'ജഗദീഷ് തലപ്പത്ത് വരും..അതാണ് സൂചന; ജോയ് മാത്യുവിനെ പോലൊരു അധികാരമോഹി വേറെയില്ല';ശാന്തിവിള ദിനേശ്
യുഡിഎഫ് അധികാരത്തിൽ വന്നതോടെ ആരൊക്കെയാകും സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് എന്ന ചോദ്യം സജീവമാകുന്നുണ്ട്. പലരുടേയും പേരുകൾ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. അതേസമയം നടൻമാരായ ജോയ് മാത്യു, ജഗദീഷ് എന്നിവർ ഏതെങ്കിലും സ്ഥാനത്ത് വരുമെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാകക്ുകൾ ഇങ്ങനെ
' ആദ്യമായി മന്ത്രിയാകുമ്പോൾ തന്നെ മുഖ്യമന്ത്രിയായി വിഡി സതീശന് കേരളം ഭരിക്കാമെങ്കിൽ പിസി വിഷ്ണുനാഥിന് നന്നായി സാംസ്കാരികം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. മുഖ്യമന്ത്രി ആകും മുമ്പ് ജി കാർത്തികേയന്റെ വീട്ടിൽ സതീശൻ കയറി ചെല്ലുമ്പോൾ അവിടെ നടൻ ജഗദീഷിനെ മിന്നായം പോലെ ഞാൻ കണ്ടു. സതീശൻ വരുന്നത് എങ്ങനെയാ അറിഞ്ഞിട്ട് പോയതാണ് .അതൊരു സൂചനയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. അടുത്തെങ്ങും കോൺഗ്രസ് കേരളത്തിൽ ഭരിക്കാൻ ഇടയില്ല എന്ന് തോന്നിയതിനാൽ ആകണം ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് അറുത്തുമുറിച്ച് ജഗദീഷ് സാർ അറിയാതെ വച്ച് കാച്ചിയത്. വെറും കാച്ചായിരുന്നു അതെന്ന് ജഗദീഷ് സാറിനെ അറിയാവുന്നവർക്കെല്ലാം അറിയാം .

കെഎസ്എഫ്ഡിസിയുടെ ചെയർമാനോ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനോ സാംസ്കാരിക ക്ഷേമതി ബോർഡിന്റെ ചെയർമാനോ ആയി ഇവയിൽ ഏതെങ്കിലും ഒന്നിന്റെ തലപ്പത്ത് ജഗദീഷ് സാർ വരാമെന്ന് എനിക്ക് തോന്നി. വന്നാൽ ഭംഗിയായി ഭരിക്കും എന്നും ഉറപ്പാണ്. കാരണം എങ്ങനെയാണ് ഒരു സ്ഥാപനം കൊണ്ടുപോകേണ്ടത് എന്നുള്ള തഞ്ചമൊക്കെ ജഗദീഷ് സാറിന് അറിയാം.
രാഷ്ട്രീയ നേതാക്കളുടെ മക്കളിൽ ഏറെക്കുറെ എല്ലാവരും മന്ത്രിയായി ചാണ്ടി ഉമ്മൻ ഒഴികെ. ഏതാണ്ട് എല്ലാവരും മന്ത്രിയായി എന്ന് കരുതുമ്പോഴാണ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് മന്ത്രിയായില്ലല്ലോ എന്ന് ഞാൻ ഓർത്തത്. സിനിമാ നിർമ്മാതാവും തിരക്കഥാകൃത്തും ഒക്കെയായ ഷൗക്കത്തിനെ സാംസ്കാരിക ക്ഷേമ തലവനോ കെഎസ്എഫ്ഡിസി ചെയർമാനോ ആക്കിയാൽ ഷൗക്കത്ത് ഭംഗിയായി ശോഭിക്കും എന്നാണ് എന്റെ വിശ്വാസം. മുസ്ലിം ലീഗ് എംഎൽഎ ആയ മുൻമന്ത്രിയായ നിർമ്മാതാവ് മഞ്ഞളാംകുഴി അലിക്കും മന്ത്രിസ്ഥാനം ഇല്ല. അദ്ദേഹവും കെഎസ്എഫ്ഡിസി ചെയർമാൻ ആകാൻ പറ്റിയ ആളാണ്.
ജോയ് മാത്യൂ ,നിർമ്മാതാവ് എം രഞ്ജിത്ത് എന്നിവരും ഒരു സിനിമ കീ പോസ്റ്റിൽ വരാം. വി എം വിനു അടക്കമുണ്ട് പറ്റിയ പോസ്റ്റിൽ വരാൻ. വിഡി സതീശനെ ഷാൾ ഒക്കെ ഇട്ട് സ്വീകരിച്ചതല്ലേ .ഞാൻ കോൺഗ്രസ് അല്ല എന്നൊക്കെ പറഞ്ഞാലും എന്നേ അങ്ങേരൊരു കോൺഗ്രസ് ആയി.ജോയ് മാത്യുവിനെ പോലൊരു അധികാരമോഹി സിനിമാക്കാരനെ ഞാൻ കണ്ടിട്ടില്ല. ബുദ്ധിജീവി ആയതുകൊണ്ട് വേണമെങ്കിൽ സാംസ്കാരിക ക്ഷേമസമിതി ബോർഡിന്റെ തലവനാക്കാം.ചലച്ചിത്ര അക്കാഡമിയുടെ തലവനും ആക്കാം. ജോയ് മാത്യൂ അതിന് ശ്രമിക്കും എന്നുള്ളത് 100ശതമാനം ഉറപ്പാണ്. കാരണം അമ്മയുടെ പ്രസിഡന്റ് ആവാൻ നിന്നാൽ തോറ്റു പോകും എന്ന് കണ്ടപ്പോൾ എന്നാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെങ്കിലും കയറി പറ്റാമെന്ന് കരുതി മത്സരിച്ചയാളാണ്. അധികാരത്തോട് അമിതമായ കമ്പമുള്ള മനുഷ്യനാണ്. ഇല്ല എന്നൊക്കെ പറയും. എന്തായാലും ജോയി മാത്യൂ ഇടിച്ചു നിൽപ്പുണ്ടാകും എന്നാണ് എന്റെ വിശ്വാസം .
രമേഷ് പിഷാരടി എംഎൽഎ മനസ്സുവെച്ചാൽ ഒരു സിനിമ ബോർഡിന്റെ ചെയർമാൻ ആകാം. ആ വഴി ചിന്തിച്ച് തുടങ്ങി കാണില്ല. പിഷാരടി നിർമാതാവ് സാബു ചെറിയാൻ അടക്കമുള്ളവര് കോൺഗ്രസുകാരായിുണ്ട്. ജെ ജെ കുറ്റികാട് എന്ന് പറഞ്ഞ ജെസി സാറിന്റെ ബന്ധുവായ നിർമാതാവും കോൺഗ്രസുകാരനാണ്. ആലപ്പി അഷ്റഫ് ഉണ്ട്, ഫാസിൽ ഉണ്ട് ഇവരെയൊക്കെ കോൺഗ്രസ് നന്നായി ഉപയോഗിക്കണം. അല്ലാതെ മറ്റേ വ്യാജകത്ത് എഴുതി വ്യാജ പോസ്റ്റർ ഒട്ടിച്ച് രാത്രി അനോണിമസ് കോൾ വിളിക്കുന്ന അലവലാതിയെ പോലുള്ളവനെയൊന്നും വിളിച്ച് സാംസ്കാരിക രംഗത്ത് വയക്കരുത് എന്ന് മാത്രമേ എനിക്ക് പിസി വിഷ്ണുനാഥനോട് പറയാനുള്ളൂ'












Click it and Unblock the Notifications