'ടേക്ക് പറഞ്ഞപ്പോൾ മമ്മുക്ക കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കുന്നു, ഡയറക്ടർ പാക്കപ്പ് പറഞ്ഞു';ഉർവശി
മമ്മൂട്ടിയ്‌ക്കൊപ്പം നിഅഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കിട്ട് നടി ഉർവശി. ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണവേളയിൽ നടന്ന അനുഭവമാണ് താരം പങ്കുവെച്ചത്. സൈന സൌത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പങ്കിട്ടത്. വായിക്കാം
'മമ്മുക്കൊക്കെ അത്രയും സീനിയർ ആണ്, അഭിനയത്തിൻ്റെ ഒരു സ്കൂൾ ആണ്. അദ്ദേഹത്തിനൊപ്പം ഞാൻ ചെയ്ത പടമാണ് നിറക്കൂട്ട്,ജോഷി ചേട്ടൻ്റെ പടമാണ്. ജോഷിയേട്ടനും മമുക്കയും തമ്മിൽ ഒരുപാട് ഹിറ്റുകൾ കൊടുത്തിട്ടുള്ളവരാണ്. മമ്മൂക്ക ഡൾ ആണയിട്ടിരുന്ന സമയത്ത് ന്യൂഡൽഹി എന്ന് പറഞ്ഞ ഒരു സിനിമയിൽ കൂടെയാണ് അദ്ദേഹത്തിൻ്റെ ശക്തമായ തിരിച്ചുവരവ്. അങ്ങനെ ജോഷി ചേട്ടൻ കാരണമായിട്ടുണ്ട് മമ്മുക്കയുടെ ഉയർച്ചയ്ക്ക്.

നിറക്കൂട്ടിൻ്റെ ഷൂട്ട് കൊല്ലത്തായിരുന്നു. സിനിമയിൽ എൻ്റേയും ലിസിയൂടേയും കഥാപാത്രം മമ്മൂക്കയുടെ കഥാപാത്രത്തെ കെട്ടിയിട്ടിരിക്കുന്ന സീനാണ്. എൻ്റെ ചേച്ചിയെ കൊന്നു എന്ന് പറഞ്ഞ് കെട്ടിയിട്ടേക്കുകയാണ്. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂക്ക അഞ്ച് സിനിമയുടെ ഷൂട്ടിങ്ങിലാണ്. പിന്നീട് അതേ അഞ്ച് സിനിമകൾക്ക് വർക്ക് ചെയ്തപ്പോൾ ഞാൻ അറിഞ്ഞു അതിന്റെ ബുദ്ധിമുട്ട്. മമ്മുക്ക മെയിൻ ഹീറോ റോൾ ചെയ്യുവല്ലേ. അദ്ദേഹം ഉറങ്ങിയിട്ടില്ല. നമുക്ക് ഇത് അറിയത്തില്ല. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഒന്നും വന്ന എനിക്ക് ആ എക്സ്പീരിയൻസ് അന്നില്ല.
ഞാൻ ഞാൻ ദേഷ്യത്തിൽ നിൽക്കണം, പോലീസ് വന്നിട്ടുണ്ട് .ഞാൻ ഇപ്പോൾ ഇയാളെ കുറിച്ച് പോലീസിനോട് പറയും എന്നാണ് എൻ്റ കഥാപാത്രത്തിൻ്റെ സംഭാഷണം. ഞാൻ ഇത് പറയുമ്പോൾ ലിസിയുടെ കഥാപാത്രം പറയും ഞാൻ ഒരു ഡോക്ടറാണ്, അയാൾ ഭേദമാകട്ടെ, കുറച്ച് മനുഷ്യത്വം കാണിക്ക് എന്ന്. അങ്ങനെ ഡയറക്ടർ ടേക്ക് എന്ന് പറഞ്ഞു. അപ്പോൾ ദാ മമ്മുക്ക കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കുന്നു. ഞാൻ വിചാരിച്ചു എന്നെ പറ്റിക്കാൻ വേണ്ടിയാണെന്ന്. കാരണം കല ചേച്ചിയുടെ കൂടെ അഭിനിക്കുമ്പോൾ എന്നെ ചെറുപ്പം മുതൽ കണ്ടിട്ടുണ്ട് . അപ്പോൾ എന്നെ കളിപ്പിക്കാൻ എന്തോ ചെയ്യുകയാണെന്ന് കരുതി ഞാൻ പറഞ്ഞു മമ്മുക്ക കള്ളത്തരം കാണിക്കല്ലേ എന്ന്. പക്ഷെ മമ്മൂക്ക ശരിക്കും ഉറങ്ങി. ഇതുകണ്ട ജോഷി ചേട്ടൻ ഉടൻ പാക്കപ്പ് എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചു ദേഷ്യത്തിലായിരിക്കും എന്ന്. എന്നാൽ പാവം തോന്നിട്ടാണ് അദ്ദേഹം പാക്കപ്പ് ചെയ്തത്. അടുത്ത ദിവസം നോക്കുമ്പോൾ രണ്ടു പേരും തോളിൽ കൈയ്യിട്ട് വരുന്നു.
കട്ട് പറഞ്ഞപ്പോൾ ഞാനും ലേസിയും ആശങ്കപ്പെട്ടു. ജോഷി ചേട്ടന് ദേഷ്യം വന്നല്ലേ എന്ന് പറഞ്ഞു ഞങ്ങൾ. പിന്നീട് ഇരുവരും ഒരുമിച്ച് വരുന്നത് കണ്ടപ്പോൾ ഞാൻ ലിസിയോട് പറഞ്ഞു ഏയ് അവർ പിണങ്ങിയതല്ലെന്ന്. പിണങ്ങിയിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ എന്നൊക്കെ ആലോചിച്ചു. കാരണം 15 വയസേ എനിക്കുള്ളൂ. അങ്ങനെയല്ലേ ചിന്തിക്കൂ.
ഉറക്കത്തിൽ നിന്ന് എണിച്ച് പൊട്ടിച്ചിരിച്ച് അഭിനയിക്കാൻ പറഞ്ഞാൽ മമുക്ക ചെയ്യും. ഒരു കലാകാരന്റെ ഡ്യൂട്ടി അതാണെന്നുള്ളത് വ്യക്തമായി ബോധ്യപ്പെടുത്തികൊണ്ട് പോകുന്ന ഒരു കാലഘട്ടമായിരുന്നു. അതുകൊണ്ടാണ് ഇന്നും അത് സാധിക്കുന്നത്. ഇന്നത്തെ ജനറേഷൻ പ്രിപ്പയർ ചെയ്തിട്ട് ചേച്ചി ചിരിപ്പിക്കല്ലേ ചേച്ചി എനിക്ക് എന്റെ മൂഡ് പോകും എന്ന് മീര പറഞ്ഞപ്പോൾ (അച്ചുവിൻ്റെ അമ്മയിൽ മീര ജാസ്മിൻ) അതെന്തോന്ന് മൂഡ് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കാരണം രാവിലെ മുതൽ വൈകുന്നേരം വരെ സീരിയസ് സീൻ എടുക്കാൻ ഞാനും അവളും മാത്രമേ ഉള്ളൂ. ഞാൻ ആരോട് സംസാരിക്കും? നരയൻ ഉണ്ടെങ്കിൽ അവനോടെങ്കിലും കത്തി വെക്കായിരുന്നു. അതും പറ്റുന്നില്ല. സത്യൻ ചേട്ടൻ വന്ന് പറഞ്ഞു,മീര കുറച്ച് മൂഡിയാണെന്ന്. എനിക്ക് അങ്ങനെ പറഞ്ഞാലൊന്നുംമനസിലാകില്ല എന്നായിരുന്നു മറുപടി.


Click it and Unblock the Notifications
