'ദാവൂദ് ഇബ്രാഹിമിനെ കൊല്ലുന്ന കാര്യമാണ് പറഞ്ഞത്,നിങ്ങളുടെ കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്'; മേജർ രവി
അധോലക നായകൻ ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള പദ്ധതി ഉണ്ടായിരുന്നുവെന്ന മേജർ രവിയുടെ തുറന്നുപറച്ചിൽ വലിയ പരിഹാസങ്ങൾക്കാണ് വഴിവെച്ചത്. ദാവൂദിനെ ഇല്ലാതാക്കാൻ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിരുന്നുവെന്നും എന്നാൽ കൊവിഡ് വന്നതിനാൽ അക്കാര്യം നടന്നില്ലെന്നുമായിരുന്നു. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞത്. ഇപ്പോഴിതാ ഇത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകയാണ് മേജർ രവി. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് പ്രതികരണം.
'എനിക്ക് ഒന്നേ പറയാനുള്ളൂ. ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള പരിപാടിയായിരുന്നു, അത് എന്ത്, ആര് , എവിടെ ചെയ്തു എന്നുള്ളത് നിങ്ങളോട് ഇനി പറയേണ്ട കാര്യമില്ല. കാരണം ഇന്ത്യ മാറിയിരിക്കുന്നു. ഇന്ന് പല സ്ഥലങ്ങളിലും അജ്ഞാതരാൽ കൊല്ലപ്പെടുന്ന ഇന്ത്യയുടെ ശത്രുക്കൾ ഉണ്ട്. ഞാൻ ദാവൂദ് ഇബ്രാഹിമിനെ കൊല്ലുന്ന കാര്യമാണ് പറഞ്ഞത്. അല്ലാതെ ഇവിടുത്തെ പ്രധാനമന്ത്രിയെ കൊല്ലാനോ അല്ലെങ്കിൽ പാർലമെന്റ് ഹൗസ് അറ്റാക്ക് ചെയ്യാനോ ബോംബേ ബ്ലാസ്റ്റ് ചെയ്യാനോ അല്ല. ഇതിൽ ഇത്രയധികം വേദനിക്കുന്നതും സർക്കാസ്റ്റിക് ആകുന്നതും എന്താണെന്നുള്ളത് മനസ്സിലാകുന്നില്ല. അതുകൊണ്ട് കളിയാക്കുന്നവരോട് എനിക്ക് ഉത്തരം പറയാനില്ല. അതിന് ഇന്ത്യ ഗവൺമെൻ്റിൻ്റെ കപ്പാസിറ്റി എന്താണ് എന്നുള്ളത് എന്നെപ്പോലെയുള്ള ആളുകൾക്കറിയാം.

ഇന്നും കേരളത്തിലെ ഒരു മലയാളി ബലൂചിസ്ഥാനിൽ കിടക്കുന്നു എന്നുള്ള ഒരു സത്യാവസ്ഥ കൂടെ ഞാൻ പറഞ്ഞു തരാം. . പിടിച്ചിട്ടതല്ല അവിടെ മറ്റുള്ളവർക്ക് പണി കൊടുക്കാനുള്ളതും പല കാര്യങ്ങളും നമ്മൾ ചെയ്യുന്നത് അറിയില്ലെങ്കിൽ അതിനെക്കുറിച്ച് ട്രോൾ ചെയ്യേണ്ട ആവശ്യമില്ല. രണ്ടാമത് ചിലർ പറയുന്നത് കേട്ടു പട്ടാളത്തിൽ സർവീസ് ചെയ്യുന്ന പട്ടാളക്കാർ ഇല്ലേ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് എന്ന്. ഉണ്ട് സർവീസ് ചെയ്യുന്ന പട്ടാളക്കാർക്ക് ഏത് ഓപ്പറേഷൻ ചെയ്യണം എന്നുള്ളത് പ്ലാൻ ചെയ്യാൻ പറ്റില്ല. ഗവൺമെന്റ് പറയുന്ന ഓപ്പറേഷൻ മാത്രമേ ചെയ്യാൻ പറ്റുുള്ളൂ. ഓൺലി ഫോർ യുവർ ഇൻഫർമേഷൻ റിട്ടയർ ആയിട്ടുള്ള ആളുകൾക്ക് വളണ്ടിയർ ആയിട്ട് പോകാം .ശമ്പളം ഒന്നും ചോദിക്കാതെ രാജ്യത്തിനു വേണ്ടി സേവനം ചെയ്ത് മരിച്ചാൽ പോലും ഗവൺമെന്റിൽ നിന്ന് ഒന്നും ക്ലെയിം ചെയ്യില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ അതിനെ കൺസിഡർ ചെയ്യുന്ന ഒരു ഗവൺമെൻറ് ആണ് ഇപ്പോൾ ഭരിക്കുന്നത്. അപ്പോൾ അതിനെക്കുറിച്ചൊന്നും പറഞ്ഞാൽ നിങ്ങൾക്ക് അറിയില്ല. കാരണം നിങ്ങളുടെ കണ്ണ് മഞ്ഞളിച്ചു കിടക്കുകയാണ് . ഇന്ത്യയുടെ അഭിമാനം എന്നും കാത്തുസൂക്ഷിക്കുന്ന ഒരു ഗവൺമെന്റ് ആണ് ഇവിടെ ഉള്ളത്'


Click it and Unblock the Notifications
