Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവിടെ വഞ്ചകർക്ക് മാത്രമേ സ്ഥാനമുള്ളൂ'; രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ച് കെനീഷ

നടൻ രവി മോഹനുമായുള്ള തന്റെ ബന്ധം പൂർണ്ണമായി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഗായിക കെനീഷ ഫ്രാൻസിസ്. അതീവ വൈകാരികമായ ഒരു സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് കെനീഷ ഈ വിവരങ്ങൾ പങ്കുവെച്ചത്. കേവലം ഒരു വേർപിരിയൽ വാർത്ത എന്നതിനപ്പുറം, തനിക്ക് നേരിടേണ്ടി വന്ന കടുത്ത അനുഭവങ്ങളെക്കുറിച്ചും വഞ്ചനകളെക്കുറിച്ചും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു.

തന്റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കടുത്ത വഞ്ചനകളും തിരിച്ചടികളും നേരിട്ട സാഹചര്യത്തിലാണ് കെനീഷ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

"ഞങ്ങൾ രണ്ടുപേരും ഔദ്യോഗികമായി വേർപിരിയുകയാണ്. ഈ സ്ഥലം കള്ളം പറയുന്നവർക്കും വഞ്ചിക്കുന്നവർക്കും മാത്രമുള്ളതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സത്യസന്ധമായി ജീവിക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇവിടെ സ്ഥാനമില്ല. എന്നെ തകർക്കാൻ ശ്രമിച്ചവരോടും കള്ളം പറഞ്ഞവരോടും എനിക്ക് നന്ദിയുണ്ട്, കാരണം അത് എന്നെ കൂടുതൽ ശക്തയാക്കി. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു അധ്യായമാണ് ഇവിടെ അവസാനിക്കുന്നത്.

"യാഥാർത്ഥ സ്നേഹവും വിശ്വസ്തതയും മൃദുത്വവും കൊണ്ട് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ തലമുറയ്ക്ക് ഇനി മൃദുത്വത്തിൽ വിശ്വാസമില്ലെന്ന് തോന്നുന്നു. ഭക്തിയേക്കാൾ എളുപ്പത്തിൽ ദഹിക്കുന്നത് തകർച്ചകളാണ്. ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത സത്യങ്ങളേക്കാൾ വൈകാരികമായ കഥകളെയായിരിക്കും ആളുകൾ എപ്പോഴും തിരഞ്ഞെടുക്കുക. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങൾക്ക് ലഭിച്ചു, അതുകൊണ്ട് ഇന്ന് മുതൽ ഞാൻ ഇതിനെ ചെറുക്കാൻ നിൽക്കുന്നില്ല. തെറ്റിദ്ധരിക്കാൻ മാത്രം ആഗ്രഹിക്കുന്ന ആളുകൾക്ക് മുന്നിൽ എന്റെ നന്മ തെളിയിക്കാൻ ഞാൻ ഇനി ശ്രമിക്കില്ല," കെനീഷ കുറിച്ചു.

രവി മോഹനും ഭാര്യ ആരതിയുമായുള്ള വിവാഹമോചനവും മറ്റും ബന്ധപ്പെടുത്തി കെനീഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വലിയ രീതിയിലുള്ള വിമർശനവും സൈബർ അറ്റാക്കുകളും ഉണ്ടായി. ഇതിനെതിരെ കഴിഞ്ഞ ദിവസം കെനീഷ വീഡിയോ പങ്കുവച്ചിരുന്നു. ചെറുപ്പകാലത്ത് താൻ നേരിട്ട ലൈംഗികാതിക്രമം ഉൾപ്പെടെ വലിയ രീതിയിലുള്ള തുറന്നുപറച്ചിലുകളായിരുന്നു കെനീഷ ആ വീഡിയോയിലൂടെ നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുറിപ്പ്.

keneeshaa-francis-1778911024 jpg

തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയപ്പോഴും തനിക്കൊപ്പം ഉറച്ചുനിന്ന യഥാർത്ഥ സുഹൃത്തുക്കൾക്കും ആരാധകർക്കും താരം പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്. വഞ്ചിച്ചവർക്ക് മുൻപിൽ പതറാതെ കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്നാണ് താരം പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വൈകാരിക കുറിപ്പ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ-സംഗീത ലോകത്ത് വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. താരത്തിന് പിന്തുണയുമായി നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+