ടാണ്. നാളെ മുസ്ലിം പള്ളിയിൽ നിന്ന് കൊണ്ടുവന്നാൽ ആ പള്ളിയിൽ പോകണം എന്ന് പറയേണ്ടി വരില്ലേ. ബിസിനസുകാരല്ലേ പൊതുവെ സ്പോൺസർ ചെയ്യുന്നത്. ഡൊണേഷൻ ആയിട്ട് വേണമെങ്കിൽ സ്വീകരിക്കാം . കാരണം അമ്മ ഒരു ചാരിറ്റി ഓർഗനൈസേഷൻ ആണ്. പക്ഷെ അത് ഡൊണേഷൻ ആയിട്ടല്ല സ്വീകരിച്ചത്.

പവർ ഗ്രൂപ്പ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് ശ്വേതയുടെ ഇപ്പോഴത്തെ ആരോപണം. അനീതിക്കെതിരെ സംസാരിക്കുന്നവരേയും അവർക്കൊപ്പം നിൽക്കുന്നവരേയുമാണോ പവർ ഗ്രൂപ്പെന്ന് പറയുന്നത്. നമ്മുക്ക് പിന്നിലാരാണ്. അവർക്കാണ് സ്വാധീനവും വലിയ വലിയ കോർപ്പറേറ്റുകളുടെ കയ്യിൽനിന്ന് അവരുടെ വാക്ക് വിശ്വസിച്ച് ഇത്രയേറെ കോടി പണമൊക്കെ മുടക്കാൻ തയ്യാറായി വരുന്നവരൊക്കെ ഉള്ളത്. ഞങ്ങളുടെ പിന്നിൽ ആരുമില്ല .

ശ്വേത മേനോൻ- പിഷാരടി വോയിസ് കോൾ ലീക്ക് ചെയ്തത് തന്നെയാണ്. വാട്സ് ആപ്പ് കോളാണെന്നാണ് മനസിലാക്കുന്നത്. അത് മറ്റൊരു ഫോണ്‍ വെച്ച് റെക്കോഡ് ചെയ്ത് പുറത്തുവിട്ടതാണ്. വളരെ മോശം കാര്യമായിപ്പോയത്. പല സ്ഥലത്തും പല ആൾക്കാരെ കുറിച്ചും അവർ പറഞ്ഞതൊക്കെ മ്യൂട്ട് ചെയ്തിട്ടുണ്ട്. പിഷാരടി വളരെ വിശ്വാസപൂർവ്വം സംസാരിച്ച കാര്യങ്ങളാണ്. പിഷാരടി ഒക്കെ നമുക്ക് എത്ര വർഷങ്ങളായിട്ട് അറിയാവുന്നതാണ് . ഒരു വിവാദത്തിലോ ഒരു കാര്യത്തിലും ഇടപെടാതെ വളരെ ന്യായമായിട്ട് നിൽക്കുന്ന, ന്യായമായ കാര്യങ്ങൾക്ക് അഭിപ്രായം പറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് .ആ പിഷാരടിയോടൊക്കെ കാണിച്ചത് ഭയങ്കര ചതിയായി പോയി. ഇനിയിപ്പോ ആര് വിശ്വസിക്കും അവർ. സംഘടനയിലുള്ള ഒട്ടുമിക്ക ആൾക്കാർക്കും അതൊരു വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ട്.

ചാർട്ടേർഡ് അക്കൗണ്ടന്റ് സൈൻ ചെയ്ത് സീൽ ചെയ്യാത്ത ഒരു കണക്ക്, പിന്നെ റിപ്പോർട്ടും ശരിയല്ല. അങ്ങനെ വന്നപ്പോൾ ചാർട്ടേർഡ് അക്കൗണ്ടന്റ് അവിടെ വേദിയിൽ വിളിച്ച് ചോദിച്ചതാണ് ഈ കണക്ക് ശരിയാണോയെന്ന്. അദ്ദേഹം പറയുന്നത് അല്ല എന്നാണ്. ഉടനെ അഡ്വക്കേറ്റിനോട് വിളിച്ചു ചോദിച്ചു എന്താണ് വേണ്ടതെന്ന്. അദ്ദേഹം അപ്പോൾ പറഞ്ഞത് ഭരണസിമിതിക്ക് ഇനി ഇരിക്കാൻ യോഗ്യത ഇല്ലെന്നാണ്. അപ്പോഴാണ് ഇവർ പിന്നെയും സമയം ചോദിച്ചുകൊണ്ട് നിൽക്കുന്നത്. ട്രഷറർ കണക്കിൽ സൈൻ ചെയ്തിട്ടില്ല. ട്രഷർ പറയുന്നു എനിക്ക് ഇതിനകത്ത് ഉത്തരവാദിത്വം ഇല്ല എന്ന് . അങ്ങനെ വല്യ കണക്ക് അവിടെ നടന്നിട്ടുമില്ല.

മമ്മൂക്കയുടേയും ലാലേട്ടൻ്റേയും പിന്തുണ ഉണ്ടെന്നാണ് ഇപ്പോൾ ശ്വേത പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് പറഞ്ഞത്. അവർ രണ്ട് പേരും പറഞ്ഞാൽ ഞങ്ങളത് വിശ്വസിക്കാം',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+