'മറ്റവനെ വെച്ചല്ലേ സിനിമയെടുക്കൂവെന്ന് മമ്മൂട്ടി ചോദിച്ചു'; മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ കാരണം'

മേജർ രവി ചിത്രങ്ങളിൽ മോഹൻലാലാണ് പലപ്പോഴും നായകനായിട്ടുള്ളത്. മിഷൻ 90 ഡെയ്സ് എന്ന ചിത്രത്തിൽ മാത്രമാണ് മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് മോഹൻലാലിനെ നായകനാക്കുന്നതെന്ന് പറയുകയാണ് മേജർ രവി. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'മോഹൻലാൽ ആയിരുന്നു എനിക്ക് സിനിമയിലേക്ക് വഴിതുറന്നത്. മോഹൻലാലിൻ്റെ ബ്രദർ ഇൻ ലോ ആയ സുരേഷ് ബാലാജി വഴിയാണ് അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത്. മുൻപ് എന്നെക്കുറിച്ചൊരു റിപ്പോർട്ട് മനോരമയിൽ വന്നത് അദ്ദേഹം വായിച്ചിരുന്നു. അന്ന് എന്നെ കാണണമെന്ന താത്പര്യം അദ്ദേഹം സുരേഷ് ബാലാജിയോട് പങ്കുവെച്ചു. പിന്നീടൊരു അവസരത്തിൽ കണ്ടു.

mammoottymohanla

നമ്മൾ ഒരു കഥ എഴുതുന്ന സമയത്ത് നമുക്ക് ഈ മോഹൻലാലിന്റെ പൗരുഷം എന്നുള്ളത് മനസിൽ വരും.പ്പ ആറാം തമ്പുരാനിലും നരസിംഹത്തിലും അല്ലെങ്കിൽ ദേവാസരത്തിലും കാണുന്ന ഒരു മോഹൻലാൽ ഉണ്ട്. ലാലിനെ മനസിൽ വെച്ചിട്ടാണ് ഞാൻ എഴുതുന്നത് .

മിഷൻ 90 ഡേയ്സിൽ മമ്മൂട്ടിയെ നായകനായി പരിഗണിച്ചതിന് കാരണമുണ്ട്. പട്ടാളം സിനിമയുടെ സമയത്ത് ഞാൻ ലാൽ ജോസിൻ്റെ അഡ്വൈസറായിരുന്നു. ആ സമയത്താണ് ഞാൻ കീർത്തിചക്ര എഴുതുന്നത്. അന്നാരും എൻ്റെ മനസിൽ ഇല്ല.

ഞാൻ ഇതെഴുതുമ്പോൾ റൂമിലേക്ക് മമ്മൂക്ക കയറി വന്നു. എന്താണ് എഴുതുന്നതെന്ന് ചോദിച്ചു. ഞാൻ കഥ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങൾ നിങ്ങളുടെ മറ്റവനെ വെച്ചിട്ടല്ലേ ചെയ്യുള്ളൂവെന്ന് . മമ്മുക്ക് അങ്ങനെയാണ്. അദ്ദേഹം വളരെ പ്ലെയിനും ഡയറക്ടുമാണ്. അദ്ദേഹത്തിൻ്റെ ആ രീതി എനിക്ക് വളരെ ഇഷ്ടമാണ്. ആദ്യം എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ പറ്റില്ലെന്ന് പറയും. വണ്ടി അഞ്ചു മിനിറ്റ് പോയി കഴിഞ്ഞാൽ കോൾ വരും എപ്പോഴാ ഡബ്ബ് ചെയ്യേണ്ടതെന്ന്. ഇതാണ് മമ്മുക്ക, മനസ്സിനകത്തൊന്നും അങ്ങനെ വെച്ച് കൊണ്ടുപോകാറില്ല.

അന്ന് മമ്മൂക്ക ഇങ്ങനെ സംസാരിച്ചപ്പോൾ ഞാൻ തിരിച്ച് പറഞ്ഞത് നിങ്ങളെ പോലുള്ള സ്റ്റാറുകളൊക്കെ നമുക്ക് ഡേറ്റ് തരുമോ കാരണം നമ്മളൊക്കെ ആദ്യമായി ഡയറക്ട് ചെയ്യുന്നതല്ലേയെന്ന്. അന്നൊക്കെ അങ്ങനെയുള്ള ഒരു കൺസെപ്റ്റ് ആയിരുന്നു. നമ്മൾ എസ്റ്റാബ്ലിഷ് ആയിട്ടില്ല മമ്മുക്ക എന്തിന് എനിക്ക് ഡേറ്റ് തരണം. അല്ലെങ്കിൽ മോഹൻലാൽ എനിക്ക് എന്തിന് ഡേറ്റ് തരണം. അങ്ങനെ ഞാൻ ഈ പടം ബിജു മേനോനെ വെച്ച് ആലോചിച്ചു. ബിജുവിനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി.പക്ഷെ ചേട്ടാ ഞാൻ അങ്ങനെ ഹീറോ കളിക്കാറില്ലെന്ന് പറഞ്ഞു. കുഴപ്പമില്ലടോ നമുക്ക് ചെയ്യാം എന്നായി ഞാൻ. അങ്ങനെ ബിജു എനിക്ക് ഒരു പ്രൊഡ്യൂസറെ കൊണ്ടുവന്നു. ഏതോ അമേരിക്കയിൽ നിന്ന് വന്നിട്ടുള്ള കുറച്ച് ആളുകളുണ്ട് .താജ് ഹോട്ടലിൽ റൂം എടുത്തു. ഞാൻ താജിൽ പോകുന്നു. അവിടെ ചെല്ലുമ്പോൾ അവർ ചീട്ട് കളിക്കായിരിക്കുകയാണ്.

ഞാൻ കഥ പറയുമ്പോൾ ഇവർ ചീട്ട് കളിയിൽ മുഴുകിയിരിക്കുകയാണ്. ഞാൻ അവിടെ ഇരുന്നിട്ട് പുണ്ണാക്ക് പോലെ കഥ പറയുയാണ് .അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സ്ക്രിപ്റ്റ് അടച്ച് എഴുന്നേറ്റ് ഞാൻ പറഞ്ഞു ബിജു ഈ ഉണ്ണാക്കന്മാർ ഒരു പടവും ചെയ്തില്ലടാ, ഈ പൈസയും തന്നിട്ട് ചീട്ട കളിക്കാൻ വേണ്ടി വിളിച്ചിരിക്കുന്നതാണ് എന്ന്. ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.

ഇവരുടെ മുമ്പിൽ വെച്ചിട്ടാണ് പറഞ്ഞത്. പറയാതെ പോകാൻ പറ്റുമോ നിങ്ങൾക്ക് കഥക്ക് ഇഷ്ടമില്ലെങ്കിൽ പറയാം. ഞാൻ ആരേടയും മുൻപിൽ കുനിഞ്ഞ് നിൽക്കില്ല. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സഹിച്ചാൽ മതി. ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിട്ട് എന്നെ സഹിക്കണെന്ന് പറയുന്നില്ല. ഞങ്ങൾ മലബാർ നായൻമാരാണ്. മഹാരാജാക്കന്മാരുടെ ഫൈറ്റേഴ്സ് ആയിരുന്നു', മേജർ രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma