Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂക്ക പറഞ്ഞു പെൻഷനല്ല, കൈനീട്ടമാണ്, ചോദിച്ച് വാങ്ങരുതെന്ന്; അത് കേട്ട് ആ താരം പൊട്ടിക്കരഞ്ഞു'

അമ്മയിൽ പലതും നീറിപ്പുകയുകയുന്നുണ്ടെന്ന് നടി ജോളി ഈശോ. സൂപ്പർ താരങ്ങൾ എന്തുകൊണ്ടാണ് മൌനം പുലർത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും സംഘടന നിന്ന് പോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. സംഘടന നിന്ന് പോയാൽ വഴിയാധാരമാകുന്നത് പാവപ്പെട്ട കലാകാരൻമാരാണ്. വലിയ സഹായമാണ് അവർക്കൊക്കെ 'അമ്മ' നൽകുന്നതെന്നും നടി വ്യക്തമാക്കി. മൈൽസ്റ്റോണ്‍ മേക്കഴേസിന് നൽകി അഭിമുഖത്തിലാണ് പ്രതികരണം.

'ഒരിക്കൽ മമ്മുക്ക പറഞ്ഞു, കിട്ടുന്നതിന് പെൻഷൻ അല്ല കൈനീട്ടമാണ്. കൈനീട്ടം നിങ്ങൾ ചോദിച്ചു മേടിക്കേണ്ടതല്ല അത് അറിഞ്ഞു തരേണ്ടതാണെന്ന്. ഇത് ചോദിക്കാൻ പോയ പുള്ളിക്കാരന് വലിയ സങ്കടമായി. ആ പുള്ളി കരഞ്ഞു .ആ പുള്ളിക്ക് നടക്കാൻ തന്നെ നല്ല ബുദ്ധിമാട്ടായിരുന്നു. അദ്ദേഹം മരിച്ച് പോയി. അമ്മയിൽ ഈ വർഷം കാണുന്നവര അടുത്ത വർഷം കാണാറില്ല അതാണ് അവസ്ഥ. പുള്ളിക്ക് ഭയങ്കര കഷ്ടപ്പാടായിരുന്നു. ചിലർ പറയും എനിക്ക് വേണ്ട എന്ന് പറഞ്ഞിട്ടും എന്നെ നിർബന്ധിച്ച് എടുപ്പിച്ച് എനിക്ക് തന്നു എന്നൊക്കെ.

jolly2-3

ബാബു നമ്പൂതിരിക്ക് മുൻപ് പെൻഷൻ കൊടുത്തപ്പോൾ അദ്ദേഹം വേണ്ടെന്ന് പറഞ്ഞിരുന്നു. എനിക്ക് അത്യാവശ്യം വർക്ക് ഉണ്ടെന്ന് പറഞ്ഞയിരുന്നു അദ്ദേഹം നിരസിച്ചത്. അത് കഴിഞ്ഞിട്ട് മൂന്നാലു വർഷം കഴിഞ്ഞപ്പോൾ പുള്ളി പറഞ്ഞു എനിക്ക് ഇനി തരണം ,കാരണം വർക്ക് ഒന്നും ഇല്ല സാമ്പത്തികമായിട്ട് ഇച്ചിരി ബുദ്ധിമുട്ടാണെന്ന്. അതവിടെ അനൌണ്‍സ് ചെയ്തു, പുള്ളിക്ക് കൊടുത്തു. എല്ലാ പ്രാവശ്യവും രണ്ടും മൂന്നും പേർക്ക് അനുവദിക്കുന്നുണ്ട്. പക്ഷേ ഇപ്രാവശ്യം പുതിയ ആളുകൾക്ക് കൊടുത്തിട്ടില്ല. എല്ലാ വർഷവും പുതിയ കുറച്ചു പേർക്ക് പെൻഷൻ അനുവദിക്കാറുണ്ട്. ഇപ്രാവശ്യം അതൊന്നും നടന്നില്ല.

മീറ്റിങ്ങിന് ചെല്ലുമ്പോൾ ഇവർ വാഗ്ദാനങ്ങൾ തരും. വർക്ക് ഇല്ലാത്തവർക്ക് വർക്ക് ഉണ്ടാക്കി തരും എന്നൊക്കെയാണ് പറയുക. ഒന്നും നടക്കില്ല. ചില പ്രോഗ്രാമിന് വിളിക്കാമെന്ന് പറയും. എന്നാൽ വിളിക്കില്ല. ചാനലുകാർ ആവശ്യപ്പെട്ടവരെ വെച്ചാണ് ചെയ്തതെന്ന് പറയും. ഇങ്ങനെ പല കാരണങ്ങൾ പറയും. അതുകൊണ്ട് പിന്നെ ചോദിക്കാതിരിക്കും.

നമുക്ക് അവിടെ ചെല്ലുമ്പോൾ ഓരോ ഗിഫ്റ്റ് തരും. ഒത്തിരി ഗിഫ്റ്റുകൾ വരും പക്ഷേ ഇപ്രാവശ്യം ഞാൻ പറഞ്ഞു ഇനി എനിക്ക് ഗിഫ്റ്റ് വേണ്ടെന്ന്. കാരണം പലരും എന്നോട് പരാതി പറഞ്ഞു പല ആർട്ടിസ്റ്റുകൾക്കും ഗിഫ്റ്റ് കിട്ടുന്നില്ല അവർ മുഖവും ആളും നോക്കിയാണ് സമ്മാനം കൊടുക്കുന്നതെന്ന്. അമ്മയിലല്ല ആത്മ സംഘടനയിൽ. കാരണം അതിനകത്ത് ചെറിയ വേഷം ചെയ്തവരൊക്കെ ഉണ്ടല്ലോ. എന്തായാലും ഇത്തവണ അക്കാര്യം ഞാൻ പറയും.

അമ്മയിൽ പല കാര്യങ്ങളും പുകയുന്നുണ്ട് . അതെല്ലാം ഒന്ന് നന്നായിട്ട് പുകഞ്ഞ് കത്തി തീർന്നിട്ട് ഒന്നേന്ന് പറഞ്ഞ് തുടങ്ങട്ടെ എന്നാണ് എന്റെ ആഗ്രഹം. ഒരു കാരണവശാലും അമ്മ സംഘടന നിർത്തി പോണമെന്ന് ഞങ്ങൾ ആരും ആഗ്രഹിക്കത്തില്ല. സംഘടന നിൽക്കുകയുമില്ല. കാരണം ഒത്തിരി ഒത്തിരി പേരുടെ കണ്ണുനീരും പ്രാർത്ഥനയും ഉണ്ട്. മമ്മൂട്ടി മോഹൻലാൽ, സുരേഷ് ഗോപി ഒക്കെ മൌനം കാണിക്കുന്നതിൽ എന്തെങ്കിലും കാരണ കാണും. അവരൊന്നും തൻ്റേടം ഇല്ലാത്തവരൊന്നുമല്ല, ഉള്ളവരൊക്കെ തന്നെയാണ്. ഇത് എവിടം വരെ പോകുന്നെന്ന് കാണട്ടെ എന്നറിയാൻ വേണ്ടി ഇരിക്കുന്നതായിരിക്കും. അത് കഴിയുമ്പോൾ ദൈവം അനുഗ്രഹിച്ച് എല്ലാം ഭംഗിയായിട്ട് ഇതിനേക്കാൾ കൂടുതൽ ശക്തമായിട്ട് തന്നെ വരും എന്നുള്ള ഒരു പ്രതീക്ഷയാലാണ് ഞങ്ങൾ കുറേ പേര്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+