'മല്ലിക ചേച്ചി എന്നെ എന്തക്കെ പറഞ്ഞു, നിങ്ങളുടെ മകൻ്റെ പടം ഓടാത്തതിന് എന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ?';മേജർ രവി

എംബുരാൻ വിവാദങ്ങളിൽ തനിക്ക ്മല്ലിക സുകുമാരനോട് യാതൊരു അനിഷ്ടവുമില്ലെന്ന് മേജർ രവി. മേക്കിംഗിൽ എംമ്പുരാൻ മികച്ച ചിത്രം തന്നെ ആയിരുന്നു. എന്നാൽ യഥാർത്ഥ സംഭവങ്ങൾ ഉൾപ്പെടുത്താതെ വർഗീയമായ ചില കാര്യങ്ങൾ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചതിനേയാണ് താൻ വിമർശിച്ചതെന്ന് മേജർ രവി പറഞ്ഞു. 24 ന്യൂസ് ചാനലിലായിരുന്നു പ്രതികരണം. വായിക്കാം

'എംമ്പുരാൻ ആദ്യ ദിവസം കണ്ട് ഞാൻ മിണ്ടാതിരുന്നതാണ്, എന്നാൽ വൈകാതെ തന്നെ സംഭവം ഫുൾ പബ്ലിക്കിൽ എത്തി. പിറ്റേ ദിവസമാണ് ഞാൻ സിനിമയെ കുറിച്ച് സംസാരിച്ചത് . എന്റെ പറച്ചിൽ മാത്രമാണ് പ്രശ്നമായത്. നാട്ടുകാര് പറഞ്ഞതും സോഷ്യൽ മീഡിയയിൽ വന്ന മറുഭാഗം ചർച്ചയായില്ല. ഒരു ഭാഗത്തെ കൊല മാത്രം വന്നു. മറുഭാഗത്ത് ഹിന്ദു പണ്ഡിറ്റുകൾക്ക് നേരെ ഉണ്ടായ ആക്രമണം വന്നില്ല. ഗോധ്രയാണെങ്കിൽ സന്യാസിമാര് ചായ കുടിക്കാൻ ഇറങ്ങിയ സമയത്ത് അവിടെ ഉണ്ടായ കശപിശയും അതിൽ നിന്ന് ആ സന്യാസിമാരുടെ കമ്പാർട്ട്മെന്റ് കത്തിച്ച സംഭവവും ഒക്കെ വെച്ച് പടം തുടങ്ങണം. അത് വെറുമൊരു പേപ്പർ കട്ടിങ്ങിൽ അങ്ങനെ ഇട്ടു കൊടുത്തു. ഇതാണ് ഞാൻ പറഞ്ഞത്, അതിൽ കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല. പടം കൊള്ളില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല.

majormallika2-

ഇതിന് മല്ലിക ചേച്ചി എന്നെ പറയാത്തത് ഒന്നുമില്ല. പറഞ്ഞോട്ടെ എനിക്ക് മല്ലിക ചേച്ചിയോട് ഒരു സങ്കടവുമില്ല. ഒരു അമ്മയുടെ വേദന മാത്രമായാണ് ഞാൻ അതിനെ കാണുന്നത്. എന്നാൽ അത് കഴിഞ്ഞിട്ട് നിങ്ങളുടെ മകന്റെ പടം ഓടിയില്ലെങ്കിൽ അതിന് എന്നെ കുറ്റം പറയാൻ പറ്റുമോ?. ഈ വിവാദത്തിന് ശേഷം ഞങ്ങൾ കണ്ടിട്ടില്ല. കണ്ടാലും എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ല. ഞാൻ പോയി ഒന്ന് കെട്ടിപിടിക്കും അത്രതന്നെ.

എന്നെ സംബന്ധിച്ചടുത്തോളം എനിക്ക് മല്ലിക ചേച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു. ചേച്ചി ആ സമയത്ത് എന്നെ എന്തൊക്കെ പറഞ്ഞു, സാരമില്ല. ചേച്ചിയല്ലേ, പറഞ്ഞോട്ടെ. എനിക്ക് രാജുവിനോടും യാതൊരു പ്രശ്നവുമില്ല. രാജു ഈസ് എ ഗുഡ് ആർട്ടിസ്റ്റ്. ഡിസിപ്ലിൻ ഉള്ള വ്യക്തിയാണ്. ഇപ്പോഴും ഞാൻ പറയുന്നത് എംമ്പുരാൻ മേക്കിംഗിൽ നല്ല പടമാണ്. പക്ഷേ ഈ ഒരു സംഭവം നിങ്ങൾ ഇത് കാണിക്കാതെ വിട്ടപ്പോൾ അവിടെയൊരു കമ്മ്യൂണൽ ഫീലിങ് കൊണ്ടുവന്നിരിക്കുകയാണ്. ആരോടാണ് നിങ്ങൾ ഈ ഔദാര്യം കാണിക്കുന്നത്? സിജെപി സമരവുമായി ബന്ധപ്പെട്ട് മായയെ കുറിച്ച് പറഞ്ഞ പ്രതികരണത്തിൽ മോഹൻലാൽ ഒരു കമന്റും റിയാക്ഷനും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിലാണ് ഇത്തരം ചർച്ചകൾ വന്നത്', മേജർ രവി പറഞ്ഞു.

വിസ്മയ മോഹൻലാലിനെ കുറിച്ച് തെറ്റായി താനൊന്നും പറഞ്ഞിട്ടില്ലെന്ന് നേരത്തേയും മേജർ രവി വിശദീകരിച്ചിരുന്നു. മൃഗങ്ങളെ ആയാലും മനുഷ്യരെ ആയാലും അവരെ വേദനിപ്പിക്കുന്നത് കുട്ടിക്ക് അംഗീകരിക്കാൻ പറ്റില്ല. അതുമാത്രമാണ് താൻ പറഞ്ഞത്. എന്നാൽ ചിലരൊക്കെ കൂടി അത് വിവാദമാക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സിജെപി സമരത്തെ പിന്തുണച്ച വിസ്മയയെ കുറിച്ച് മേജർ പ്രതികരിച്ചിരുന്നു. വിസ്മയക്ക് രാഷ്ട്രീയം അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma