മമ്മൂട്ടി വായില്ലാ കുന്നിൽ അപ്പനെ പോലെ ഇരിക്കുന്നു,വേഷം കെട്ട് മാത്രമായാൽ എങ്ങനെ ബഹുമാനിക്കും';ശാന്തിവിള
വിവാദ നായകനായ ദല്ലാൾ നന്ദകുമാർ അമ്മ സംഘടനയ്ക്ക് 75 ലക്ഷം രൂപ സ്പോണ്‍സർ ചെയ്തിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. അമ്മയ്ക്ക് 75 ലക്ഷം സ്പോൺസർ ചെയ്ത ദല്ലാൾ അതിനുമുമ്പോ അതിനുശേഷമോ ആർക്കെങ്കിലും സ്പോൺസർഷിപ്പ് ഈ അമ്പലത്തിന്റെ പേരിൽ കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ സൂപ്പർ താരങ്ങളുടെ മൌനത്തേയും അദ്ദേഹം വിമർശിച്ചു.
'അൻസിബ എന്ന ഏറ്റവും പ്രായം കുറഞ്ഞ കമ്മിറ്റി മെമ്പർ എതിർത്തത് എന്തിനെയാണ്? വിവാദനായകനായ ദല്ലാൽ നന്ദകുമാർ എന്നയാൾ ദൈവങ്ങളുടെ രക്ഷകനായി അമ്മയുടെ സംഗമത്തിന് താൻ ചെയർമാനായ അമ്പലത്തിന്റെ പേരിൽ 75 ലക്ഷം രൂപ സ്പോൺസർ ചെയ്യുന്നു. കേട്ടുകേൾവിയുള്ളതാണോ ഇക്കാര്യം? അയാൾക്ക് ശ്വേത മേനോൻ എന്ന നടിയെ അറിയാം. ഭർത്താവിന്റെ പേര് പോലും അറിയില്ല എന്ന് അയാൾ പറയുന്നു. ഇന്ന് ഒരു ക്ഷേത്രം സ്പോൺസറായി വരുന്നു, അതും ഒരു വിവാദനായകൻ. നാളെ മറ്റൊരു മഹല്ല് കമ്മിറ്റി സ്പോൺസർ ആയേക്കാം. മറ്റന്നാൾ ഏതെങ്കിലും ഒരു തിരുസഭ സ്പോൺസർ ആയേക്കാം. അങ്ങനെ അമ്മ എന്ന കെട്ടുറപ്പുണ്ടായിരുന്ന സംഘടനയെ വയലാർ എഴുതിയതുപോലെ "ഹിന്ദുവായി ചിലർ, മുസൽമാനായി ചിലർ, ക്രിസ്ത്യാനിയായി നമ്മൾ കണ്ടാൽ അറിയാതായി" അമ്മ ഭ്രാന്താലയമായി എന്ന് അവിടെ ഇരുന്ന് പാടേണ്ടി വരും.

അത് ചൂണ്ടിക്കാണിച്ചവളെ, ഈ അപകടം നമ്മുടെ സംഘടനയിൽ വരാതിരിക്കണം എന്ന് ചിന്തിക്കാതെ, ആഹാ, മഹാദേവക്ഷേത്രം ട്രസ്റ്റ് 75 ലക്ഷം രൂപ ദൈവങ്ങൾക്ക് മോശം സമയമായതിനാൽ തരുമ്പോൾ നീ എതിർക്കുന്നോടി? എന്നാൽ നീ ജിഹാദിയാണ്, നീ മതം മാറ്റാൻ നടക്കുന്നവളാണ്" എന്ന് ചാപ്പകുത്തുന്നത് കടന്നകൈയാണ്.
കാശ് കൊടുത്തത് ദല്ലാൽ നന്ദകുമാർ ആണെങ്കിൽ ഇതിന്റെ പിന്നിൽ വേറൊരു മോശം കച്ചവടം കാണുമെന്ന് 100% ഉറപ്പാണ്. എനിക്ക് ദല്ലാൽ നന്ദകുമാറിനെ പരിചയമില്ല. ശ്വേത മേനോനെയും പരിചയമില്ല. പക്ഷേ ഞാൻ പറയുന്നു, ദല്ലാൽ നന്ദകുമാറിന്റെ പേരിൽ കയ്യിലുള്ള ഒരു അമ്പലത്തിന്റെ പേരിൽ അമ്മയ്ക്ക് 75 ലക്ഷം രൂപ കൊടുത്തെങ്കിൽ ഇതിൽ വേറെ എന്തോ ഒരു ബിസിനസ് ഉണ്ട് എന്നുള്ളത് ഉറപ്പാണ്. അത് അമ്മ ഭരിക്കുന്നു എന്ന് പറയുന്ന കിഴങ്ങന്മാർ കാണുന്നില്ല എന്നുള്ളതാണ് പ്രശ്നം. അമ്മയ്ക്ക് 75 ലക്ഷം സ്പോൺസർ ചെയ്ത ദല്ലാൾ അതിനുമുമ്പോ അതിനുശേഷമോ ഒരാൾക്കും സ്പോൺസർഷിപ്പ് ഈ അമ്പലത്തിന്റെ പേരിൽ കൊടുത്തിട്ടുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചു നോക്ക്.
അമ്മയിലെ രാജിയും അടിയന്തര ജനറൽ ബോഡിയും എത്തിയതിന്റെ പിന്നിൽ നീന കുറുപ്പാണെന്ന് ഈ സംഘടനയിലെ ശീലാവതിയായ, സത്യസന്ധയായ ഒരു തട്ടിപ്പ് കേസ് പ്രതി പറയുന്നു. ഈ ക്രിമിനൽ കേസ് പ്രതിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ ഈ അമ്മ ഭരിക്കുന്നവർക്ക് കഴിഞ്ഞോ? നീനാ കുറുപ്പിനെ വിളിച്ച തെറിയും ശാപവാക്കുകളും മറ്റാരെയെങ്കിലുമാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അമ്മയുടെ കമ്മിറ്റിയിൽ കാണുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
ഒരു സാധാ മെമ്പറായ ഒരുത്തി അമ്മയിൽ വന്നിട്ട് ടിനി ടോമിനെ കെട്ടിപ്പിടിച്ച് "അമ്മയും അമ്മയുടെ നായരും ഉണ്ടാക്കിയ കാലം മുതൽ ഞങ്ങൾക്കായി പ്രവർത്തിക്കുന്ന ടിനിയെ വിമർശിക്കാൻ അനുവദിക്കില്ല" എന്നൊക്കെ വെച്ച് കാച്ചുന്നു.
സകലമാന തല്ലുകൊള്ളിത്തരങ്ങളും ജീവിതത്തിലുള്ള പെണ്ണുങ്ങളെല്ലാം ടിനിയെ പിന്തുണക്കുന്നു. കാരണം എനിക്ക് നന്നായിട്ട് അറിയാം എന്താണെന്ന്. അത് ക്യാമറയുടെ മുമ്പിൽ പറഞ്ഞ് എനിക്ക് വഷളാവാൻ വയ്യ. സ്ത്രീ തലപ്പത്ത് വന്നാൽ ബഹുമാനം ഇല്ലത്രേ. എങ്ങനെ ബഹുമാനിക്കും? വേഷം കെട്ടാൻ മാത്രമേ അറിയാവൂ എങ്കിൽ ബഹുമാനം ആര് തരും? നേതാവ് എന്ന നിലയിൽ നിഷ്പക്ഷമായി പ്രശ്നങ്ങളിൽ ഇടപെടാത്തവരെ ആര് ബഹുമാനിക്കും? ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്തു എന്ന് പറയുന്ന എന്തെങ്കിലും ഒരു കാര്യം ഈ പറയുന്ന കൂട്ടങ്ങൾ ചെയ്തിട്ടുണ്ടോ?
മമ്മൂട്ടിക്ക് ഡൂപ്പ് ഇട്ടവൻ ആയിരുന്നല്ലോ ടിനി ടോം. മമ്മൂട്ടി അമ്മയിലെ അശരണരെ ഓർക്കുമെങ്കിൽ എടാ ടിനി നിനക്കും എനിക്കും ഒക്കെ നല്ല ബാങ്ക് ബാലൻസ് ഉണ്ട് ,സിനിമ ഇല്ലെങ്കിലും ഉണ്ടപ്പക്രു ജീവിച്ചിരിക്കുന്നതിനാൽ നിൻറെ അപാര തൊലിക്കട്ടി ഉള്ളതുകൊണ്ടും നിനക്ക് ജീവിക്കാനാകും എന്ന് പറഞ്ഞൂടെ. അമ്മയിൽ നിന്നും സഹായം കാത്തിരിക്കുന്നവരുടെ പ്രതീക്ഷ ഇല്ലാതാക്കരുതെന്നും സംഘടനയെ നശിപ്പകരുതെന്നും പറയാനുള്ള ബാധ്യത മമ്മൂട്ടിക്ക് ഇല്ലേ .മമ്മൂട്ടി വായില്ലാ കുന്നിൽ അപ്പൻ ഇരിക്കുന്ന പോലെ നിങ്ങൾ ഇരുന്നാൽ കാലം നിങ്ങളെയും ശപിക്കും. നിങ്ങൾക്കും മോഹൻലാലിനും ഉടുപ്പൂരുന്ന ലാഘവത്തോടെ വേണമെങ്കിലും മറുകണ്ടം ചാടി ഇപ്പോൾ വിഡി സതീശിനെ പുകഴ്ത്തി നടക്കുകയാണല്ലോ. അമ്മ എന്നാൽ ഞാൻ മുമ്പ് ജനറൽ സെക്രട്ടറി ആയിരുന്ന സംഘടനയാണെന്നും അത് പോകാൻ പാടില്ല എന്നുമുള്ള ചിന്ത താങ്കൾക്ക് വേണ്ടേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്'












Click it and Unblock the Notifications