Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് മമ്മൂട്ടിയും കുടുംബവും; പത്മഭൂഷണ്‍ ഏറ്റുവാങ്ങി നടന്‍

പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങിയ നടന്‍ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഭാര്യ സുല്‍ഫത്ത്, മക്കളായ ദുല്‍ഖര്‍ സല്‍മാന്‍, സുറുമി, മരുമകള്‍ അമാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പത്മ പുരസ്‌കാര ചടങ്ങിന് ശേഷം മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു എന്ന് മോദി ഫോട്ടോ പങ്കുവച്ച് കുറിച്ചു.

അഭ്യൂഹങ്ങള്‍ക്ക് വിട; കിടിലന്‍ പോസ്റ്റുമായി തൃഷ, പ്രിന്റഡ് ഷര്‍ട്ട് ധരിച്ച് വിജയ്, ആഘോഷ ചിത്രം
അഭ്യൂഹങ്ങള്‍ക്ക് വിട; കിടിലന്‍ പോസ്റ്റുമായി തൃഷ, പ്രിന്റഡ് ഷര്‍ട്ട് ധരിച്ച് വിജയ്, ആഘോഷ ചിത്രം

ദുല്‍ഖര്‍ സല്‍മാന്‍ നരേന്ദ്ര മോദിക്ക് കൈ കൊടുത്ത് നില്‍ക്കുന്ന ചിത്രവും മോദി പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ വേളയില്‍ മമ്മൂട്ടിയും നരേന്ദ്ര മോദിയും കണ്ടിരുന്നു. ഇതിന് ശേഷമുള്ള സന്ദര്‍ശനമാണ് ഇന്ന് നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഈ ചിത്രങ്ങള്‍.

mammootty meets modi with family-

ഒട്ടേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ നടനാണ് മമ്മൂട്ടി. 10 സംസ്ഥാന അവാര്‍ഡുകളും മൂന്ന് തവണ ദേശീയ പുരസ്‌കാരവും ഏറ്റുവാങ്ങിയ അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കിയത് 1998ലാണ്.

mammootty meets modi with family-

28 വര്‍ഷത്തിന് ശേഷമാണ് പത്മഭൂഷണ്‍ പുരസ്‌കാര തിളക്കത്തിലെത്തുന്നത് എന്നതും എടുത്തു പറയണം. മമ്മൂട്ടിയെ കൂടാതെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഗായിക അല്‍ക യാഗ്നിക് എന്നിവരും പത്മഭൂഷണ് അര്‍ഹരായിരുന്നു. എല്ലാവരും ഇന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ലക്ഷത്തില്‍ ഒരാളാണ്, അപൂര്‍വ സിദ്ധിയുണ്ട്, അന്‍സിബ ഹസന്‍ നയിക്കണം എന്ന് മാലാ പാര്‍വതി
ലക്ഷത്തില്‍ ഒരാളാണ്, അപൂര്‍വ സിദ്ധിയുണ്ട്, അന്‍സിബ ഹസന്‍ നയിക്കണം എന്ന് മാലാ പാര്‍വതി

കുടുംബത്തോടൊപ്പമാണ് മമ്മൂട്ടി പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിയില്‍ എത്തിയത്. നരേന്ദ്ര മോദി, സ്പീക്കര്‍ ഓം ബിര്‍ള, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി വണങ്ങിയ ശേഷം രാഷ്ട്രപതിയുടെ അടുത്തേക്ക് പോയി ബഹുമതി ഏറ്റുവാങ്ങുകയായിരുന്നു മമ്മൂട്ടി. ഈ വേളയില്‍ കൈയ്യടിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയും വൈറലാണ്. മമ്മൂട്ടിയുടെ സഹചാരികളായ നിര്‍മാതാക്കള്‍ എസ് ജോര്‍ജ്, ആന്റോ ജോസഫ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.

mammootty meets modi with family-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+