'കോര സാർ പറഞ്ഞ് ആ സിനിമയിൽ മമ്മൂട്ടിയെ മാറ്റി മോഹന്‍ലാലിനെ അഭിനയിപ്പിച്ചു, മമ്മൂട്ടിക്ക് വളരെ വിഷമമായി'

മലയാള സിനിമയിൽ ഒരുകാലത്ത് ഏറെ പറഞ്ഞ് കേട്ടിട്ടുളള പേരാണ് കോര സർ എന്നത്. സിനിമകളുടെ വിജയവും പരാജയവുമൊക്കെ മുൻകൂട്ടി പ്രവചിച്ചും ഉൾപ്പെടുത്തേണ്ട താരങ്ങളെ നിർദേശിച്ചുമൊക്കെ പ്രമുഖ സംവിധായകരുടെ സിനിമകളിൽ നിർണായക റോൾ നിർവ്വഹിച്ചിട്ടുണ്ട് ഇദ്ദേഹം.

കോര സാർ പറഞ്ഞത് പ്രകാരം ആട്ടക്കലാശം എന്ന സിനിമയിൽ മമ്മൂട്ടിയെ മാറ്റി മോഹൻലാലിനെ ഉൾപ്പെടുത്തിയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ജൂബിലി പ്രൊഡക്ഷൻസ് ഉടമയും നിർമ്മാതാവുമായ ജോയ് തോമസ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

''കോര സര്‍ പറഞ്ഞിട്ട് മമ്മൂട്ടിയെ മാറ്റി മോഹന്‍ലാലിനെ അഭിനയിപ്പിച്ചിട്ടുണ്ട്. ആട്ടക്കലാശം എന്ന ചിത്രത്തിലായിരുന്നു അത്. മമ്മൂട്ടിയോടുളള അടുപ്പം വെച്ച് നസീര്‍ സാറിന്റെ സഹോദരനായി പുള്ളിയെ ആയിരുന്നു വെച്ചിരുന്നത്. പക്ഷേ മമ്മൂട്ടി അതിനകം നസീര്‍ സാറിന്റെ ചില സിനിമകളില്‍ സഹോദരനായി അഭിനയിച്ചിട്ടുണ്ട്.

Mammootty

പിന്നെ ഈ ചിത്രത്തില്‍ ലക്ഷ്മി ഉണ്ട്. ലക്ഷ്മി അന്ന് നടിമാരുടെ കൂട്ടത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണ്. അവരുടെ ഡേറ്റ് കിട്ടി. ലക്ഷ്മി പെട്ടെന്ന് ചൂടായി ഇറങ്ങിപ്പോകുന്ന പാര്‍ട്ടിയൊക്കെയാണ്. എന്തെങ്കിലും ഒരു പ്രശ്‌നം വന്ന് അവര്‍ ഇറങ്ങിപ്പോയാല്‍ പടം റിലീസ് ചെയ്യാന്‍ പറ്റാനാകാതെ വരുമെന്ന് കോര സര്‍ പറഞ്ഞത് പ്രകാരമാണ് മോഹന്‍ലാലിനെ നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

അത് ആ സിനിമയ്ക്ക് വളരെ ഗുണകരവുമായി. മമ്മൂട്ടിക്ക് അത് വിഷമമായി. കാരണം സിനിമയില്‍ കയറി വരുന്ന സമയമല്ലേ. ഒരു പടം നഷ്ടപ്പെടുക എന്ന് പറഞ്ഞാല്‍ ഭയങ്കര പ്രയാസമുളള കാര്യമാണല്ലോ. ഇന്നിപ്പോള്‍ അവര്‍ സെലക്ട് ചെയ്ത് അഭിനയിക്കുന്നു. അന്നത്തെ കാലത്ത് അങ്ങനെ അല്ലല്ലോ. പക്ഷേ അതിന് ശേഷം ഞങ്ങള്‍ മറ്റ് സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. സന്ദര്‍ഭം 150 ദിവസം ഓടി. എന്റെ ഉപാസന, കഥയിതുവരെ എല്ലാം മമ്മൂട്ടിയാണ്.

മമ്മൂട്ടിയെ പോലുളളവര്‍ക്ക് കോര സാറിനെ വിശ്വാസം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍, നിര്‍മ്മാതാവ് പറയുന്നതിന് അനുസരിച്ച് വിശ്വസിക്കും എന്നേ ഉളളൂ. അവരാരും പോയി നോക്കില്ല. നോക്കുമെന്ന് തോന്നുന്നില്ല. അവര്‍ക്ക് അവരുടേതായ വിശ്വാസങ്ങളുണ്ട്. മമ്മൂക്കയാണെങ്കില്‍ 5 പ്രാവശ്യവും നിസ്‌കരിക്കുന്ന ആളുമാണ്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma