'മല്ലിക സുകുമാരൻ്റെ നേതൃത്വത്തിൽ അമ്മയിൽ അഡ്ഹോക് കമ്മിറ്റി വരട്ടെ, നട്ടെല്ല് വളക്കാത്ത 4 പേരും വേണം'
താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ തീർക്കാൻ നിർദേശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. മുതിർന്ന താരം മല്ലിക സുകുമാരൻ്റെ നേതൃത്വത്തിൽ ഒരു അഡ്ഹോക് കമ്മിറ്റി രൂപീകരിക്കണമെന്നതാണ് ശാന്തിവിളയുടെ നിർദേശം. നട്ടെല്ല് പണയം വെയ്ക്കാത്ത നാല് താരങ്ങളെ കൂടി അതിൽ ഉൾപ്പെടുത്തണമെന്നും ആറു മാസം കൊണ്ട് കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം സത്യസന്ധമായ ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുട്യൂബ് ചാനലിലൂടയാണ് പ്രതികരണം. വായിക്കാം
'സീനിയറായ മല്ലിക ചേച്ചി പറയുന്ന ഒരു വർത്തമാനം ഉണ്ട് അൻസിബയേയും സരയുവിനേയും കമ്മിറ്റിയിൽ കൊണ്ടുവരണമെന്ന് വാശി പിടിച്ച ആളായിരുന്നത്രേ ടിനി ടോം. എവിടെ വെച്ചാണ് അവർ അകന്നത് എന്ന് മല്ലിക ചേച്ചിക്ക് അറിയില്ല .ചേച്ചി പറയുന്നത് അമ്മയുടെ ഓഫീസിൽ കയറി ചെന്നാൽ സെക്രട്ടറിയറ്റിനെക്കാൾ ടൈറ്റ് ആണ് എന്നാണ്.

ചേച്ചി പറയുന്നത് ഇതിനെ ഇനി വച്ചുകൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല പിരിച്ചുവിടണം അടിയന്തരമായി തിരഞ്ഞെടുപ്പ് നടത്തി പുതിയ ഒരു ടീമിനെ ഏൽപ്പിക്കണം എന്നാണ്.മമ്മൂട്ടി സാറും മോഹൻലാൽ സാറും കൂടി എത്രയും വേഗം ഇതിന് പരിഹാരം കാണണം എന്നും മല്ലിക ചേച്ചി പറയുന്നു.
ഞാനൊരു സജഷൻ പറയാം ,മല്ലിക ചേച്ചിയെ തലപ്പത്ത് വെച്ച് ഈ കമ്മിറ്റിയെ പിരിച്ചുവിട്ട് നട്ടെല്ല് പണയം വെക്കാത്ത ഒരു നാലു പേരെ കൂടി ഉൾപ്പെടുത്തി ഒരു അഡ്ഹോക്ക് കമ്മിറ്റി എത്രയും പെട്ടെന്ന് രൂപീകരിക്കുക. ശമ്പളം വീട്ടിൽ നിന്ന് വാങ്ങുന്നതിനെയും ഗേറ്റിൽ നിന്ന് വാങ്ങുന്നവനെയും ഒക്കെ പിരിച്ചുവിടുക. ആറു മാസം കൊണ്ട് കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം സത്യസന്ധമായ ഒരു തിരഞ്ഞെടുപ്പ് നടത്തുക, അമ്മയിൽ ഏറ്റവും അധികം ഡാമേജ് വരുത്തുന്ന ഒരു അരഡസൻ വിഷപാമ്പുകൾ ഉണ്ട്, ഇവരെ ഗേറ്റിനകത്തേക്ക് കയറ്റരുത്. ഈ പറഞ്ഞ പോലെ ചെയ്താൽ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നും ചെയർമാൻ ആയില്ലെങ്കിലും അമ്മ നന്നായി നടക്കും. ഇല്ലെങ്കിൽ അമ്മ നാറും. നാറാൻ ഇനി ഒന്നുമില്ല.
എത്രകാലമായി ഞാൻ പറയുന്നു ഒരു ശുദ്രജീവി, എൻഡി ടിവിയുടെ പ്രണോയ് റോയിയുടെ മട്ടിൽ ഒരു ലാപ്ടോപ്പ് മേശപ്പുറത്ത് വെച്ച് അമ്മയിൽ ഗ്രൂപ്പിസം ഉണ്ടാക്കി അതിൽ അലവലാതികളുടെ വക്താവായി അമ്മക്കെതിരെ കളിക്കുന്നു. വന്നവനും നിന്നവനും പോയവനും ഒന്നും ഈ യൂട്യൂബറെ നിയന്ത്രിക്കുന്നില്ല. പകരം അവനെ പ്രോത്സാഹിപ്പിക്കുന്നു .ഇവനെ അമ്മയിൽ അടുപ്പിക്കാതിരുന്നാൽ തന്നെ അമ്മയുടെ പകുതി പ്രശ്നം തീരുമെന്നാണ് എന്റെ പക്ഷം',ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications