'കാവ്യയും ദിലീപും ആരേയും ചതിച്ചിട്ടില്ല';ഫോട്ടോക്ക് താഴെ തൃഷ-വിജയ് ചർച്ചയും,ഫാൻ പോര്
വിജയ്-തൃഷ ബന്ധത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. എന്നാൽ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് ഈ ചർച്ചക്ക് ചൂടുപിടിച്ചത്. ഇതിനിടയിൽ വിജയിയെ വെട്ടിലാക്കി ഭാര്യ സംഗീത വിവാഹമോചന കേസും ഫയൽ ചെയ്തു. വിജയ്ക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് അവർ വിവാഹമോചനം തേടിയത്.
ഒരു നടിയുമായിട്ടാണ് ബന്ധമെന്നും പലപ്പോഴായി താൻ അത് എതിർത്തിട്ടും ഒഴിവാക്കാൻ വിജയ് തയ്യാറായില്ലെന്ന് സംഗീത ആരോപിച്ചു. തൃഷയെ തന്നെയാണ് സംഗീത ലക്ഷ്യം വെയ്ക്കുന്നത് ഇതോടെ വ്യാപക ചർച്ച തുടങ്ങി. എന്നാൽ ഇത്തരം ചർച്ചകളൊന്നും വിജയിയും തൃഷയും കണ്ടെന്ന് പോലും നടിച്ചില്ല. വിവാദങ്ങൾ കൊടുമ്പിരികൊണ്ട് നിൽക്കുമ്പോൾ ഒരു വിവാഹചടങ്ങിൽ ഒരുവരും ഒരുമിച്ച് പങ്കെടുത്തു. ഒരേ നിറത്തിലുള്ള വസ്ത്രത്തിൽ വിവാഹചടങ്ങിൽ ആഘോഷിച്ച് പങ്കെടുക്കുന്ന ഇരുവരുടേയും വീഡിയോ അന്ന് വൈറലായിരുന്നു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് അന്നും തൃഷ ആരാധകരെ ഞെട്ടിച്ചു. വിജയ്ക്കും ടിവികെയ്ക്കും ഭൂരിപക്ഷം ലഭിച്ചതോടെ നടനെ അഭിനന്ദിക്കാൻ താരത്തിൻ്റെ വസതിയിലേക്ക് അവർ നേരിട്ടെത്തി. അതുകൊണ്ടൊന്നും അവസാനിച്ചില്ല, തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും തൃഷ തിളങ്ങി, മുൻപന്തിയിൽ തന്നെ.
സാധാരണ രീതിയിൽ ഇത്തരത്തിലുള്ള ബന്ധങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ തൃഷ-വിജയ് ബന്ധത്തിനെതിരെ വലിയ 'ഹേറ്റ്' ഇല്ലെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായിരുന്നു തൃഷയുടെ പിറന്നാൾ. അന്ന് വിജയ് എന്ന കാമുകനെ ആരാധകർ ആഘോഷിച്ചത് കാമുകിയുടെ പിറന്നാളിന് ഒരു സംസ്ഥാനം തന്നെ സമ്മാനം നൽകിയവൻ എന്നാണ്.
അതേസമയം വിജയ്-തൃഷ ബന്ധം ചർച്ചയാകുമ്പോൾ മലയാളികൾക്കിടയിൽ വീണ്ടും ചർച്ചയാകുന്നത് ദിലീപ് കാവ്യ ബന്ധമാണ്. എന്തുകൊണ്ട് വിജയേയും തൃഷയേയും അഭിനന്ദിക്കുന്നവർ ഇവരുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാണ് പലരുടേയും ചോദ്യം. ഇപ്പോഴിതാ കാവ്യ മാധവൻ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോയ്ക്ക് താഴെയും വിജയ്-തൃഷ കമൻ്റുമായി ചിലർ എത്തുന്നുണ്ട്. വിജയ്ക്കും തൃഷക്കും മുൻപ് എന്നൊക്കെയാണ് കമൻ്റുകൾ.
അതേസമയം കാവ്യയോടും ദിലീപിനോടുമുളള സ്നേഹം പങ്കിട്ടുള്ള കമൻ്റുകളും ധാരാളമാണ്. ഏറെ ഇഷ്ടപ്പെട്ട താരജോഡി എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങളിലെ രസകരമായ ഡയലോഗുകളും ആരാധകർ കമൻ്റ് ചെയ്യുന്നുണ്ട്. അതിലൊന്ന് മീശമാധവൻ എന്ന ചിത്രത്തിലെ ഈ ഡ്യലോഗാണ്-'ഈ ഭൂമിയിൽ ഉള്ള മാറ്റൊന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല',എന്ന്. എന്നാൽ അതൊരിക്കലും മറ്റൊരാളെ ചതിച്ചുകൊണ്ടായിരിക്കരുതെന്ന് ഇതിന് താഴെ ഒരാൾ കമൻ്റ് ചെയ്തിട്ടുണ്ട്.
ഇതിനെതിരെ ദിലീപ്-കാവ്യ ആരാധകർ രൂക്ഷമായാണ് പ്രതികരിച്ചത്. ആരും ആരേയും ചതിച്ചിട്ടില്ലെന്നും ദിലീപും മഞ്ജുവും നിയമപരമായി വേർപിരിഞ്ഞതിന് ശേഷമാണ് കാവ്യയും ദിലീപും വിവാഹം കഴിച്ചതെന്നാണ് ആരാധകർ രോഷത്തോടെ കുറിക്കുന്നത്. '
അവർ നിയമം പരമായി ഡിവോഴ്സ് ചെയ്തിട്ടാണ് കല്യാണം കഴിച്ച് കുട്ടി ആയത്. പിന്നെ എങ്ങനെ ചീറ്റിങ്ങ് ആവും', എന്നാണ് ചോദ്യം. ഇരുവർക്കുമെതിരെ സംസാരിക്കുന്നവർ മനസിലാക്കേണ്ടത് സ്വന്തം മകൾക്ക് പോലും മഞ്ജു വാര്യരെ വേണ്ട എന്നാണെന്നും കമൻ്റിൽ പറയുന്നു.
അതേസമയം ഇത്തരത്തിലുള്ള കമൻ്റുകൾ നിറയുന്നുണ്ടെങ്കിലും കാവ്യ ഇതിനോടൊന്നും പ്രതികരിച്ചിട്ടേ ഇല്ല.












Click it and Unblock the Notifications