'കാവ്യ മാധവൻ അറിയാൻ..ഇനി സംഭവിക്കാൻ പോകുന്നത്; ദിലീപ് അതിനപ്പുറത്തേക്ക് പോയാൽ'; ശാന്തിവിള ദിനേശ്

കൊച്ചി: ദിലീപ്-മഞ്ജു വാര്യർ കൂടിക്കാഴ്ച വലിയ അത്ഭുതമാണ് ആരാധകരിൽ ഉണ്ടാക്കിയത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ പുതിയ തീയറ്റർ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. ഇരുവരും കണ്ടു എന്ന് മാത്രമല്ല കൈകൊടുക്കുകയും സംസാരിക്കുകയും ചെയ്തു. മഞ്ജുവും ദിലീപും തമ്മിൽ ശത്രുക്കളാണെന്ന് വിളിച്ച് കൂവിയവർക്ക് കിട്ടിയ അടിയാണ് ഈ കൂടിക്കാഴ്ച എന്ന് പറയുകാണ് ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

മഞ്ജു വാര്യരും ദിലീപും കൈകൊടുക്കാൻ മടിക്കാതിരുന്നതിന് കാരണം ഇതാണ്..അയ്യേ എന്ന് തോന്നില്ല'; ശാന്തിവിള ദിനേശ്
മഞ്ജു വാര്യരും ദിലീപും കൈകൊടുക്കാൻ മടിക്കാതിരുന്നതിന് കാരണം ഇതാണ്..അയ്യേ എന്ന് തോന്നില്ല'; ശാന്തിവിള ദിനേശ്

'എത്രപേർക്ക് അറിയാം എന്ന് എനിക്കറിയില്ല മഞ്ജു വാര്യരുടെ അച്ഛൻ മരിച്ചപ്പോൾ മീനാക്ഷിയുമായി ദിലീപ് മഞ്ജുവിൻ്റെ വീട്ടിൽ ചെന്നു .അദ്ദേഹത്തെ അടക്കുന്നത് വരെ അവിടെ ഇരിക്കുകയും ചെയ്ത ആളാണ്. ഈ ബന്ധം വേർപിരിഞ്ഞ ശേഷവും അവിടെ പോയി ഇരുന്ന ആളാണ് ദിലീപ്. മഞ്ജുവിനു വേണ്ടി വാതോരാതെ വാചകമടിക്കുന്ന എത്രപേർ മഞ്ജുവിന്റെ അച്ഛൻ മരിച്ചു എന്നറിഞ്ഞപ്പോൾ അവിടെ പോയി അല്ലെങ്കിൽ അവരെ ആശ്വസിപ്പിച്ചു എന്ന് നിങ്ങൾ അന്വേഷിച്ചു നോക്കൂ. ഇതൊക്കെ മലയാളികൾ മാതൃകയാക്കണം.

manjudileep4-7

മഞ്ജുവിന്റെ പക്ഷത്താണെന്ന നാട്യത്തിൽ ഇവിടെ ഏതെല്ലാം വായാടികൾ എന്തൊക്കെ കഥകൾ ദിലീപിനെതിരെ നിർമ്മിച്ചു ,ടിവി ചർച്ചകളിൽ വന്നിരുന്ന് എന്തൊക്കെയാണ് വിളിച്ചുകൂകിയത്. എന്റെ പഴയ ഒരു സ്നേഹിതൻ ടിവി ചർച്ചയിൽ മഞ്ജു ദിലീപ് കിടപ്പറ കാര്യങ്ങൾ വരെ പരസ്യമായി അലക്കി. അത് കേട്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് തോന്നിയത് ദിലീപും മഞ്ജുവും കിടക്കുന്ന കട്ടിലിന്റെ അടിയിൽ ഇയാൾ ടേപ്പ് റെക്കാർഡറും വെച്ച് കിടക്കുകയായിരുന്നു എന്ന് തോന്നി. അത്രക്ക് ലൈവ് ആയിട്ടാണ് പുള്ളി സംസാരിക്കുന്നത്. ഇതിനൊന്നും മഞ്ജുവോ ദിലീപോ ഒരു മറുപടിയും പറഞ്ഞതേയില്ല. ആ മാന്യത രണ്ടുപേരും കാണിച്ചു നന്നായി.

ഇരുവരും കൈ കൊടുക്കുന്ന കാഴ്ച കണ്ടപ്പോൾ കഴിഞ്ഞ ആറേഴ് വർഷക്കാലമായി മഞ്ജുവിനെയും മീനാക്ഷിയെയും കൊല്ലാൻ നടക്കുന്ന കൊട്ടേഷൻ ടീമിന്റെ കഥ പറഞ്ഞു കളിക്കുന്ന ആ മരപ്പൊട്ടൻ്റെ ആപ്പീസ് പൂട്ടിപ്പോയി കാണും. മാഫിയ എന്ന വാക്കിന്റെ പേറ്റന്റ് എടുത്ത ഈ ബോറൻ ഇനി ഉണ്ടാക്കാൻ പോകുന്ന കഥകൾ എന്തൊക്കെയാവും. ഷൈഖ് ഹാൻഡ് കൊടുത്ത കയ്യിൽ ദിലീപ് സയനൈഡ് പുരട്ടിയ ബ്ലൈഡ് ഒളിപ്പിച്ചിരുന്നു എന്നാകാം ഇനി പറയാൻ പോകുന്നത്.

സ്വർണ വില ഇടിഞ്ഞ് താഴുന്നു; പവൻ വില 87000ത്തിലേക്ക് എത്തുമോ? ഇനിയുള്ള 3 സാധ്യതകൾ ഇങ്ങനെ
സ്വർണ വില ഇടിഞ്ഞ് താഴുന്നു; പവൻ വില 87000ത്തിലേക്ക് എത്തുമോ? ഇനിയുള്ള 3 സാധ്യതകൾ ഇങ്ങനെ

എനിക്ക് ഏറ്റവും രസിച്ചത് ദിലീപ് മഞ്ജു സമാഗമം നടന്ന സ്റ്റേജിന്റെ താഴെ ദിലീപിന്റെ ഒരു ഗുരുനാഥൻ ഇളിച്ചോണ്ടിരിക്കുന്നുണ്ടായിരുന്നു, അതിന് നല്ല അർത്ഥമുണ്ട്, ശിഷ്യന് ഒരു മോശം സമയം വന്നപ്പോൾ എങ്ങനെയൊക്കെ അയാളെ ചവിട്ടി താഴ്ത്താമോ അങ്ങനെയൊക്കെ ചെയ്ത ഗുരുനാഥന്റെ വഷളൻ ചിരി കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് തോന്നിയത് അയാളുടെ വാഷർ ഇളകി കാണും എന്നാണ്. ഈ കാഴ്ച കണ്ടപ്പോൾ ഇയാൾ ഒട്ടും പ്രതീക്ഷിച്ചു കാണില്ല . നല്ലൊരു കുടുംബനാഥനാണ് ദിലീപ് എന്ന്. ഒരു കൂട്ടുകുടുംബം ഭംഗിയായി നിലനിർത്തി പോകുന്ന ഗൃഹനാഥൻ ഭാര്യയും രണ്ട് പെൺമക്കളും അമ്മയും അനുജനും അളിയനും പെങ്ങളും ഒക്കെയായി ജീവിക്കുന്ന കുടുംബം, ഇന്നത്തെ കാലത്ത് ഇങ്ങനെ ഒന്നിച്ചു ജീവിക്കാനും മഹാഭാഗ്യം ചെയ്യണം എന്ന് ഞാൻ പറയും.

കാവ്യയും മകളും സഹോദരനോടൊപ്പം വിദേശത്ത് എവിടെയോ ആണെന്ന് തോന്നുന്നു. ഓണം അവിടെയാണ് കാവ്യ ആഘോഷിക്കുന്നതെന്ന് തോന്നുന്നു. ദിലീപിന് മഞ്ജു കൈ കൊടുക്കുന്ന കാഴ്ച കാവ്യയും ചിലപ്പോൾ കണ്ടിരിക്കാം,അവൾക്കത് വലിയ പ്രശ്നമാകാൻ ഇടയില്ല. എന്നാൽ അത്ര ലൈറ്ററും അല്ല ഇക്കാര്യം എന്നത് ദിലീപ് നൂറു വട്ടം ചിന്തിക്കണം. കാരണം ഇനിയിപ്പോൾ ഈ പപ്പരാസികൾ ചെയ്യാൻ പോകുന്നത് കാവ്യയെ ഇളക്കി വിടാൻ ആയിരിക്കും. കണ്ടോ നിങ്ങളെ കെട്ടിയിട്ട് ആദ്യ ഭാര്യയ്ക്ക് കയ്യും കൊടുത്ത് ഇളിച്ചുകൊണ്ടിരിക്കുന്നത് കണ്ടോ, കുശലം പറയുന്നത് കണ്ടോ, നിങ്ങളുടെ ദാമ്പത്യ ജീവിതം അല്ലേ തകരാൻ പോകുന്നത് എന്ന് പറയും. അല്ലെങ്കിൽ അടുത്തത് എഴുതാൻ പോകുന്നത് കാവ്യയുടെ ജീവിതം തീർന്നു, കാവ്യ അനാഥയായി എന്നൊക്കെ പറഞ്ഞു കൊണ്ടായിരിക്കും.

അതും സീരിയസ് ആയി ദിലീപ് ചിന്തിക്കണം. പറയുമ്പോൾ രണ്ടു വശവും പറയണമല്ലോ. ആദ്യ ഭാര്യയെ കണ്ടു് ,അവരുമായിട്ട് കൈ കൊടുത്തു, അവരോട് ചോദിച്ച കുശലങ്ങൾക്ക് മറുപടി പറഞ്ഞു, അതിനപ്പുറത്തേക്ക് പോയാൽ ഇപ്പോൾ ശാന്തമായി പോകുന്ന നിങ്ങളുടെ കുടുംബജീവിതത്തിന് ശിഥിലത ഉണ്ടാകാതിരിക്കാൻ താങ്കൾ ചിന്തിക്കണം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+