'അസ്ഥികൂടത്തെ എടുത്ത് കൊണ്ട് പോകുന്നത് പോലെയായിരുന്നു', മരിച്ച് പോകുമെന്ന് കരുതിയെന്ന് രേണു സുധി

കാൻസർ രോഗബാധിതയായ ബിഗ് ബോസ് താരം രേണു സുധിയുടെ ആരോഗ്യനില അടുത്തിടെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. രേണു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ രേണു കഴിഞ്ഞ ദിവസം വീട്ടിലെത്തി.

മരിച്ച് പോകുമെന്ന് കരുതിയ ദിവസങ്ങളാണ് കടന്ന് പോയതെന്ന് രേണു സുധി യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. രേണു സുധിയുടെ വാക്കുകൾ: '' ഇക്കഴിഞ്ഞ 15 ദിവസങ്ങള്‍ മരിച്ച് പോകുമെന്ന് കരുതിയ നിമിഷങ്ങളാണ്. അതും നുണയാണെന്ന് ചില ആളുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. സ്‌നേഹിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും ഒരുപാട് നന്ദി. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ദൈവങ്ങളും മാലാഖമാരും ആണ്. ഡിസ്ചാര്‍ജ് ആകാറായപ്പോള്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് വളരെ കുറഞ്ഞു. അത് വലിയ ടെന്‍ഷന്‍ ആയി. ബ്ലീഡിംഗ് ആയി, 28 കിലോ ആയി ഭാരം കുറഞ്ഞു.

ഒരു അസ്ഥികൂടം പോലെ ആയി. അസ്ഥികൂടത്തെ എടുത്ത് കൊണ്ട് പോകുന്നത് പോലെയാണ് ചേട്ടന്‍ എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയത്. ഇനി ചെറിയൊരു കീമോ ആണ് ബാക്കിയുളളത്. അതിന് ശേഷം ചെറിയ ഉദ്ഘാടനങ്ങളും പ്രമോഷനുകളുമൊക്കെയായി നിങ്ങളുടെ മുന്നിലേക്ക് എത്തും. എന്റെ വരുമാന മാര്‍ഗം ഇതും യൂട്യൂബ് ചാനലും മാത്രമേ ഉളളൂ.

Renu Sudhi

കുറച്ച് ഇടവേള വരുന്നത് സര്‍ജറിക്ക് ആണ്. അതിന് ശേഷം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും. സബ്‌സ്‌ക്രൈബേഴ്‌സ് കുറച്ച് കൂടി കൂടട്ടെ, എന്നാലേ സര്‍ജറിക്കുളള പണമുണ്ടാക്കാനാകൂ. തിരിച്ച് വന്ന് പഴയ ആല്‍ബങ്ങളും സിനിമകളും ചെയ്യണം. ഇന്ന് തന്റെ ഒരു സിനിമ തിയറ്ററില്‍ റിലീസ് ആയിട്ടുണ്ട്. രണ്ട് സീനേ ഉളളൂ എങ്കിലും നന്നായിട്ട് ചെയ്യാന്‍ പറ്റി. കീമോ തുടങ്ങിയത് കൊണ്ട് ബാക്കി ചെയ്യാന്‍ പറ്റിയിരുന്നില്ല.

എന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ആണത്. പക്ഷേ എനിക്കത് കാണാന്‍ പറ്റില്ല, പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്തത് കൊണ്ട. ഇനിയും പുതിയ സിനിമകളൊക്കെ വരുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു സന്തോഷവാര്‍ത്ത മുടി ചെറുതായി കിളിര്‍ത്ത് തുടങ്ങി എന്നതാണ്. കുറച്ച് കൂടി വളര്‍ന്നാല്‍ കാണിച്ച് തരാം.

ആശുപത്രിയില്‍ കിടന്നപ്പോഴാണ് എന്നേക്കാളും വേദനിക്കുന്നവരുണ്ടെന്ന് മനസ്സിലായത്. എന്നെ നോക്കാന്‍ ചേച്ചിയെങ്കിലും ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന് പോലും തോന്നിയില്ല. കാരണം അതിലും അപ്പുറം അസുഖമുളളവരാണ് നിരന്തരം വേദന കൊണ്ട് കരയുന്നത്. അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് രേണു സുധി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma