'കിച്ചു സുധി, ഞാൻ 11 വയസുവരെ നോക്കിയ മകൻ, അവൻ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല'; വീഡിയോയുമായി രേണു സുധി
കാൻസർ ബാധിച്ച് ഇത്രയും അവശനിലയിലായിട്ടും തന്നെ കാണാൻ മകൻ കിച്ചു വന്നില്ലെന്ന സങ്കടം പങ്കുവെച്ച് രേണു സുധി. രോഗമാണെന്ന് അറിഞ്ഞിട്ട് അവൻ ഒന്ന് അന്വേഷിച്ച് പോലും ഇല്ല. ഇപ്പോൾ തനിക്കൊപ്പം സഹോദരങ്ങളും മാതാപിതാക്കളുമൊക്കെ ഉണ്ട്. മകൻ റിതപ്പനെ ആലോചിച്ചാണ് ഇപ്പോൾ തൻ്റെ സങ്കടമെന്നും രേണു സുധി പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
'എനിക്ക് ശാരീരികമായിട്ട് വളരെ ബുദ്ധിമുട്ടാണ്. എന്റെ മൈൻഡ് സെറ്റ് കൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെയെങ്കിലും ചാരി ഇരിക്കുന്നത്. നിങ്ങൾ പ്രാർത്ഥിച്ചില്ലെങ്കിലും എന്നെ ശപിക്കാതിരിക്കുക. എനിക്കൊരു റിതപ്പൻ ഉണ്ട് .ആ കുഞ്ഞ് ഒരാഴ്ചയായിട്ട് ചിരിച്ചു കാണുന്നില്ല. അതിന്റെ മുഖം ഓർത്ത് ഞാൻ ഓരോ നിമിഷവും ദുഃഖിക്കുകയാണ്. ഞാൻ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയത്തില്ല, ഞാൻ ഒരു 11 വയസ് വരെ നോക്കിയ ഒരു കുട്ടിയുണ്ട് .അവൻ ഇതുവരെ തിരിഞ്ഞു കയറിയിട്ടില്ല. എന്റെ ഈ ചാനലിൽ കൂടെ ഞാൻ ഇത് പറഞ്ഞാൽ ഇത് വലിയ വിവാദമാകും എന്ന് എനിക്കറിയാം. പക്ഷേ വിവാദമാക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല, ക്ഷമിക്കുക, ആരും അത് വിവാദമാക്കരുത്.

എന്റെ റിതപ്പൻ എന്നെ അന്വേഷിക്കുന്നുണ്ട്. ഒരുപാട് പേര് എന്നോട് ചോദിച്ചു വന്നോ വന്നോ എന്ന്. കിച്ചു ഇല്ല വന്നിട്ടില്ല. എന്തു ആകട്ടെ, കിടക്കയിൽ ഇതുപോലെ കിടക്കുമ്പോൾ ഒന്ന് വന്ന് കാണാൻ ആർക്കാണെങ്കിലും തോന്നില്ലേ? എത്രയോ പേർ എന്നെ സ്നേഹിക്കുന്നു, എത്രയോ പേർ എവിടുന്നൊക്കെ വന്നു. എനിക്ക് ഈ അവസരത്തിൽ ഒത്തിരി കൈത്താങ്ങും നൽകി ചേച്ചി ,ചേട്ടൻ അമ്മ , പപ്പ ഇവരൊക്കെയുണ്ട്. ഞാനൊന്ന് കരയുമ്പോൾ ഓടി വരും അവർ. അതുപോലെ എന്റെ മാനേജർ കരീഷ്മ. ഈ ക്യാമറ എടുക്കുന്നത് എന്റെ ഒരു സഹോദരനാണ്. അവൻ ഒരു പ്രതിഫലം പോലും ചോദിക്കാതെയാണ് ചെയ്യുന്നത്. പിന്നെ തിരുമേനി, അദ്ദേഹത്തിൻ്റെ കൂടെയുള്ള കുട്ടി..ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. അതിനിടയിൽ വാശി കേറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങൾ ഉണ്ടാക്കുന്നവരും ഉണ്ട് .എനിക്കൊന്നും പറയാനില്ല. ആർക്കും ക്യാൻസർ രോഗം വരരുതേ എന്ന് മാത്രമേ ഞാൻ പ്രാർത്ഥിക്കുന്നുള്ളൂ', എന്നാണ് രേണുവിൻ്റെ വാക്കുകൾ.
രേണുവിനേയും വീട്ടുകാരേയും വിമർശിച്ച് മുൻപ് ഒരു വീഡിയോ കിച്ചു പങ്കുവെച്ചിരുന്നു. താൻ ആ വീട്ടിൽ വലിയ ഏകാന്തതയാണ് അനുഭവിച്ചതെന്നും സഹികെട്ട് ഒടുക്കം അച്ഛൻ്റെ വീട്ടുകാരോട് താൻ അങ്ങോട്ടേക്ക് വന്നോട്ടെയെന്ന് അപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കിച്ചു പറഞ്ഞത്. കിച്ചുവിൻ്റെ ഈ തുറന്നുപറച്ചിൽ വലിയ വിവാദത്തിനാണ് വഴിവെച്ചത്. എന്തുകൊണ്ടാണ് കിച്ചു അങ്ങനെ പറഞ്ഞതെന്ന് തനിക്ക് അറിയില്ല എന്നും ആ വീഡിയോ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് വരെ കിച്ചുവിന് താൻ പണം അയച്ചുകൊടുത്തിരുന്നുവെന്നും രേണു പറഞ്ഞിരുന്നു.
അതേസമയം പുതിയ വീഡിയോക്ക് താഴെ ചിലർ രേണുവിനെ സമാധാനിപ്പിക്കുമ്പോൾ മറ്റ് ചിലർ വിമർശനം ഉയർത്തുന്നുണ്ട്. കിച്ചു അത്രമാത്രം അനുഭവിച്ചത് കൊണ്ടാകാം വീണ്ടും തിരികെ വരാത്തതെന്നും ഈ സമയത്ത് കിച്ചുവിനെ കുറ്റപ്പെടുത്തുന്നത് രേണുവിന് നെഗറ്റീവ് ആവുകയേ ഉള്ളൂവെന്നുമാണ് ചില കമൻ്റുകൾ.












Click it and Unblock the Notifications