'സുധിച്ചേട്ടൻ്റെ ആണ്ടിന് ഇത്തവണ ചടങ്ങില്ല, കുഴിയിൽ നിന്നും എടുത്ത് കൊണ്ടുവരാൻ പറ്റില്ലല്ലോ';രേണു സുധി
വിവാദങ്ങളോട് പ്രതികരിച്ച് രേണു സുധി. സ്തനാർബുദം ഉണ്ടെന്ന് വാർത്തകൾ വന്നപ്പോഴൊന്നും മകൻ കിച്ചു തന്നെ വിളിച്ചിരുന്നില്ലെന്ന് രേണു. സുധിച്ചേട്ടൻ്റെ വീട്ടുകാരും വിളിച്ചില്ല. നീ ഒകെയാണോയെന്ന് വിളിച്ച് തിരക്കാൻ പോലും ആരും തയ്യാറായില്ലെന്നും രേണു പറഞ്ഞു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇത്തവണ സുധിയുടെ ആണ്ട് ചടങ്ങുകളൊന്നും നടത്താൻ ആലോചിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ തവണ ആണ്ട് ചടങ്ങുകൾ നടത്തിയതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ചോദ്യങ്ങളോടായിരുന്നു പ്രതികരണം. രേണുവിൻ്റെ വാക്കുകളിലേക്ക്
'സുധിച്ചേട്ടൻ്റെ ആണ്ടിന് ഞാൻ ഇവിടെ കാണുമോ എന്ന് എനിക്ക് അറിയില്ല. ഞാൻ എവിടെയാണെന്നാലും പ്രാർത്ഥിക്കും പിന്നെ ഒരു ചടങ്ങും ഇല്ല, മൂന്നാമത്തെ വർഷമായി, നമ്മുടെ ചടങ്ങുകൾ രണ്ടു വർഷം കൊണ്ട് കഴിഞ്ഞു. ഒരു ചടങ്ങും ഇല്ല. എന്റെ ഒരു ആഗ്രഹം ഇവിടെ അടുത്തൊരു അനാഥാലയത്തിൽ കുറച്ചു കുഞ്ഞുപിള്ളേരുണ്ട്, അവർക്ക് റിതപ്പനെയൊക്കെ കൊണ്ടുപോയി ചോറ് കൊടുത്ത് അവരോടൊപ്പം ഇരുന്ന് കഴിക്കണം എന്നാണ്. ഞാൻ എവിടെയെങ്കിലും പോവുകയാണെങ്കിൽ ഇവരെ പറഞ്ഞേൽപ്പിച്ചിട്ട് പോകും. അല്ലാതെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ പള്ളിയിൽ അച്ഛനൊക്കെ വന്ന് പ്രാർത്ഥന ഒന്നുമില്ല.

ആത്മാവിന് നിത്യശാന്തി കിട്ടണേ എന്ന് പ്രാർത്ഥിക്കാനെ നമ്മളെകൊണ്ട് പറ്റൂ. എനിക്കിപ്പോൾ ആ കുഴിയിൽ ചെന്ന് അകത്തോട്ട് കേറി കിടന്ന് സുധിച്ചേട്ടനെ എടുത്തുകൊണ്ട് വരാൻ ഒന്നും പറ്റില്ലല്ലോ. നെഗറ്റീവ് പറയുന്നവർ പറയുന്നത് ഞാനും കുഴി ചെന്ന് ചാടണം എന്നാണ് . എനിക്ക് അങ്ങനെ പറ്റില്ല, ഒരു കുഞ്ഞു കൊച്ച് ഉള്ളതാ. മക്കളുള്ളവർക്ക് എന്തായാലും സതി ചെയ്യാൻ പറ്റില്ല.
സ്തനാർബുദം ഉണ്ടെന്ന് വാർത്തകൾ വന്നപ്പോഴൊന്നും കിച്ചു എന്നെ വിളിച്ചിട്ടില്ല. എന്നെച്ച ലാസ്റ്റ് വിളിച്ചത് കുഞ്ഞിനെ കൊണ്ട് പുറത്തു പൊക്കോട്ടെ അമ്മ എന്ന് ചോദിച്ചിട്ടായിരുന്നു. കുട്ടിയെ കാണാൻ വേണ്ടി വന്നപ്പോൾ വ്ലോഗ് എടുത്തു, അപ്പോൾ എന്നെ വിളിച്ചു, വ്ലോഗിലൂടെയാണ് ഞാൻ കണ്ടത്, ഞാൻ ഇവിടെ ഇല്ലമായിരുന്നു, വിളിച്ചിട്ട് അമ്മ കുഞ്ഞിനെ കൊണ്ട് പൊക്കോട്ടെ എന്ന് ചോദിച്ചു. നിന്റെ അനിയ ല്ലേ നീ കൊണ്ടുപോയിട്ട് സുരക്ഷിതമായിട്ട് തിരിച്ചു കൊണ്ടുവിടൂ എന്നാണ് ഞാൻ പറഞ്ഞത്.
പിന്നെ വിളിച്ചിട്ടില്ല. കേൾക്കുന്ന വാർത്ത സത്യമാണോയെന്ന് ചോദിച്ച് അവരുടെ വീട്ടുകാരോ അവനോ വിളിച്ചിട്ടില്ല. എന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ ആരെന്ന് എനിക്ക് മനസിലായി. എന്നെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അവൻ പ്രതികരിച്ച രീതിയിൽ തന്നെയാണ് ഞാനും പ്രതികരിച്ചത്.
അവൻ അഴുക്കാന്ന് പറഞ്ഞില്ല, അവൻ ചെയ്യുന്നത് മോശമാണെന്ന് പറഞ്ഞില്ല ഒന്നും ഞാൻ പറഞ്ഞില്ല. നല്ലത് വരട്ടെ സൂപ്പർ എന്ന് എന്നെ പറഞ്ഞത് പോലെ ഞാനും പറഞ്ഞു.
റാസൽഖൈമയിൽ ഞാൻ ഉള്ളപ്പോഴാണ് അവൻ എന്നെ അവസാനമായി വിളിച്ചത്. അന്ന് ഞാൻ പൈസയും ഇട്ടുകൊടുത്തതാണ്.കിച്ചു തന്നെ പറയുന്നത് ആരും തന്നെ മാനിപുലേറ്റ് ചെയ്തതല്ല എന്നണ്. ആയിക്കോട്ടെ.
11 വയസിൽ കിട്ടിയതാ അവനെ. 18 വയസ്സു വരെ നോക്കിയില്ലേ. ഇവനെ ബോഡിങ്ങിൽ കൊണ്ടുവിടാനൊന്നും ഞാൻ പറഞ്ഞിട്ടില്ല.
എന്റെ കടമ ഞാൻ നിർവഹിച്ചിട്ടുണ്ട്. ഞാൻ ഇവിടുന്ന് ആരെയും ഇറക്കി വിട്ടിട്ടില്ല. എന്റെ മകനല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒന്നും ഞാൻ ചെയ്തിട്ടില്ല .ഉപകാരം മാത്രമേ ചെയ്തിട്ടുള്ളൂ.
എല്ലാ മനസ്സിലായോ അങ്ങനെ പിന്നെ എന്തിനാണ് ഞാൻ കുരുമുട്ടുന്നത് ഈ സ്ത്രീയുടെ കൂടെ ഇരുന്ന അവര് കിച്ചു ഈ സ്ത്രീയുടെ കൂടെ ഫോട്ടോ ഇട്ട അവര് തന്നെയാ സ്ത്രീ തന്നെയാണ് അവരുടെ പേരുപോലും പറയാൻ എനിക്ക് അറപ്പാണ് വെറുപ്പാണ് എന്നെ ഇങ്ങനെ നശിപ്പിച്ച ഒരു സ്ത്രീ ലോകത്തിലില്ല എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ച ബുദ്ധിമുട്ടിച്ച ഒരു സ്ത്രീ സ്ത്രീ എന്ന് ഞാൻ പറയുന്നതിന് എനിക്ക് സത്യം അറപ്പും വെറുപ്പുമാണ് എനിക്ക് അവരോട് ആ ഒരു സ്ത്രീയോട് എന്നെ ഇങ്ങനെ ബുദ്ധിമുട്ടിച്ച ഒരു സ്ത്രീ ലോകത്തിലഇല്ല അവര ഒരു ഫോട്ടോ ഇട്ടേക്കു അവരുടെ വീട്ടിൽ ചെന്നിട്ട് കുരു പൊട്ടുന്നവർ പൊട്ടട്ടെ എന്ന് എനിക്ക് എന്ത് കുരു പൊട്ടാനാടി നിന്നോടാ ചോദിക്കുന്നത് എന്ത് കുരു പൊട്ടാനാ എനിക്ക് ഒന്നും കുരു പൊട്ടാനില്ല കാരണം ഞാൻ എന്റെ കടമ നിർവഹിച്ചിട്ടുണ്ട് ഇപ്പ
21 വയസായില്ലേ കിച്ചുവിന്. പ്രായപൂർത്തിയായ യുവാവാണ് അവൻ. അവന്റെ ഇഷ്ടത്തിൽ ജീവിക്കുന്നു. സന്തോഷമായിട്ട് ജീവിക്കട്ടെ. അവന് ഉദ്ഘാടനങ്ങൾ കിട്ടട്ടെ, അവന് വീഡിയോയിലൂടെ കാശ് കിട്ടട്ടെ, വരുമാനം കിട്ടട്ടെ, സന്തോഷം. ഞാൻ ഒരു രൂപ ചോദിക്കുന്നില്ല അവനോട്. റിതപ്പന് കൊണ്ട് എന്തെങ്കിലും കൊടുക്കാൻ ഞാൻ പറയുന്നില്ല. ഞാനല്ലേ ഇതെല്ലാം ചെയ്യുന്നത്.
ഒരുത്തൻ കമൻ്റ് ചെയ്തിരിക്കുവാണ് ആ കുഞ്ഞിനെ ഒന്ന് രക്ഷപ്പെടുത്തി കൊണ്ടുപോ കിച്ചു എന്ന്. ഞാൻ അമ്മയാണ്, ഞാൻ അവന് വേണ്ടി ചെയ്തിരിക്കും. കിച്ചു എൻ്റെ മോൻ തന്നെയാണ്. അവൻ അമ്മ എന്ന് വിളിക്കുന്നതുവരെ കിച്ചു എൻ്റെ മകൻ തന്നെയാണ്. അവൻ എന്നെ തള്ളിപ്പറഞ്ഞെങ്കിൽ അവൻ്റെ പുറകിൽ പോകാനും എനിക്ക് പറ്റത്തില്ല.












Click it and Unblock the Notifications