Get Updates
Get notified of breaking news, exclusive insights, and must-see stories!

'മേത്തച്ചിയുടെ പേര് വെട്ടിയേക്ക്', എല്ലാവരും ബഹുമാനിക്കുന്ന നടന്‍ അന്‍സിബയെ കുറിച്ച് പറഞ്ഞത്

താര സംഘടനയായ അമ്മയിലെ ഉള്‍പ്പോര് പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ല, മതത്തിന്റെ പേരില്‍ പോലും നടക്കുന്നു എന്നത് മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. നടി അന്‍സിബ ഹസനെ ജിഹാദി, മതംമാറ്റുന്നവള്‍ എന്നെല്ലാം വിളിച്ചു ആക്ഷേപിച്ചു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍. സിനിമാ താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുമോ എന്ന സംശയം പലരിലും ഉയരാന്‍ ഇടയാക്കിയ സംഭവമാണിത്.

വിജയ് ഡല്‍ഹിയില്‍ വന്നപ്പോള്‍ ഫോണില്‍ വിളിച്ചെന്ന് സുരേഷ് ഗോപി; ഒരേ മനസോടെ മുന്നോട്ട് പോകും
വിജയ് ഡല്‍ഹിയില്‍ വന്നപ്പോള്‍ ഫോണില്‍ വിളിച്ചെന്ന് സുരേഷ് ഗോപി; ഒരേ മനസോടെ മുന്നോട്ട് പോകും

അമ്മയിലെ പുതിയ വിഷയങ്ങളില്‍ ആരും കൃത്യമായ ഉത്തരം നല്‍കാത്ത വസ്ഥയാണ്. മുതിര്‍ന്ന താരങ്ങള്‍ വിഷയത്തില്‍ ഇടപെടുന്നില്ല. നിലവിലെ ഭാരവാഹികള്‍ തമ്മില്‍ പോരടിക്കുകയും ചെയ്യുന്നു. കമ്മിറ്റി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടക്കട്ടെ എന്ന അഭിപ്രായവും ഉയര്‍ന്നു കഴിഞ്ഞു. അതിനിടെയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ പുതിയ വെളിപ്പെടുത്തല്‍.

ansiba-alleppey-ashraf-

അമ്മയില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അന്‍സിബ. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് അന്‍സിബ തിരഞ്ഞെടുക്കപ്പെട്ടത്. എതിരായി മല്‍സരിക്കാന്‍ ആലോചിച്ച 12 പേരും പിന്മാറിയതോടെയാണ് അന്‍സിബ തിരഞ്ഞെടുക്കപ്പെട്ടത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അന്‍സിബയോടുള്ള താല്‍പ്പര്യവും ഇഷ്ടവും വ്യക്തവുമായിരുന്നു.

എട്ടാം ശമ്പള കമ്മീഷന്‍ 400 ശതമാനം ശമ്പളം വര്‍ധിപ്പിക്കുമോ? 5 ഫിറ്റ്‌മെന്റ് ഫാക്ടര്‍ വേണമെന്ന് നിര്‍ദേശം
എട്ടാം ശമ്പള കമ്മീഷന്‍ 400 ശതമാനം ശമ്പളം വര്‍ധിപ്പിക്കുമോ? 5 ഫിറ്റ്‌മെന്റ് ഫാക്ടര്‍ വേണമെന്ന് നിര്‍ദേശം

സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രത്യേക മികവ് അന്‍സിബ കാണിച്ചിരുന്നു. യോഗങ്ങളില്‍ കൃത്യമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. പല മുതിര്‍ന്ന താരങ്ങളും വ്യക്തമായ അഭിപ്രായവും നിലപാടുമില്ലാതെ മുന്നോട്ട് പോകുന്ന വേളയിലും അന്‍സിബ അഭിപ്രായം പറഞ്ഞു. അതുതന്നെയാണ് അവര്‍ക്കെതിരെ ചിലര്‍ തിരിയാന്‍ കാരണം.

അമ്മയിലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന സംഭവമാണ് ആലപ്പി അഷ്‌റഫ് തന്റെ പുതിയ വീഡിയോയില്‍ പങ്കുവച്ചത്. തിരഞ്ഞെടുപ്പില്‍ അന്‍സിബയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആ മേത്തച്ചിയുടെ പേര് വെട്ടിയേക്ക് എന്ന് ഒരു നടന്‍ പറഞ്ഞുവത്രെ. എല്ലാവരും ബഹുമാനിക്കുന്ന നടന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത് എന്ന് അമ്മയിലെ ഭാരവാഹിയായ മറ്റൊരു നടന്‍ തന്നോട് പറഞ്ഞുവെന്ന് ആലപ്പി അഷ്‌റഫ് വിശദീകരിക്കുന്നു.

അന്‍സിബയെയും മോഹന്‍ലാലിനെയും ചേര്‍ത്ത് ചില കാര്യങ്ങള്‍ കൂടി ആ നടന്‍ പറഞ്ഞുവെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശം മനസിന് ഉടമകളാണോ സിനിമാ താരങ്ങള്‍ എന്ന് തോന്നിപ്പോകും പുതിയ വിവരങ്ങള്‍ അറിഞ്ഞാല്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയിലെ ഭാരവാഹികള്‍ എടുത്ത തീരുമാനത്തിന് കാലം നല്‍കുന്ന തിരിച്ചടിയാണിത് എന്ന് ആലപ്പി അഷ്‌റഫ് അഭിപ്രായപ്പെടുന്നു.

പല തരം പ്രശ്‌നങ്ങളാണ് അമ്മയില്‍ നടക്കുന്നത് എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. തെറി പറഞ്ഞത്, കുടുംബ കലഹമുണ്ടാക്കിയത്, കമ്മീഷന്‍ കൈപ്പറ്റിയത്, മതവും ജാതിയും പറഞ്ഞുള്ളത്... തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് അമ്മയില്‍ നടക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അതിജീവിത ഒഴുക്കിയ കണ്ണീരിന് കാലം നല്‍കുന്ന തിരിച്ചടിയാകാമിത് എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+