'പിഷു പോയപ്പോൾ കിഷു വന്നു";മറുപടി,'മമ്മൂട്ടി-കൈലാഷ് അന്തർധാര ഇന്നലെ തുടങ്ങിയതല്ല'

നടൻ കൈലാഷ് മേനോൻ മമ്മൂട്ടിയ്ക്കൊപ്പം നിൽക്കുന്നൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ മമ്മൂട്ടിയുടെ സന്തത സഹചാരിയായ പിഷാരടി പോയപ്പോൾ അദ്ദേഹത്തിന് പകരക്കാരനായി എത്തിയതാണ് കൈലാഷ് എന്ന തരത്തിലായി കമൻ്റുകൾ. ഇപ്പോഴിതാ ഇത്തരം കമൻ്റുകൾക്ക് മറുപടി നൽകുകയാണ് നിർമ്മാതാവ് ജോളി ജോസഫ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം വായിക്കാം

'പിഷു പോയപ്പോൾ കിഷു വന്നു"? ഒന്ന് നിർത്തിക്കേ ന്റെ മക്കളേ...!ഇന്നലെ ദുബായിലെ ഒരു മാളിൽ മമ്മൂക്കയുടെ കൂടെ കൈലാഷ് നടന്നു. അവര് ഷോപ്പിങ്ങിന് പോയതാണ് അത്രേയുള്ളൂ സംഭവം. അതിനാണോ ഈ ബഹളമെല്ലാം? ചെറുതും വലുതുമായ ഒരുപാട് ദൃശ്യമാധ്യമങ്ങൾ സംഗതി എടുത്ത് വൈറലാക്കിയിട്ടുണ്ട് . കമന്റ് ബോക്സിൽ പൂശിയിട്ടുണ്ട്.

mammottyne

എന്റെ ഓർമയിൽ ഏഴോ എട്ടോ സിനിമകളിൽ അവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബെന്നിച്ചേട്ടന്റെ (ബെന്നി പി. നായരമ്പലം) ഒരു പടത്തിൽ അവന്റെ കഥാപാത്രം മമ്മൂക്കയുടെ കഥാപാത്രത്തെ കൊല്ലുന്നു പോലുമുണ്ട് ! കൈലാഷ് ദുബായിലുണ്ടെന്നറിഞ്ഞ മമ്മൂക്ക ഒന്ന് വിളിച്ചുകാണും,അല്ലെങ്കിൽ മറിച്ച് "നിനക്കെന്താടാ ഇവിടെ പണി ? ടാ , വാടാ." കേട്ടപാതി കേൾക്കാത്തപാതി, കയ്യിലുള്ളതെല്ലാം ഇട്ടെറിഞ്ഞ് ചെക്കൻ ഓടിയെത്തി കൂടെ നടന്നു. ഇതായിരിക്കും നടന്നിട്ടുണ്ടാവുക .

പിന്നെ കൂടെ നടക്കുന്ന മൂന്നാമനെ ശ്രദ്ധിച്ചോ? അവൻ ഞങ്ങളുടെ ചങ്കാണ്. ജാഫു എന്ന് ഞങ്ങൾ വിളിക്കുന്ന, ഒയാസിസ് ട്രാവൽസിന്റെ ഒറിജിനൽ മൊയ്‌ലാളി ജാഫർ ഷെരീഫ് . മമ്മൂക്കയെപ്പോലുള്ള സെലിബ്രിറ്റികളുടെ അവരുടെ കുടുംബാംഗങ്ങളുടെ, പിന്നെ എന്നെപ്പോലുള്ള സാധാരണക്കാരുടെയും യാത്രകൾ ഒരുപോലെ ഒരുക്കി കൊടുക്കുന്നവൻ ..!

മമ്മൂക്ക / കൈലാഷ് അന്തർധാര ഇന്നലെ തുടങ്ങിയതല്ല. വർഷങ്ങളായി അത് സജീവമാണ്. ആന്ധ്രയിലെ രാജമുന്ദ്രിയിൽ, ഒരു രഹസ്യ സങ്കേതത്തിൽ നടന്ന മമ്മൂക്ക/ധനുഷ് പടത്തിന്റെ ലൊക്കേഷനിലും ലവൻ ഹാജരുണ്ടായിരുന്നു. ഞാൻ സാക്ഷി...! അവർ രണ്ടുപേരുടെയും സംസാരം കേട്ടിരിക്കുന്നത് ഒരു ബാഡ്മിന്റൺ ഷട്ടിൽ മത്സരം കാണുന്നതുപോലെയാണ്. കൊണ്ടും കൊടുത്തും ചിരിച്ചും രസിച്ചും അങ്ങോട്ടും ഇങ്ങോട്ടുമടിച്ചും റാലി അങ്ങനെ നീളും. ഒടുവിൽ, അറിവുകളുടെ എവറസ്റ്റായ മമ്മൂക്കയുടെ ഒരൊറ്റ സ്മാഷ്. ലവൻ നിലംപരിശ് ! എന്നിട്ടും ചിരിച്ചുകൊണ്ട് പിന്നെയും മമ്മൂക്കയെ 'മാന്താൻ' നോക്കും, മമ്മൂക്ക അറിഞ്ഞുകൊണ്ട് സമ്മതിക്കും...!ഭയഭക്തിബഹുമാനങ്ങളോടെ പിന്നിൽ മാറിനിൽക്കുന്ന എന്നെപ്പോലുള്ളവർക്ക് ഇതിലും നല്ലൊരു ലൈവ് ഷോ വേറെയില്ല.

ഇനി ആ തലക്കെട്ടിലേക്ക്. മക്കളേ, ആ വെള്ളം അങ്ങ് മാറ്റി വെക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് മമ്മൂക്കയെക്കുറിച്ച് ഒന്നുമറിയില്ല എന്നേ ഞാൻ പറയൂ . ജോർജ്, ആന്റോ ജോസഫ്, പിഷാരടി, പിന്നെ ആ ടീമിലെ മറ്റു പലരും കഴിഞ്ഞേ പുതിയൊരു മൊട്ടുസൂചിക്ക് പോലും അവിടെ ഇടമുള്ളൂ . മമ്മൂക്ക ഒരാളെ കൂടെ കൂട്ടണമെങ്കിൽ മൂന്ന് കാര്യങ്ങൾക്ക് നിർബന്ധം പിടിക്കും "സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം...അതൊന്നുമില്ലെങ്കിൽ മിനിമം ഒരു കോമൺസെൻസെങ്കിലും '' . ഷാജി കൈലാഷ് / രഞ്ജി പണിക്കർ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് സിനിമയായ 'ദി കിംഗി'ലെ ജോസഫ് അലക്സ് ഐ.എ.എസ്സിന്റെ, കാലത്തിനു മുൻപേ സഞ്ചരിച്ച ആ ഡയലോഗിന് കടപ്പാട് ! പിന്നെ, നിർബന്ധമില്ലാത്ത ചെറ്യേരു കാര്യം കൂടിയുണ്ട്, മമ്മൂക്കയ്ക്ക് കൂടേണ്ട ആളോട് ഒരൽപ്പം ഇഷ്ടം തോന്നണം...!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma