മല്ലിക ചേച്ചിയെ കണ്ടാൽ കെട്ടിപ്പിടിക്കും, അടിക്കാതിരുന്നാൽ മതി..അവരല്ല എനിക്ക് ചെലവിന് തരുന്നത്';മേജർ രവി
എമ്പുരാൻ വിവാദത്തിന് കാരണം താനല്ലെന്ന് മേജർ രവി. സിനിമ ആസ്വദിച്ച് കണ്ട് ഇറങ്ങി വന്നയാളാണ് ഞാൻ. സിനിമയെ സിനിമയായി തന്നെ കണ്ടതാണ്. ജനമാണ് സിനിമയിലെ ദേശവിരുദ്ധത ചൂണ്ടിക്കാണിച്ചത്. എന്നാൽ വിവാദമായപ്പോൾ അത് തൻ്റെ പേരിൽ മാത്രമായെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം
' എമ്പുരാൻ വിവാദസമയത്ത് മല്ലിക ചേച്ചി എനിക്ക് എതിരെ പറഞ്ഞത് ഒരമ്മ എന്ന വികാരത്തിലായിരിക്കും. കാരണം രാജുവുമായിട്ട് ഞാൻ ഒരു പടം ചെയ്തിട്ടുള്ളതാണ്. ഞാൻ എന്നും പറയുന്നതാണ് അദ്ദേഹം ഒരു ഹാർഡ് വർക്കർ ആണ് എന്നൊക്കെ. എംമ്പുരാൻ വിവാദത്തിൻ്റെ ആൾ ഞാനല്ല. ഞാൻ സിിമ കണ്ട് മറന്ന് ഇറങ്ങി പോയ ആളാണ് .ഇതിനെക്കുറിച്ച് ഒന്നും വേണ്ട ആരും ഇത് ഡിറ്റക്ട് ചെയ്യല്ലേ ദൈവമേ എന്ന് പറഞ്ഞിട്ട് പോയതാണ്, ഉഗ്രാൻ നന്നായിട്ടുണ്ട് നല്ല മേക്കിം ആണ് എന്നൊക്കെ പറഞ്ഞതാണ്. പക്ഷേ ഈ ഒരു കൺസെപ്റ്റിൽ എന്തുകൊണ്ട് ഗോദ്രയിൽ മുസ്ലിംസ് ആദ്യം ഹിന്ദു പണ്ഡിറ്റുകളെ കത്തിച്ചു കളഞ്ഞു എന്നുള്ളത് കാണിച്ചില്ല. വെറുമൊരു പോസ്റ്റർ ഒട്ടിച്ചിട്ടേ ഉള്ളൂ. മറ്റേതെല്ലാം നിങ്ങൾ കൃത്യമായി കാണിച്ചു. ഇതിന്റെ മുകളിലാണ് ഈ പ്രശ്നം നടക്കുന്നത് മുഴുവൻ .

പടം സത്യസന്ധമായിട്ട് കാണിക്കണമായിരുന്നു. ഇത് ജനം പറഞ്ഞതാണ്. ഫാൻസ് പറഞ്ഞത് ഞാൻ ലാൽ സാറിൻ്റെ പടം ഡൗൺ ആക്കിയെന്നാണ്. ഡൗൺ ആക്കിയത് ഞാനൊന്നുമല്ല. ആ സിനിമയക്ക് എട്ടു ദിവസിന്റെ ബുക്കിംഗ് ഉണ്ടായിരുന്നു. അത് കഴിഞ്ഞ സമയത്ത് പടം ഡൗൺ ആയി എന്നുള്ളത് ശരി. ഞാൻ എന്താ ലാൽ സാറിന്റെ ഫാൻ അല്ലേ? നിങ്ങളെ വികാരഭരിതരാക്കിയിട്ട് ലാലേട്ടനെ തോളത്തിൽ കൊണ്ട് നടത്തിക്കൊണ്ടിരുന്ന ആളാണ് ഞാൻ.
എമ്പുരാൻ വിഷയത്തിൽ ബലിയാടാകുന്നത് ഞാൻ മാത്രം ആണ്. മല്ലിക ചേച്ചി വരെ വിചാരിച്ചത് ഞാനാണ് അതിന് പിന്നിൽ എന്നാണ്. സത്യം പറയട്ടെ ആ പടം കണ്ടപ്പോൾ എനിക്ക് അങ്ങനെ ഒരു ഫീലിങ് ഒന്നും ഉണ്ടായില്ല, ഞാൻ ഒരു പടമായിട്ടിരുന്ന് കണ്ടു. ഞാൻ ആ ത്രില്ലിലാണ് പടം കണ്ടത്. ഈവനിങ് ഞാൻ സോഷ്യൽ മീഡിയ നോക്കുമ്പോൾ മുഴുവൻ നിറഞ്ഞിരിക്കുന്നത് ഇതാണ് .
മല്ലിക ചേച്ചിയുമായുള്ള പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. ഞാൻ പിന്നെ അവരെ കണ്ടിട്ടുമില്ല. കുഴപ്പമില്ല, ചേച്ചിക്ക് അതുപറയാനുള്ള അധികാരം ഉണ്ട്. അതുകൊണ്ട് ഇനി കാണുമ്പോൾ ഞാൻ പോയി ഒന്ന് കെട്ടിപിടിക്കും, അടികിട്ടാതിരുന്നാൽ മതി. ഞാൻ മനസിൽ വെച്ച് നടക്കുന്ന ആളല്ല. നിങ്ങൾ തെറ്റ് ചെയ്തെങ്കിൽ അത് പറയാൻ ഞാൻ യാതൊരു മടിയും കാണിക്കില്ല. ഞാൻ ചെയ്തെങ്കിൽ ഞാനും സമ്മതിക്കും. എമ്പുരാൻ വിവാദത്തിനുശേഷം ഞാൻ പൃഥ്വിരാജിനേയും കണ്ടിട്ടില്ല, മിണ്ടിയിട്ടുമില്ല. ഞാൻ രണ്ടുപേരേയും വിളിച്ചിട്ടില്ല. സിനിമ എന്നത് എൻ്റെ മേഖലയല്ലെന്നാണ് ഞാൻ കരുതുന്നത്.
ലാലേട്ടൻ്റെ ആരാധകരല്ലല്ലോ എനിക്ക് ചെലവിന് തരുന്നത് അവരെന്നെ ബോയ്ക്കോട്ട് ചെയ്യാൻ. എനിക്ക് ഫസ്റ്റ് ഡേ ടിക്കറ്റ് വിറ്റിറ്റ് വേണ്ട ജീവിക്കാൻ. അതുകൊണ്ട് നിങ്ങൾ ബോയ്ക്കോട്ട് എന്ന് പറഞ്ഞുകഴിഞ്ഞാൽ അയ്യോ എനിക്ക് ജീവിക്കാൻ കാശ് തരണേ എന്ന് പറഞ്ഞ് ഞാൻ കെഞ്ചില്ല. നല്ല പെൻഷനുണ്ട്, വരുമാനവുമുണ്ട്, പിന്നെ ഇഷ്ടം പോലെ പേര് സഹായിക്കാനും ഉണ്ട്'.












Click it and Unblock the Notifications