Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയറാമുമായി പിരിയാനുണ്ടായ കാരണം ഇതാണ്'; വെളുപ്പെടുത്തി രാജസേനൻ..'വിവാഹത്തിനും വിളിച്ചില്ല'

ജയറാം-രാജസേനൻ കൂട്ടുകെട്ടിൽ നിരവധി നല്ല സിനിമകളിൽ മലയാളത്തിൽ പിറന്നിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി ആ കൂട്ടുകെട്ട് പിരിഞ്ഞു. എന്തുകൊണ്ടാണ് 'പിണങ്ങിയതെന്ന്' ഇരുവരും പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ ആദ്യമായി മനസ് തുറക്കുകയാണ് രാജസേനൻ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'കഥയിലും കഥാപാത്രങ്ങളുടെ കാര്യത്തിലും ജയറാം ഇടപെടാൻ തുടങ്ങുകയായിരുന്നു.അതിനുള്ള അവസരം ഞാൻ കൊടുത്തില്ല.കഥയിൽ ജയറാം ഇടപെട്ടിട്ടില്ല. പുള്ളിക്ക് കഥയിൽ ഇടപെടാൻ അറിയത്തുമില്ല . ദിലീപ് കഥയിൽ ഇടപെടും. ദിലീപിന് അത് അറിയാം. എന്റെ ഒരു സിനിമ കഴിഞ്ഞാൽ അടുത്ത സിനിമയക്ക് ഒരു നാലോ അഞ്ചോ സെന്റൻസ് ചിലപ്പോ ഫോണിൽ കൂടെ ഞാൻ ജയറാമിന് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുക. പിന്നെ ജയറാം ആ സ്ക്രിപ്റ്റ് കാണുന്നത് ലൊക്കേഷനിലായിരിക്കും. കനകസിംഹാസനം വരെ അങ്ങനെയായിരുന്നു. അടുത്ത പ്രൊജക്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ ജയറാം ഇടപെടാനുള്ള ശ്രമം നടത്തി. നമ്മൾ ഇങ്ങനെയല്ലോ ചെയ്തുകൊണ്ടിരുന്നതെന്ന് ഞാൻ ചോദിച്ചു. അല്ല ഇനി അങ്ങനെയൊക്കെ വേണ്ടേ എന്നായി അദ്ദേഹം. എങ്കിൽ പിന്നെ ഞാനില്ല നമുക്ക് പിന്നെ കാണാം എന്നായി ഞാൻ.

jayaram1-

വഴക്കായിട്ടല്ല ഇതുപോലെ സ്നേഹത്തിൽ പറഞ്ഞു. ഇത്രയേ ഉള്ളൂ. അതിനെ പിന്നെ കൂടെ നിന്നവർ പലരും അകറ്റ്. സ്ട്രോങ്ങ് ആയിട്ടുള്ള ഒരു കൂട്ടുകെട്ട് ശകലം അകന്നു എന്ന് കണ്ടാൽ പിന്നെ അതിനെ വലിച്ചു മാറ്റികൊണ്ടു പോകാൻ ആളുണ്ടാകും. അങ്ങനെ കുറച്ചു പേരത് വലിച്ചു മാറ്റികൊണ്ട് പോയിട്ടുണ്ട്, അത് പുള്ളി അറിഞ്ഞില്ല ,ഞാൻ അറിഞ്ഞു, അത്രേ ഉള്ളൂ.

ജയറാം അദ്ദേഹത്തിൻ്റെ മക്കളുടെ വിവാഹത്തിന് എന്നെ വിളിച്ചില്ല. എൻ്റെ മകളുടെ കല്യാണത്തിന് വരാത്ത ആളിനെ ഞാൻ പിന്നെ വിളിക്കുമോ ? എന്റെ മകളുടെ കല്യാണമാണ് ആദ്യം നടന്നത്. അതിനു വന്നില്ല .അദ്ദേഹം സാമാന്യ ബുദ്ധിയുള്ള ആളാണ്. അദ്ദേഹം അദ്ദേഹത്തിൻ്റെ മക്കളുടെ വിവാഹത്തിന് വിളിച്ചില്ല. കാരണം വിളിച്ചാലും ചെല്ലത്തില്ല എന്ന് വിചാരിച്ചിട്ടാവാം വിളിച്ചില്ല. രണ്ടിനും വിളിച്ചിട്ടില്ല.

ജയറാമുമായിട്ടൊരു കൂട്ടുകെട്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല. സൌഹൃദത്തിലേക്കൊക്കെ പോകാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അതുപോലും കിട്ടാറില്ല. പല വേദിയിലും ഒരുമിച്ചൊക്കെ ഈ അടുത്ത കാലത്തൊക്കെ ഉണ്ടായിരുന്നു.എന്തായാലും ഞാൻ ഇനിഷ്യേറ്റീവ് ആയിട്ട് ഒരു സിനിമ ചെയ്യാൻ വേണ്ടി ഇറങ്ങത്തില്ല. അദ്ദേഹം തന്നെയാണ് പല സിനിമകൾക്കും വേണ്ടി നേരത്തേ മുന്നിട്ടിറങ്ങിയത്. അദ്ദേഹം അങ്ങനെ ഇറങ്ങുകയാണെങ്കിൽ ചിലപ്പോൾ സിനിമ നടന്നെന്ന് വരാം. അദ്ദേഹത്തെ ഒരിക്കലും വേണ്ട എന്ന് ഞാൻ പറയത്തില്ല. പറയാൻ എന്റെ നാവ് അനുവദിക്കത്തില്ല', രാജസേനൻ പറഞ്ഞു.

മധുചന്ദ്രലേഖ താൻ ഇഷ്ടമില്ലാതെ ചെയ്ത ഒരു സിനിമയാണെന്ന നടി ഉർവ്വശിയുടെ പരാമർശത്തോടും അദ്ദേഹം പ്രതികരിച്ചു. 'ആ റോൾ അവർക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്ന് എനിക്കറിയാമായിരുന്നു. അത് ജയറാമിനോട് ഞാൻ സൂചിപ്പിച്ചിരുന്നു. അവർ എന്നെ ഫോണിൽ വിളിച്ചിരുന്നു.ജയറാം വന്ന് ഒരു കഥ പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല, ഞാനിപ്പോ രണ്ടു ദിവസത്തിനകത്ത് എറണാകുളത്ത് വരും ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചു ,ഞാൻ പറഞ്ഞു കാണാം എന്ന്. കണ്ടപ്പോൾ ഒരു വൺ ലൈൻ വായിക്കാൻ കൊടുത്തു. എല്ലാ കൺഫ്യൂഷനും മാറി നമുക്ക് ചെയ്യാം എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് ചെയ്തത്.

അഭിമുഖത്തിൽ അവർ പറഞ്ഞിട്ടുണ്ട് എനിക്ക് ആ പടത്തിന് സ്റ്റേറ്റ് അവാർഡും കിട്ടി എന്ന് . ആ വീഡിയോക്ക് താഴെ വന്ന ട്രോളുകൾ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ അതിന് മറുപടി കൊടുക്കേണ്ട കാര്യമില്ല. മധുചന്ദ്രനിരിലേക്ക് ഒരു ഡിഫറെന്റ് ആയിട്ടുള്ള ഒരു മൂവി ആണെന്നും അത് നന്നായിട്ട് കളിച്ച പടമാണെന്നും അതിന് സ്റ്റേറ്റ് അവാർഡ് നായികക്ക് കിട്ടിയെന്നും ഒക്കെ എനിക്കും ബോധമുള്ള ആളല്ലേ. അതുകൊണ്ട് എനിക്ക് ആ സിനിമയോട് ഇന്നും സ്നേഹമാണ്. മാത്രമല്ല ഒരാളും അങ്ങനെ ഒരു കഥ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു കഥ പറയാൻ ധൈര്യം കാണിച്ചിട്ടില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+