ബോക്സ് ഓഫീസിൽ 500 കോടിക്കിലുക്കം, ജെയ്‌ലര്‍-2വിൽ മോഹൻലാലിന് ലഭിച്ച പ്രതിഫലം? ഏറ്റവും കുറവ് സുരാജിനോ?

തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് നെല്‍സണ്‍-രജനീകാന്ത് ചിത്രം ജെയ്‌ലര്‍-2. ആദ്യഭാഗത്തെ കടത്തി വെട്ടുന്ന പ്രകടനമാണ് റിലീസ് ചെയ്ത് 5 ദിവസം പിന്നിടുമ്പോള്‍ തന്നെ ജെയ്‌ലര്‍ 2 കാഴ്ച വെക്കുന്നത്. ഏകദേശം 240-300 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇതിനകം തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ 500 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രജനീകാന്തിനെ കൂടാതെ മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ അടക്കം നിരവധി സൂപ്പര്‍ സ്റ്റാറുകള്‍ ജെയ്‌ലര്‍ 2വില്‍ അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. ജെയ്‌ലര്‍ 2 ബോക്‌സ് ഓഫീസില്‍ പണം വാരുമ്പോള്‍ ഈ വമ്പന്‍ താരങ്ങളെ ചിത്രത്തിലേക്ക് എത്തിക്കാന്‍ എത്ര പ്രതിഫലം നല്‍കിയിട്ടുണ്ടാകും എന്നുളള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Jailer 2

രജനീകാന്ത്

ജെയ്‌ലര്‍ 2വില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ആര്‍ക്കാകും എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. അത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് തന്നെയാണ്. ചിത്രത്തിന്റെ ബജറ്റിന്റെ വലിയൊരു ഭാഗം പോയിരിക്കുന്നത് തന്നെ ഇതിലേക്കാണെന്ന് പറയാം. 110 രൂപയാണ് രജനീകാന്തിന് ലഭിച്ചിരിക്കുന്ന പ്രതിഫലമെന്നാണ് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനൊപ്പം പ്രോഫിറ്റ് ഷെയറിംഗ് കരാര്‍ കൂടിയാകുമ്പോള്‍ അത് 180 കോടിയിലേക്ക് ഉയരാം.

മോഹന്‍ലാല്‍

ജെയ്‌ലര്‍ 1ല്‍ വളരെ കുറച്ച് സമയത്തെ കാമിയോ കൊണ്ട് തിയറ്റര്‍ കത്തിച്ച മാത്യു എന്ന അധോലോക നായകനെ അവതരിപ്പിച്ച മോഹന്‍ലാല്‍ രണ്ടാം ഭാഗത്തിലും തകര്‍ത്ത് വാരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയ്‌ലര്‍ 2വില്‍ മോഹന്‍ലാലിന് ലഭിച്ചിരിക്കുന്ന പ്രതിഫലം 30 കോടിയാണെന്നാണ് സൂചന.

സുരാജ് വെഞ്ഞാറമ്മൂട്

മലയാളത്തില്‍ നിന്ന് കഴിഞ്ഞ തവണ വിനായകന്‍ ആയിരുന്നുവെങ്കില്‍ ഇക്കുറി പ്രകടനം കൊണ്ട് ജെയ്‌ലര്‍ 2വില്‍ ഞെട്ടിച്ചിരിക്കുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. 1 കോടി രൂപയാണ് സുരാജിന് ജെയ്‌ലര്‍ 2വില്‍ പ്രതിഫലമായി ലഭിച്ചിരിക്കുന്നതെന്നാണ് സിയാസത്ത് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹൃതിക് റോഷന്‍

ജെയ്‌ലര്‍ 2വിലെ ഏറ്റവും വലിയ സര്‍പ്രൈസ് ആയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്റെ അതിഥി വേഷം. ഇതാദ്യമായാണ് ഹൃതിക് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. താരത്തെ ജെയ്‌ലര്‍ 2വിലേക്ക് എത്തിച്ചിരിക്കുന്നത് എത്ര പ്രതിഫലം നല്‍കിയാണ് എന്നത് വ്യക്തമല്ല. സാധാരണ 80-11 കോടിയാണ് ഹൃതികിന്റെ പ്രതിഫലം. ഇതേ തുക തന്നെയാണോ ജെയ്‌ലറിലെ വേഷത്തിനും വാങ്ങിയതെന്നത് പുറത്ത് വന്നിട്ടില്ല.

വിദ്യ ബാലന്‍

കരുത്തുറ്റ വേഷങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിയ വിദ്യ ബാലന്‍ ജെയ്‌ലര്‍ 2വില്‍ നെഗറ്റീവ് വേഷത്തിലാണ് എത്തിയിരിക്കുന്നത്. 6 കോടിയാണ് വിദ്യയുടെ പ്രതിഫലം എന്നാണ് സൂചന.

വിജയ് സേതുപതി

നായകവേഷത്തില്‍ തിളങ്ങുമ്പോള്‍ തന്നെ നിരവധി ചിത്രങ്ങളില്‍ വില്ലനായും അതിഥി താരമായും വിജയ് സേതുപതി എത്താറുണ്ട്. ജെയ്‌ലര്‍ 2വിലും വിജയ് സേതുപതി ഒരു പ്രധാന വേഷത്തിലുണ്ട്. സാധാരണ ഒരു സിനിമയ്ക്ക് 15 കോടി മുതല്‍ 25 കോടി വരെയാണ് വിജയ് സേതുപതിയുടെ ശമ്പളം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma