Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്ക പറഞ്ഞ വേഷം അവർ എനിക്ക് തന്നില്ല, ഇതോടെ അദ്ദേഹം ചൂടായി', മുഹമ്മദ് ഫൈസൽ പറയുന്നു

സിനിമയിൽ ഒപ്പമുള്ളവരെ ചേർത്തുപിടിക്കുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. അഭിനയിച്ച ചിത്രങ്ങളും സ്വന്തം നാടും കുടുംബവേരുകളും വരെ കൃത്യമായി ഓർത്തെടുത്ത് പല പ്രതിസന്ധികളിലും തന്നെ ചേർത്ത് നിർത്തി. മമ്മൂട്ടിയുടെ ആ വലിയ മനസ്സിനെക്കുറിച്ച് പറയുകയാണിപ്പോൾ നിർമ്മാതാവായ മുഹമ്മദ് ഫൈസൽ. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോടാണ് പ്രതികരണം. വായിക്കാം

'മമ്മൂക്ക ഫയർമാൻ എന്ന് പറഞ്ഞ സിനിമയിൽ എന്നെ റെക്കമൻറ് ചെയ്തു. പിന്നീട് ഉണ്ട എന്ന് പറഞ്ഞ സിനിമയിൽ അദ്ദേഹം എന്നെ വിളിപ്പിച്ചു. പേരൻപ് എന്ന് പറഞ്ഞ സിനിമയുടെ സമയത്ത് മമ്മൂക്ക പറഞ്ഞിട്ട് റാം സാറിനെ പോയി കണ്ടിരുന്നു. പക്ഷെ ആ സിനിമയുമായിട്ട് സഹരിച്ച് വർക്ക് ചെയ്യാൻ എനിക്ക് പറ്റിയില്ല. എനിക്ക് ഭയങ്കര നഷ്ടവുമായിപ്പോയി അത്. പിന്നീട് ഞാൻ ആ ലൊക്കേഷനിലേക്ക് പോയി അവരെയൊക്കെ കണ്ടെങ്കിലും എനിക്ക് ഭയങ്കര നഷ്ടമായിപോയി.

mammootty

ഫയർമാനിൽ എന്നെ റെക്കമൻറ് ചെയ്യുന്നത് മമ്മുക്കയാണ്. ഡബ്ബിംഗ് സമയത്താണ് അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചത്. അദ്ദേഹം ഡബ്ബിംഗ് കഴിഞ്ഞ് പുറത്തുവരികയായിരുന്നു. എന്താണ് പരിപാടിയെന്ന് ചോദിച്ചു. സിനിമയൊന്നും ഇല്ലെന്ന് ഞാൻ പറഞ്ഞു, അപ്പോൾ തന്നെ അദ്ദേഹം സിനിമയുടെ പ്രൊഡ്യൂസർ ജലീൽക്കയെ അദ്ദേഹം വിളിച്ചു. ഇവനൊരു വേഷം കൊടുത്തൂടെ, ഇപ്പോൾ തന്നെ വിളിച്ച് പറയൂവെന്ന് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങി കാസ്റ്റിംഗ് ഒക്കെ കഴിഞ്ഞതാണ്.

എന്തായാലും ലൊക്കേഷനിൽ ചെന്നപ്പോൾ മമ്മുക്ക ഉദ്ദേശിച്ച വേഷം ആയിരുന്നില്ല എനിക്ക് തന്നത്. അതിന് മമ്മുക്ക അവിടെ വന്നു സംസാരിച്ചു. ഫയർമാൻമാർ ആകുമ്പോൾ അത്യാവശ്യം ഹൈറ്റും ബോഡിയും ഉള്ളവരെയൊക്കെ വേണ്ടേ അഭിനയിപ്പിക്കേണ്ടത്, നിങ്ങൾ ഈ റോൾ അവന് കൊടുക്കേണ്ടതല്ലേയെന്ന് ചോദിച്ചു.

എല്ലാ ദിവസവും അവിടെ ഷൂട്ട് ഉണ്ടായിരുന്നു. ഫയർമാൻമാരുടെ കഥയാണ് അതിനകത്ത് മൊത്തം പറയുന്നത് .ഒരു ദിവസം ഞാൻ വന്ന് രാവിലെ സീൻ ഒന്നുമില്ല, എന്നോട് ഒരുങ്ങാൻ പറഞ്ഞെു, യൂനിഫോമൊക്കെ ഇട്ട് നിൽക്കുകയായിരുന്നു. പക്ഷെ ഷൂ ഇട്ടിരുന്നില്ല. കാൽ വേദന ആയതുകൊണ്ട് അഴിച്ചുവെച്ചിരിക്കുകയായിരുന്നു. അതിനിടയിൽ പെട്ടെന്ന് ഷൂ ഇട്ട് വരാൻ പറഞ്ഞു. പെട്ടൊന്നൊരു സീൻ എടുക്കാനായിരുന്നു . വേഗം ഞാൻ ഷൂ ഇട്ട് പോയി. അങ്ങനെ ഇത് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ പെട്ടെന്ന് നൈല ഉഷ വന്നിട്ട് എന്നോട് ചോദിച്ചു ഫൈസൽ അല്ലേന്ന്. ഞാൻ വിചാരിച്ചു ഇനി വരാൻ ലേറ്റ് ആയകൊണ്ട് വല്ല പ്രശ്നം ആയെന്ന്.

ചോദിച്ചപ്പോഴാണ് എന്നോട് കൃഷ്ണപ്രസാദ് പറയുന്നത് മമ്മൂക്ക ഇവിടെ പറഞ്ഞു അവനെ കൊണ്ടുവന്ന് ഇവിടെ നിർത്തണം, കാണാൻ ഒരു ഫയർമാൻ ആയിട്ട് തോന്നാൻ പറ്റുന്ന ആൾക്കാരെ വേണ്ട സീനിലൊക്കെ നിർത്താൻ എന്ന്. അവരെ കൊണ്ട് നിർത്തണ്ടേ , എന്നിട്ട് ഷോട്ട് എടുക്കാം എന്ന് പറഞ്ഞു എന്ന് .അങ്ങനെയൊക്കെ മമ്മുക്ക സപ്പോർട്ട് ചെയ്തിട്ടുണ്ട് .ഒരു സമയത്ത് ഞാൻ മ്മുക്കയെ വെച്ച് ഒരു പടം പ്രൊഡ്യൂസ് ചെയ്യാം എന്നുള്ള ഒരു ആഗ്രഹം പറഞ്ഞിരുന്നു. ചാണക്യന്ത്രം കഴിഞ്ഞതിനുശേഷം .

ഞാൻ മമ്മുക്കയോട് സംസാരിക്കാം എന്ന് വിചാരിച്ചു. ഞാനായിട്ട് നല്ല അടുപ്പമുള്ള ഒരാളാണ് ആലപ്പുഴ എംപിയായിരുന്ന ആരിഫ് . അദ്ദേഹം മമ്മൂക്കയോട് സംസാരിക്കാം എന്ന് പറഞ്ഞു. മമ്മുക്ക ആലപ്പുഴയിൽ ഷൂട്ടിങ്ങിൽ ഉള്ള സമയത്ത് ആരിഫ്കായും ഞാനും ചെന്നു. ആരിഫ് പോയി പുള്ളിയോട് സംസാരിച്ചപ്പോൾ ഞാൻ ഇച്ചിരി മാറി നിന്നു. ആരിഫ്ക പറഞ്ഞു ഫൈസലിന് ഒരു പടം പ്രൊഡ്യൂസ് ചെയ്യണം എന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു, മമുക്കക്ക് മനസ്സിലായില്ല, അപ്പോൾ അദ്ദേഹം പറഞ്ഞു ഫൈസൽ ഇല്ലേ മറ്റേ വൈക്കത്ത് ചെമ്പിലുള്ള എന്ന്. അപ്പോ അദ്ദേഹം പറഞ്ഞു ചെമ്പിലല്ല അവന്റെ വീട് ടോളിലാണ്, പ്ലാവങ്കലിലെ മാമയുടെ മകളുടെ മകനാണ്, അവൻ എന്റെ ഒത്തിരി പടത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന്. അത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി',ഫൈസൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+