'കിച്ചു ബിഗ് ബോസിൽ എത്തിയാൽ ഇരവാദം പറയും; രേണു ചർച്ചയാകും'; രേണു സുധി പറയുന്നു

പുതിയ ബിഗ് ബോസ് സീസ‍ണ്‍ തുടങ്ങാനിരിക്കുകയാണ്. പ്രചരിക്കുന്ന പ്രഡിക്ഷൻ ലിസ്റ്റുകളിൽ കിച്ചു സുധിയുടെ പേരും ചർച്ചയാകുന്നുണ്ട്. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകനായ കിച്ചു രണ്ടാനമ്മയായ രേണുവുമായി ഇപ്പോൾ അകന്ന് കഴിയുകയാണ്. ഇരുവരും തമ്മിലുള്ള വാക്ക് പോരുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അതിനിടയിലാണ് കിച്ചുവിൻ്റെ പേര് ബിഗ് ബോസിലേക്ക് ഉയർന്ന് കേൾക്കുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് രേണു സുധി. കിച്ചു ബിഗ് ബോസിൽ എത്തിയാൽ തീർച്ചയായും തൻ്റെ പേര് ചർച്ചയാകുമെന്ന് അവർ പറഞ്ഞു.

കിച്ചു ബിഗ് ബോസിലേക്ക് പോയാൽ തീർച്ചയായും ഞാൻ തന്നെയായിരിക്കും കണ്ടൻ്റ്. ഞാൻ പോയതുകൊണ്ട് എനിക്കറിയാല്ലോ. എല്ലാരും അവിടെ പോകുന്നത് എന്തിനാണ് വിൻ ചെയ്യണം എന്നുള്ള ആഗ്രഹം കൊണ്ട് .അതുകൊണ്ട് ഗെയിമിന് വേണ്ടിട്ട് ചിലപ്പോൾ കിച്ചുവിനുള്ള ഒരു കണ്ടന്റ് ആയിരിക്കും രേണു സുധി എന്ന് പറയുന്നത്. ഒരു വിക്ടിം കാർഡ് കളിക്കാനുള്ള സാധ്യത ഉറപ്പാണ്.പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടെങ്കിൽ ഹൌസിൽ ഉണ്ടാകും.

kichureu-3

എനിക്ക് കാൻസർ വന്നപ്പോൾ ബിനു ചേട്ടൻ വിളിച്ചിരുന്നു. വരാം എന്ന് പറഞ്ഞിരുന്നു. എന്നാൽ ആരേയും കണ്ടില്ല. സ്റ്റാർ മാജിക്കിലെ ആരും വിളിച്ചില്ല. ചിലർ വിളിച്ചിരുന്നു.
,ശ്രീവിദ്യ മുല്ലശ്ശേരി ,നോബി ചേട്ടൻ, ബിനു ചേട്ടൻ, ആലീസ് എന്നിവരെല്ലാം വിളിച്ചു. പക്ഷെ ആരും വന്നില്ല. സുധിച്ചേട്ടൻ മരിച്ച സമയത്ത് ആ ചാനലിന് വേണ്ടി ഒരു പ്രോഗ്രാമിന് ചെന്നപ്പോൾ ഒരിക്കലും അനാഥരാക്കത്തില്ല എന്നാണ് അവർ പറഞ്ഞത്. പക്ഷേ അങ്ങനെ പറഞ്ഞവര് പോലും ഈ അവസ്ഥയിൽ വന്ന് കണ്ടിട്ടില്ല. ചിലപ്പോൾ അവരുടെ സിറ്റുവേഷൻ ആയിരിക്കും. ബിഗ് ബോസിൽ എല്ലാരും വിളിക്കാറുണ്ടായിരുന്നു ആ സമയത്ത്. പക്ഷെ ആരും വന്നു കണ്ടില്ല', രേണു സുധി പറഞ്ഞു.

ലാലേട്ടൻ വിളിക്കാത്തതിൽ ഒരു സങ്കടം ഉണ്ടോയെന്ന ചോദ്യത്തിന് തീർച്ചയായും ഇല്ലെന്നായിരുന്നു രേണുവിൻ്റെ മറുപടി.' അദ്ദേഹം വലിയ ഒരു മനുഷ്യനല്ലേ ഒരുപാട് തിരക്കുകളുള്ള വ്യക്തിയല്ലേ. അദ്ദേഹത്തെ ഒരിക്കലും ഞാൻ പറയില്ല. ആ ബിഗ് ബോസിൽ ഞാൻ കയറി അദ്ദേഹത്തെ കാണാൻ പറ്റി, എന്നെ രേണു സുതി എന്ന് വിളിച്ചത് തന്നെ എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്.

സാജു നവോദയ ചേട്ടനും വൈഫും വന്നായിരുന്നു. സുധിച്ചേട്ടൻ്റെ ഒരു ജേഷ്ഠ സഹോദരനായിരുന്നു സാജു ചേട്ടൻ. ബി് ബോസിലെ ദിയ സന ആശുപത്രിയിൽ വന്നിരുന്നു കണ്ടിരുന്നു. ഈ പറഞ്ഞ ആശുകൾ അല്ലാതെ ബിഗ് ബോസിൽ നിന്നും ആരും വന്ന് കണ്ടിട്ടില്ല. ശ്രീകണ്ഠൻ നായർ സാറുമായി അന്നും ബന്ധമില്ല ഇന്നും ബന്ധമില്ല. ഞങ്ങളെ ഒരിക്കലും അനാഥരാക്കത്തില്ല എന്ന് പറഞ്ഞവരാണ്. ആരേയും കുറ്റപ്പെടുത്തുന്നില്ല, പരാതിയില്ല ,പരിഭവം ഇല്ല. പരിപോല എങ്ങനെയെങ്കിലും മരുന്ന് വാങ്ങണം എന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളൂ.

ജീവൻ രക്ഷിക്കണം, തിരിച്ചു വരണം ചെറിയ ചെറിയ വർക്ക് ചെയ്യണം, ആരെും ബുദ്ധിമുട്ടിക്കാതെ പഴയതുപോലെ ജീവിക്കണം, കൊച്ചിനു വേണ്ടി ജീവിക്കണം എന്നൊരു ഒറ്റ ചിന്ത മാത്രമേ ഉള്ളൂ. എൻ്റെ യുട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അതേ ഉള്ളൂ ആകെ വരുമാനം. വയ്യാണ്ടിരിക്കുന്നതകൊണ്ട് വീഡിയോസും കുറവാണ്', രേണു സുധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+