Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലേഖക്ക് തെറ്റിയോ? ഉദ്ദേശിച്ച കഥയല്ല ദൃഢം, അറിയില്ലെന്ന് സംവിധായകന്‍, നിയമ നടപടിയില്ല

തിരുവനന്തപുരം: ഷെയ്ന്‍ നിഗം നായകനായ ദൃഢം എന്ന സിനിമ ദിവസങ്ങള്‍ക്ക് മുമ്പാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. സിനിമ താന്‍ മുമ്പ് എഴുതിയ കഥ മോഷ്ടിച്ചതാണ് എന്നാരോപിച്ച് ഇന്ന് രാവിലെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍ ശ്രീലേഖ രംഗത്തുവന്നു. ഈ കഥ യുട്യൂബ് ചാനലില്‍ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ ലിങ്ക് ഫേസ്ബുക്കിലിട്ടു.

എന്നാല്‍ കഥ മോഷ്ടിച്ചതല്ലെന്നും ശ്രീലേഖ പറയുമ്പോഴാണ് ഇങ്ങനെ ഒരു കാര്യം അറിയുന്നതെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ് പ്രതികരിച്ചു. കഥ എഴുതിയ ലിന്റോ ദേവസ്യയോടും ജോമോന്‍ ജോണിനോടും സംസാരിച്ച ശേഷമാണ് സംവിധായകന്‍ ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞത്. എന്നാല്‍ വൈകാതെ ശ്രീലേഖ പ്രതികരിച്ചു. പരാതിക്കോ നിയമ നടപടിക്കോ താനില്ലെന്നും മോഷണം എന്നത് പോലീസ് ഭാഷയില്‍ പറഞ്ഞതാണെന്നും അവര്‍ പറയുന്നു.

sreelekha shane nigam dridam movie story

കുറേകാലമായി നാഥനില്ലാത്ത പോലിസ് സ്‌റ്റേഷനിലേക്ക് എസ്‌ഐ ആയി നായകന്‍ എത്തുന്നതും പിന്നീട് തുടര്‍ച്ചയായ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നതും അന്വേഷണത്തില്‍ തെളിയുന്ന ട്വിസ്റ്റുമെല്ലാം അടങ്ങുന്നതാണ് ദൃഢം സിനിമ. ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ പലരും വ്യത്യാസം എടുത്തു പറഞ്ഞു. ഇതോടെ കമന്റ് ബോക്‌സില്‍ ശ്രീലേഖ നേരിട്ടെത്തി.

പുതിയ എസ്‌ഐ വരുന്നതും അഴിമതിക്കാരായ മറ്റു ഉദ്യോഗസ്ഥര്‍ എസ്‌ഐ ഓടിക്കാനായി കഥകള്‍ ഉണ്ടാക്കുന്നതും ഒടുവില്‍ അയാള്‍ പോകുന്നതുമല്ലേ കഥ എന്നാണ് ശ്രീലേഖ കമന്റ് ചെയ്തത്. എന്നാല്‍ സിനിമയിലെ കഥ അതല്ലെന്ന് നിരവധി പേര്‍ പ്രതികരിച്ചു. സിനിമ നന്നായി കണ്ട ശേഷം കുറിപ്പ് എഴുതാമായിരുന്നു എന്ന് ചിലര്‍ ഉപദേശിച്ചു. പലരും പരിഹസിക്കുകയും ചെയ്തു.

പോലീസ് കഥയായതു കൊണ്ടാണ് ദൃഢം സിനിമ കണ്ടത്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച കരിങ്കുടി പോലീസ് സ്‌റ്റേഷന്‍ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂലകഥ എന്ന് പറഞ്ഞാല്‍ തെറ്റില്ലെന്നായിരുന്നു ശ്രീലേഖയുടെ ആദ്യ കുറിപ്പ്. ശ്രവണകഥയായി അവതിപ്പിച്ച യുട്യൂബ് ലിങ്ക് അവര്‍ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഷെയ്ന്‍ നിഗം നായകനായ ഭൂതകാലം എന്ന സിനിമയും തന്റെ കഥയുടെ മോഷണമാണ് എന്നും ശ്രീലേഖ കുറിച്ചു.

രണ്ട് സിനിമയിലെയും നായകന്‍ ഷെയ്ന്‍ നിഗമാണ് എന്ന സാമ്യത ശ്രീലേഖ ചൂണ്ടിക്കാട്ടി. പറവ സിനിമ കണ്ടപ്പോള്‍ മുതല്‍ ഷെയ്ന്‍ നിഗത്തിനെ ഇഷ്ടമാണ്. തന്നോടൊപ്പം ജോലി ചെയ്തിരുന്ന മുഹമ്മദ് എന്ന പോലീസുകാരന്റെ രൂപ സാദൃശ്യവും ശ്രീലേഖ എടുത്തു പറഞ്ഞു. എന്നാല്‍ നിരവധി പേര്‍ താങ്കളുടെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയതോടെ ശ്രീലേഖ വീണ്ടും പ്രതികരിച്ചു.

കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞത് പോലീസ് ഭാഷ്യം ഉപയോഗിച്ചെന്നേ ഉള്ളൂ എന്നും അത്ര ഗൗരവത്തില്‍ അല്ല തന്റെ കുറിപ്പ് എന്നും ശ്രീലേഖ വിശദീകരിച്ചു. കഥയിലെ സാമ്യമാണ് സൂചിപ്പിച്ചത്. തന്റെ കഥയില്‍ നിന്ന് ചില മാറ്റങ്ങള്‍ വരുത്തിയാണ് സിനിമ എടുത്തിരിക്കുന്നത്. പരാതിയോ നിയമനടപടിയോ ഇല്ലെന്നും ശ്രീലേഖ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+