'പൃഥ്വിരാജിനെതിരെ സംസാരിക്കാൻ ഒരു ഗ്രൂപ്പിനെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്..മകൻ പറയുന്ന മറുപടി ഇതാണ്';മല്ലിക

പൃഥ്വിരാജിനെതിരെ ആൻ്റി ക്യാമ്പെയിൻ നടക്കുന്നുണ്ടെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ഇതൊന്നും പക്ഷെ മകനെ ബാധിക്കാറില്ല. അനാവശ്യ വിവാദങ്ങളിൽ തലയിടുന്ന ആളല്ല പൃഥ്വിരാജ്. ഇത്തരം ചർച്ചകളിൽ പ്രതികരിക്കേണ്ടെന്ന് മകൻ പറയാറുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്

' ജീവിച്ചിരുന്ന കാലത്ത് തന്നെ ഒരുപാട് കാര്യങ്ങൾ മക്കൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് സുഖുവേട്ടൻ. എപ്പോഴും പറയുന്നത് മറ്റൊരാളുടെ പ്രീതി സമ്പാദിക്കാൻ വേണ്ടി ഒരുത്തനെ അടിച്ചു താഴ്ത്തി സംസാരിച്ചിട്ട് ഞാൻ വലിയ ആളാണെന്നുള്ള മട്ടിൽ പെരുമാറരുത് എന്നാണ്. നുണ പറയാൻ കൂട്ടുനിൽക്കരുതെന്ന് പറയും. രാജു സുഖുവേട്ടനെ പോലെയാണ്. ഞാൻ ഇവിടെ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെയുണ്ടെന്നൊക്കെ പറയുമ്പോൾ രാജു പറയും എന്റെ പൊന്നമ്മേ ഒരുപാട് ജോലി കിടക്കുന്നുണ്ട് അതൊക്കെ ബ്ലോക്ക് ചെയ്ത് വിട്ടേര് എന്ന്.

mallika-

ആളുകൾ ഇന്ദ്രജിത്തിനെക്കാൾ വിമർശിക്കുന്നത് രാജുവിനെയാണ്. മനപ്പൂർവ്വമായിട്ട് ഒരു ഗ്രൂപ്പിനെ സൃഷ്ടിച്ചു വെച്ചിട്ടുണ്ട് ഇവിടെ. അതിന്റെ ഏറ്റവും വലിയ തെളിവാണ് തുടരും സിനിമയുടെ സമയത്ത് നടന്ന ചില പ്രചരണം. ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരാൾ പറയുകയാണ് എമ്പുരാനൊക്കെ ഒരു പടമാണോ, പൃഥ്വിരാജൊക്കെ ഒരു സംവിധായകനാണോ? തരുൺ മൂർത്തിയെ കണ്ടുപിടിക്കണം എന്ന്.

എന്ത് കാര്യം വരുമ്പോഴും എമ്പുരാനിൽ തുടങ്ങിയാണ് വിമർശനം. എമ്പുരാൻ നിർമ്മിച്ചത് ആരുടെയോ കോടിക്കണക്കിന് പൈസ. ആൻ്റണി പെരുമ്പാവൂർ വിവാദത്തെ കുറിച്ച് ഒരു അക്ഷരം പറഞ്ഞിട്ടില്ല. അതിൽ അഭിനയിച്ച അതുമായിട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിയുമായിട്ട് വളരെ അടുത്തു നിൽക്കുന്ന ആളാണ് മോഹൻലാൽ, അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല.

എമ്പുരാൻ എത്ര കളക്ട് ചെയ്തു എന്ന് ഈ പറയുന്ന മഹാൻമാർക്കൊക്കെ അറിയാമോ? ഇന്നും ഇന്ത്യയിലെ ടോപ്പ് ആയിട്ട് ഓടിയ പടങ്ങളിൽ ഒരിടം എമ്പുരാൻ സ്റ്റഡി ആയിട്ട് കീപ്പ് ചെയ്യുകയാണ് .ഇത് കേൾക്കുമ്പോൾ പാവം പിടിച്ച ലാല് വരെ അന്തംവിട്ടുപോകും. രാജുവിനെതിരെ ഒരു വലിയ ക്യാമ്പയിൻ ഇവിടെ ഉണ്ടെന്നുള്ളത് സത്യമാണ്. അത് യാതൊരു സംശയവുമില്ല. പക്ഷേ അത് കൊണ്ടൊന്നും പൃഥവിരാജ് എന്ന് പറയുന്ന വ്യക്തിയെ ബാധിക്കില്ല.

പൃഥ്വിരാജിൻ്റെ കഠിനാധ്വാനം, അധ്വാനിക്കുന്ന രീതി, അവന്റെ സത്യസദ്ധത, എവിടെ പോയാലും അവൻ ഒരു മലയാളിയാണെന്ന് പറയാനുള്ള ഒരു സന്തോഷം ഇതെല്ലാം അവൻ്റെ ക്വാളിറ്റിയാണ്. ബോംബയിലൊക്കെ പലർക്കും അറിയാം അതൊക്കെ .അവന് എന്ത് ചോദിച്ചാലും പറയാൻ അറിയാം, മടിയില്ല, ഒരു സങ്കോചമില്ല, ഭാഷക്ക് ഒരു പ്രശ്നമില്ല അങ്ങനെയൊരാളാണ്. ഇതൊന്നും കാര്യമാക്കേണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

ഇന്ദ്രനെതിരെ ആൻ്റി ക്യാമ്പെയ്ൻ വരാത്തത് ഇന്ദ്രൻ വളരെ സൈലൻ്റ് ആണ്. അവൻ ഒരു പാൻ ഇന്ത്യൻ ലെവലിൽ വന്നിട്ടില്ല. മാത്രമല്ല ഇന്ദ്രജിത്ത് അങ്ങനെ വല്ലാതെ അങ്ങോട്ട് മറുപടി കൊടുക്കുന്ന ആളല്ല. പക്ഷെ പൃഥ്വി ഒരു സുകുവേട്ടൻ ടൈപ്പാണ്. രാജുവിന് ആരെങ്കിലും കള്ളം പറയുന്നത് ഇഷ്ടമല്ല. അവന് അത്
പെട്ടെന്ന് പിടികിട്ടും.

അനാവശ്യമയ ചർച്ചകളോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്ന് പറയും. ഇതൊക്കെ കാണുമ്പോൾ ബ്ലോക്ക് ചെയ്ത് ഒഴിവാക്ക് എന്നായിരിക്കും അവൻ പറയുക. എന്നാൽ എൻ്റെ മക്കളെ പേരെടുത്ത് വിമർശിക്കുമ്പോൾ കേട്ട് നിൽക്കാൻ എനിക്ക് ആകില്ല. പ്രായത്തിൻ്റെ പ്രശ്നം കൂടിയായിരിക്കാം', മല്ലിക സുകുമാരൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma