Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമയിലെ 'മുതുവൻമാർ';താൻ ഉദ്ദേശിച്ചത് ആരെയെന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ

യൂട്യൂബിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ.ട്യുബേഴ്സ് മാത്രമല്ല ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും തനിക്കെതിരെ വീഡിയോ ചെയ്തിരുന്നുവെന്നും അവർക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞിരുന്നു. ഇതോടെ അവർ ആരാണെന്ന തരത്തിലുള്ള ചോദ്യങ്ങൾ ചിലർ ഉയർത്തി. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് നടി. മുമ്പ് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാൻ മാർ ' എന്ന പ്രയോഗം അവ്യക്തമാണ് എന്നതിനാലാണ് താൻ ഇപ്പോൾ മറുപടി നൽകുന്നതെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

'നേരത്തേ ഇട്ട പോസ്റ്റിൽ അവ്യക്തത ഉണ്ട് എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചിരിക്കുന്നതിനാൽ തിരുത്തുവാൻ ആണ് ഈ പോസ്റ്റ്‌. ' മുമ്പ് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാൻ മാർ ' എന്ന പ്രയോഗം അവ്യക്തമാണ് എന്ന് മനസിലാക്കുന്നു. അവർ രണ്ട് പരദൂഷണക്കാരായ യൂട്യൂബർമാരാണ്. നടൻമാരല്ല. രണ്ടു പേരും സിനിമാ ചരിത്രം പറയും. മരിച്ചു പോയവർ എന്നോ ജീവിച്ചിരിക്കുന്നവർ എന്നോ വ്യത്യാസമില്ലാതെ ആരെയും പറ്റി പറയും. കൂടുതലും സ്ത്രീകളെപ്പറ്റിയാണ്. ഇക്കിളി കഥകൾ ആണ് കൂടുതൽ താല്പ്പര്യം. പണ്ടത്തെ ചില മഞ്ഞ മാസികകളെപ്പോലെ. ഒരാൾ അവകാശപ്പെടുന്നത് സിൽക്ക് സ്മിത മരിച്ചു കിടന്നപ്പോൾ മോർച്ചറിയിൽ നഗ്നത മറയ്ക്കാനുള്ള തുണി വാങ്ങി കൊടുത്തത് പോലും അദ്ദേഹമാണ് എന്നൊക്കെയാണ്.

lakshmi2-1

പിന്നെ ബ്ലാക്ക് and വൈറ്റ് കാലത്തെ സിനിമാ വിശേഷങ്ങളും അധികം പേരും മൺ മറഞ്ഞു പോയവരും ഒക്കെ ആകുമ്പോ ശരിയാവാം എന്ന ഒരു തോന്നൽ നമുക്കും വരും. നേരിട്ട് കണ്ട ദൃക്‌സാക്ഷി വിവരണം പോലെയാണ് പറച്ചിൽ. ഇവരെല്ലാം ജോലി ചെയ്തു തന്നെ ജീവിക്കണം. അതുകൊണ്ട് ഇതുപോലെയുള്ള യൂട്യൂബർമാരെ നിരോധിക്കും വരെ ഞാൻ പോരാടും. കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്ത കേസ് ഒരു തുടക്കം മാത്രമാണ്.

യൂട്യൂബിനും സെൻസറിങ് വേണം. എത്രയോ നല്ല വീഡിയോസ് ചെയ്യുന്ന ആളുകൾ ഉണ്ട്? കോഴിക്കോട് ഉള്ള ഒരു ഉമ്മയുണ്ട്. ആളുകളെ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഉമ്മ. നല്ല ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കുന്നവർ, ഡാൻസ്, പാട്ട്, നാട്ടു വൈദ്യം അങ്ങനെ എത്ര എത്ര പേരുണ്ട്? അതൊന്നും ചെയ്യാതെ പരദൂഷണ വീഡിയോ ചെയ്യുന്നവരെ പൂട്ടുക തന്നെ ചെയ്യും'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+