'ഭർത്താവ് ലക്ഷ്മിപ്രിയെ അടിച്ചു, എല്ലാത്തിനും പിന്നിൽ ആ നടി, അൻസിബയ്ക്കെതിരെ അവർ പറഞ്ഞത്';ഉഷ ഹസീന പറയുന്നു
ശ്വേതയും സംഘവുമായി അടുത്തതോടെയാണ് ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരെ തിരിയുന്നതെന്ന് നടി ഉഷ ഹസീന. തുടക്കത്തിൽ ലക്ഷ്മിപ്രിയയും അൻസിബയും താനുമൊക്കെ വളരെ അടുത്ത സൃഹൃത്തുക്കളായിരുന്നു. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അൻസിബയെ ആക്രമിക്കുമ്പോൾ അന്ന് ഈ കുട്ടിയ്ക്കൊപ്പം നിന്നത് ലക്ഷ്മിപ്രിയ ആയിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങളെല്ലാം പാടെ മാറി മറിയുകയായിരുന്നുവെന്നും ഉഷ ഹസീന പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം
'ഞാനും ലക്ഷ്മിപ്രിയയും പൊന്നമ്മ ചേച്ചിയും ഒക്കെ ഭയങ്കര അടുപ്പമായിരുന്നു. ശ്വേതയുമായി കൂട്ടുക്കെട്ട് വന്നല്ലോ, അതിനുശേഷമായിരുന്നു പ്രശ്നം. കാരണം അന്നൊക്കെ ലക്ഷ്മിപ്രിയ ശ്വേതാ മേനോന് എതിരായിരുന്നു. അൻസിബയെ അവിടെ എല്ലാവരും കൂടെ കൂട്ടത്തോടെ ആക്രമിക്കുന്ന സമയത്ത് ലക്ഷ്മിപ്രിയ ആ കുഞ്ഞിനെ സംരക്ഷിച്ചു. ഇതെല്ലാം ഞങ്ങളെ വിളിച്ചു പറയുന്നത് ലക്ഷ്മിപ്രിയയാണ്. എപ്പോഴാണോ അവർ ശ്വേതയുടെ കൂട്ടത്തിലേക്ക് പോകുന്നത്, അതോടെ അവർ അൻസിബയുമായിട്ടു തെറ്റി. പിന്നെ അവരുടെ സംസാരത്തിൽ മുഴുവനും വർഗീയതയാണ് .

ലക്ഷ്മിപ്രിയക്ക് എന്തോ ഒരു മെസ്സേജ് അൻസിബ അയച്ചു എന്നത് തൊട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. അതുവരെ ഒരു കുഴപ്പവും ഇല്ലമായിരുന്നു. ഇത് ലക്ഷ്മിപ്രിയ തന്നെയാണ് എന്നോട് പറഞ്ഞത്.എന്താണ് മെസേജ് എന്ന് ഞാൻ ഇതുവരെ അൻസിബയോട് ചോദിച്ചിട്ടില്ല. പക്ഷെ അവൾ ചോദിച്ചത് ചേച്ചി ദുബായിൽ പോയപ്പോൾ ചേച്ചി ഫോട്ടോ എ എടുത്തിട്ടുണ്ടായിരുന്നു. എന്റെ ഫ്രണ്ട്സ് ഒക്കെ അത് കണ്ടു എന്ന് പറഞ്ഞിട്ട് ഒരു മെസ്സേജ് ആണ് അയച്ചത്. ഏത് ഫോട്ടോയെന്ന് അൻസിബയോട് ലക്ഷ്മിപ്രിയ ചോദിച്ചു. ഈ മെസേജ് ലക്ഷ്മിപ്രിയയുടെ ഭർത്താവ് കണ്ടിട്ട് അവർക്ക് സംശയമായി.
പുള്ളിക്കാരെ അടിച്ചു എന്നൊക്കെയാണ് പറയുന്നത്. പക്ഷെ പിന്നെ ഞാൻ അറിയുന്നത് ആ വിഷയത്തിനല്ല അടിച്ചത് വേറെ എന്തോ വിഷയത്തിലാണെന്ന്.
അൻസിബ ഈ കേസ് ശ്വേത മേനോനോട് പറഞ്ഞു. അവർ സ്ത്രീയാണ്. ഞങ്ങൾ പോലും ആ പ്രശ്നം കോംപ്രമൈസ് ചെയ്തു കൊടുക്കുമായിരുന്നു. അൻസിബയും ഈ വിഷയം കോംപ്രമൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പിൽ ഇക്കാര്യം മെസ്സേജ് ഇട്ടു. അപ്പോഴാണ് ടിനി പറഞ്ഞത് ഇമ്മാതിരി ഊള കേസ് ഒന്നും എടുക്കാൻ അമ്മയുടെ എക്സിക്യൂട്ടീവിന് പറ്റില്ലെന്ന്. ശ്വേതയും കൈവിട്ടു. ലക്ഷ്മിപ്രിയയും പറഞ്ഞു ഇത് തികച്ചും പേഴ്സണൽ ആയിട്ടുള്ള കാര്യമാണ്, ഇത് ഞങ്ങൾ പോലീസ് സ്റ്റേഷനിൽ തീർത്തോളം എന്ന്.
പിന്നെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ , അത് ഗൂഗിൾ മീറ്റ് വഴിയായിരുന്നു നടന്നത്, ലക്ഷ്മിപ്രിയ ആദ്യം പറഞ്ഞത് പ്രസിഡന്റിന് നന്ദി കാരണം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ആ കേസിൽ എന്നെ പ്രസിഡന്റ് ഒരുപാട് സപ്പോർട്ട് ചെയ്ത് ഹെൽപ്പ് ചെയ്തു എന്നാണ്. അൻസിബ ഇതുകേട്ടപ്പോൾ ഷോക്ക് ആയിപ്പോയി. കാരണം ഒന്നിലും ഇടപെടില്ലെന്ന് പറഞ്ഞിട്ട് പ്രസിഡൻ്റ് ഒരാൾക്ക് വേണ്ടി ഇടപെടുന്നു.ഇതോടെ അവൾ രാജിവെച്ചു.
അവളുടെ രണ്ടാനച്ഛനെ ചേർത്ത് വരെ ലക്ഷ്മിപ്രിയ അനാവശ്യം പറഞ്ഞു. അവളെ ആര് ചേർത്തുപിടിച്ചാലും അവരുമായിട്ടൊക്കെ അവിഹിതം പറഞ്ഞ് നടക്കുകയായിരുന്നു. അൻസിബായ്ക്ക് വലിയ ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ട്, ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ. അത് ഇതുവരെ ആർക്കും അറിയത്തില്ല. ഒരാളുണ്ട്, ഞാൻ പേരൊന്നും പറയുന്നില്ല .അവരാണ് ഇതിനകത്ത് അൻസിബയെ കുറിച്ച് എല്ലാവരുടെയും ചെവി തിന്നുകൊണ്ടിരുന്നത്. അൻസിബ പ്രശ്നക്കാരിയായും മോശക്കാരിയായും അവതരിപ്പിച്ചത് ആ എക്സിക്യൂട്ടീവ് അംഗമാണ്. അതൊരു സൈലൻ്റ് കില്ലറാണ്', ഉഷ ഹസീന പറഞ്ഞു.












Click it and Unblock the Notifications