'മമ്മൂട്ടി അതോടെ വീണു, കാലം കഴിഞ്ഞെന്ന് വിധിയെഴുതി..മമ്മൂട്ടിയുടെ ചരിത്രം ഇതാണ്';ശാന്തിവിള ദിനേശ്

1982 മുതൽ 1986 വരെയുള്ള കാലഘട്ടത്തിൽ മലയാള സിനിമയെ പൂർണ്ണമായും മമ്മൂട്ടി തൻ്റെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നുവെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. എന്നാൽ അതുകഴിഞ്ഞതോടെ സമാനതകളില്ലാത്ത തിരിച്ചടിയാണ് മമ്മൂട്ടി നേരിട്ടത്. ഇതിനിടയിലാണ് മോഹൻലാലിൻ്റെ വളർച്ച സംഭവിക്കുന്നതെന്നും ശാന്തിവിള പറയുന്നു. തൻ്റെ പുതിയ വീഡിയോയിലൂടെയാണ് ഇരുവരുടേയും വളർച്ചയും തളർച്ചയും സംവിധായകൻ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'1982 പകുതി മുതൽ 1986 പകുതി വരെ ഒരു ഞെരുപ്പ് ഞരിച്ചു മമ്മൂട്ടി എന്ന് പറയാം .സോമൻ, സുകുമാരൻ, രതീഷ് മുതലായ നായകന്മാരായിരുന്നു അതുവരെ മലയാള സിനിമ ഭരിച്ചത്. അവരെല്ലാം പിൻതള്ളപ്പെട്ട നായകന്മാരായി, അല്ലെങ്കിൽ അവരെ മുന്നിൽ കേറി പോയി മമ്മൂട്ടി എന്ന് പറയാം. മമ്മൂട്ടിയുടെ കയ്യിലായിരുന്നു 82 മുതൽ 86 വരെ മലയാള സിനിമ.ഇക്കാലയളവിൽ പൊളിഞ്ഞ പടങ്ങളുണ്ട്. ആവറേജ് പടങ്ങളുണ്ട് വലിയ വിജയങ്ങളായ പടങ്ങളും ഉള്ളതിനാൽ അദ്ദേഹത്തിന് വിലസാനായി. ആവറേജും പരാജയവും നല്ല പടവും ഒക്കെ ആയിട്ട് ഓടാതെ പോയ കുറെ സിനിമകളും ഇക്കാലളവിൽ മമ്മൂട്ടിയുടേതായിട്ട് പുറത്തുവന്നിരുന്നു.

mammootty4

മമ്മൂട്ടി സിനിമകൾ ഒന്ന് വീണപ്പോൾ പലരും അക്കാലത്ത് എഴുതിയത് ഒരേ ചട്ടക്കൂട്ടിൽ സ്ഥിരമായി എടുക്കുന്ന പെട്ടി കുട്ടി മമ്മൂട്ടി സിനിമകൾ കാരണമാണ് എന്ന് വച്ച് കാച്ചി. അല്ല അവ നല്ല കളക്ഷൻ റെക്കോർഡുകൾ ഇട്ട സിനിമകളായിരുന്നു. ഇവിടെ മറ്റൊരു പ്രോസസ് നടക്കുകയായിരുന്നു .മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായി വന്ന മോഹൻലാൽ മാസ്റ്റർ രഘു നായകനായ കുയിലിനെ തേടി പോലുള്ള സിനിമകളിൽ പോലും കൊടും വില്ലനായി ആ സമയത്ത് അഭിനയിക്കുകയായിരുന്നു. മമ്മൂട്ടി നായകനാകുന്ന സിനിമകളിൽ വില്ലനായും സ്വഭാവന നടനായും രണ്ടാം നായകനായും ഒക്കെ മോഹൻലാൽ ഉണ്ടായിരുന്നു. ഇതിനിടയിൽ പ്രിയദർശൻ സംവിധായകനായി തുടക്കം കുറിച്ചു. താരപദവിയില്ലാത്ത നടിനടന്മാരെയും മോഹൻലാലിനെയും കൂട്ടി മുക്കാൽ പണത്തിന് വിജയ സിനിമകൾ എടുക്കാൻ തുടങ്ങി പ്രിയദർശൻ. എല്ലാം വിജയ സിനിമകളായിരുന്നു.

ലാൽ പ്രേക്ഷക ഹൃദയത്തിലേക്ക് പതിയെ പതിയെ കയറി കയറി പോവുയായിരുന്നു. മമ്മൂട്ടിയും ശങ്കറും പ്രേം നസീറും മധുവും ഉള്ള പടയോട്ടത്തിൽ പോലും ലാൽ ഒരു റിലീഫ് ആയിരുന്നു. മദ്രാസിലെ മോൻ പോലെ, എനിക്കും ഒരു ദിവസം പോലെ, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, കുയിലിനെ തേടി, ആധിപത്യം, വിസ, അപ്പുണ്ണി പോലുള്ള സിനിമകളിൽ തനി വില്ലനായും സ്വഭാവ നടനായും നർമ്മമൂറുന്ന ഹാസ്യവേഷത്തിലും ഒക്കെയായി മോഹൻലാൽ ജനപ്രിയ നടനായി വളരുകയായിരുന്നു .സമാന്തര സിനിമാ വക്താക്കളോ വലിയ ഹിറ്റ് മേക്കർമാരുടെയോ പിന്തുണ തുടക്ക വർഷങ്ങളിൽ ഒന്നും മോഹൻലാലിന് ഉണ്ടായിരുന്നില്ല .

1986 പകുതിയോടെ മമ്മൂട്ടി നന്നായിട്ട് വീണു. മമ്മൂട്ടിയുടെ കാലം കഴിഞ്ഞു എന്ന് വിധിയെഴുതി. തൊട്ടതെല്ലാം ഹിറ്റാക്കുന്ന അവസ്ഥയിലേക്ക് മോഹൻലാൽ വളർന്നു. പ്രിയദർശന്റെയും സത്യനന്തിക്കാടിന്റെയും വരവ് നന്നായി ആഘോഷിക്കപ്പെട്ടത് മോഹൻലാലിന്റെ മൈലേജ് കൂട്ടി. ഒപ്പം മറ്റൊരു അത്ഭുതം കൂടി നടന്നു.

തുടരെ തുടരെ പൊട്ടിയ സിനിമകൾക്ക് പിന്നാലെയാണ് ന്യൂഡൽഹി വന്നത്. പികെആർ പിള്ള നിർമ്മിക്കുന്ന നായർ സാബിന്റെ കാശ്മീരിലെ ലൊക്കേഷനിൽ ആയിരുന്നു മമ്മൂട്ടി ആ സമയത്ത്. ഇതാണ് മമ്മൂട്ടിയുടെ ചരിത്രം .പക്ഷേ ഓരോരുത്തരും അവർക്ക് യോജിച്ച രീതിയിൽ പറയും .ജോയി തോമസിനോട് ചോദിച്ചാൽ പറയും പൊട്ടിപ്പൊളിഞ്ഞ് എല്ലാം തീർന്ന മമ്മൂട്ടിക്ക് ഒരു റീബർത്ത് കൊടുക്കാമെന്ന് ഞാനും ജോഷിയും കൂടെ വിചാരിച്ചുവെന്ന്. പൊട്ടിപ്പൊളിഞ്ഞു മമ്മൂട്ടി പോയൊന്നുമില്ല. മമ്മൂട്ടിക്ക് ചിലപ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കാം. പക്ഷേ പൊട്ടിപ്പൊളിഞ്ഞ ശേഷവും അദ്ദേഹത്തിന്റെ ഓടിയ പടങ്ങൾ ഉണ്ടായിരുന്നു. അതിനെ ആരും ചരിത്രത്തിൽ കണക്കുകൂട്ടില്ല. പിന്നെ പറയുന്നത് ന്യൂഡൽഹി വന്നതുകൊണ്ട് റീബർത്ത് കിട്ടി എന്നാണ്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma