Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ കമ്മിറ്റി പിരിച്ചുവിടണം എന്ന് മല്ലിക സുകുമാരന്‍; പുറത്തിറങ്ങാന്‍ വയ്യ, മമ്മൂട്ടിയും ലാലും ഇടപെടണം

കൊച്ചി: താര സംഘടനയായ അമ്മയിലെ പോരില്‍ പ്രതികരിച്ച് മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍. പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥയായി എന്ന് അവര്‍ പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അമ്മയുടെ എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കില്‍ സംഘടന തന്നെ പിരിച്ചുവിടണമെന്നും മല്ലിക സുകുമാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 'സുരേഷ് ഗോപി 10 ലക്ഷം വാങ്ങി; മോഹന്‍ലാല്‍ പണം ഇങ്ങോട്ട് തന്നു', അമ്മയ്ക്ക് ബാക്കി 45 ലക്ഷം
'സുരേഷ് ഗോപി 10 ലക്ഷം വാങ്ങി; മോഹന്‍ലാല്‍ പണം ഇങ്ങോട്ട് തന്നു', അമ്മയ്ക്ക് ബാക്കി 45 ലക്ഷം

എക്‌സിക്യൂട്ടീവില്‍ നിന്ന് നടി അന്‍സിബ ഹസന്‍ രാജിവച്ചിരുന്നു. ടിനി ടോമിനെതിരെ അവര്‍ ഉന്നയിച്ച ആരോപണങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ടിനി ടോമിനെ പിന്തുണച്ച് ചിലര്‍ രംഗത്തുവന്നു. അന്‍സിബയെ പിന്തുണച്ചും നിരവധി താരങ്ങള്‍ രംഗത്തുണ്ട്. അമ്മയുടെ പ്രവര്‍ത്തനം സുതാര്യമല്ല എന്ന ആക്ഷേപം ഉയര്‍ന്നു. പല കാര്യങ്ങളും യുട്യൂബ് ചാനലുകളില്‍ നിന്നാണ് അറിയുന്നത് എന്ന വിമര്‍ശനവും താരങ്ങള്‍ പങ്കുവച്ചു.

mallika-sukumarans on amma controversy

അമ്മയിലെ എല്ലാ കാര്യങ്ങളിലും ഒരു രഹസ്യമുള്ള പോലെയാണ് എന്ന് മല്ലിക സുകുമാരന്‍ പറയുന്നു. എല്ലാം ഒളിച്ചും പാത്തുമാണ് ചെയ്യുന്നത്. എന്തുകൊണ്ട് മുതിര്‍ന്ന താരങ്ങള്‍ ഇക്കാര്യം ചോദിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഇരിക്കുന്നതാകാം. കാര്യങ്ങള്‍ കൈവിട്ടു പോയിട്ടുണ്ട് എന്ന് പറഞ്ഞ മല്ലിക സുകുമാരന്‍, മുമ്പ് ടിനി ടോം പറഞ്ഞ കാര്യങ്ങളും വെളിപ്പെടുത്തി.

സൗദി അറേബ്യ റൂട്ട് മാറ്റി; ചെങ്കടല്‍ വഴി യാത്ര ഇങ്ങനെ, ആഗോള വ്യാപാര ഹബ്ബ് മാറുന്നു
സൗദി അറേബ്യ റൂട്ട് മാറ്റി; ചെങ്കടല്‍ വഴി യാത്ര ഇങ്ങനെ, ആഗോള വ്യാപാര ഹബ്ബ് മാറുന്നു

സരയുവിനെയും അന്‍സിബയെയും അമ്മ എക്‌സിക്യൂട്ടീവില്‍ കൊണ്ടുവരണം എന്ന് മുമ്പ് ടിനി ടോം തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മല്ലിക പറയുന്നു. പിന്നീട് എന്തുമാറ്റമാണ് സംഭവിച്ചത് എന്ന് അറിയില്ല. അമ്മയുടെ ഓഫീസില്‍ നിറയെ ക്യാമറകളാണ്. ബാത്ത് റൂമിലേക്ക് പോകുന്ന ഇടനാഴിയില്‍ വരെ ക്യാമറയാണ്. രഹസ്യമായി എന്തൊക്കെയോ നടക്കുന്ന സ്ഥലത്ത് വച്ച പോലെയാണ് കാര്യങ്ങള്‍ എന്നും മല്ലിക പറയുന്നു.

കണക്കുകള്‍ എവിടെ?

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 പേരെയും പുറത്താക്കുക എന്നതാണ് ഒരു പരിഹാരം എന്ന് മല്ലിക അഭിപ്രായപ്പെട്ടു. മറ്റൊരു തിരഞ്ഞെടുപ്പ് നടക്കട്ടെ. അല്ലെങ്കില്‍ മൊത്തം സംഘടന പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണം. നിലവിലെ അവസ്ഥ വച്ച മുന്നോട്ട് പോകാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഒരുപാട് ദുഷ്‌പേരുണ്ട്. നിരവധി കഥകളാണ് കേള്‍ക്കുന്നത് എന്നും മല്ലിക പറയുന്നു.

അന്‍സിബ ഹസന്‍ ഇത്രയും ബോള്‍ഡ് ആയി ക്യാമറകള്‍ക്ക് മുമ്പിലെത്തി പറയണം എങ്കില്‍ കാര്യമായി എന്തോ ഉണ്ട്. പുറത്തോട്ട് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. അത്രയും മോശം കഥകളാണ് കേള്‍ക്കുന്നത്. എത്രയും വേഗം മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ട് പരിഹാരം കാണണം എന്നും മല്ലിക സുകുമാരന്‍ ആവശ്യപ്പെട്ടു. അമ്മയിലെ കണക്കുകള്‍ പുറത്തുവിടണം എന്ന് മാലാ പാര്‍വതി പറഞ്ഞു.

കഴിഞ്ഞ ജനറല്‍ ബോഡിയില്‍ സാമ്പത്തിക കണക്കുകള്‍ കാണിച്ചിരുന്നില്ല. ഇന്റേണല്‍ ഓഡിറ്റിങ് നടത്തി അംഗങ്ങളെ അറിയിക്കുമെന്ന് പറഞ്ഞിരുന്നു. ഇതുവരെ കാണിച്ചിട്ടില്ല. സ്‌പോണ്‍സര്‍ഷിപ്പ് എത്രയാണ് എന്ന് വ്യക്തതയില്ല. സ്റ്റീഫന്‍ ദേവസ്യയുടെ പരിപാടിക്ക് 13 ലക്ഷം രൂപ നല്‍കിയെന്ന് പറയുന്നു. അദ്ദേഹം അത്രയും വാങ്ങില്ലെന്നും കേള്‍ക്കുന്നു. എല്ലാത്തിനും വ്യക്തത വേണമെന്നും മാലാ പാര്‍വതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+