Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറ്റിൽ പരസ്യമായി അപമാനിച്ച് കളയും..മമ്മൂക്ക നമ്മളിൽ നിന്നും മാറി നിൽക്കും'; ആർട്ട് ഡയറക്ടർ പറയുന്നു

സിനിയിൽ അഭിനേതാക്കളാണ് 'താരങ്ങൾ'. പലപ്പോഴും ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യൻമാർക്ക് അവർ അർഹിക്കുന്ന പരിഗണന പോലും കിട്ടാറില്ലെന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴിതാ അത്തരത്തിൽ പല അവസരങ്ങളിലും തഴയപ്പെട്ട അനുഭവം പങ്കിടുകയാണ് പ്രമുഖ ആർട്ട് ഡയറക്ടർ മിൽട്ടൺ തോമസ്. വലിയ സിനിമാ ബഡ്ജറ്റുകളുടെ വലിയൊരു പങ്കും ആർട്ട് വിഭാഗത്തിലേക്ക് പോകുമ്പോഴും നേരിടേണ്ടി വരുന്ന മാനസിക സമ്മർദ്ദങ്ങൾ ചെറുതല്ലെന്ന് അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ ചാനലിനോടാണ് പ്രതികരണം. വായിക്കാം

സിനിമയിൽ വന്നു കഴിഞ്ഞാൽ ഒരു ആർട്ടിസ്റ്റിനെ നോക്കി നിൽക്കാൻ പലരും കാണും. പക്ഷെ ആർട്ട് ഡയറക്ടർമാരുടെ അവസ്ഥ അതല്ല, ടെക്നീഷ്യൻമാരുടെ അവസ്ഥ അതല്ല. നിന്ന് തിരിയാൻ സമയം ഉണ്ടാകില്ല. ചിലപ്പോൾ പരസ്യമായി അപമാനിക്കപ്പെട്ട അവസ്ഥയുണ്ടായിട്ടുണ്ട്. പരസ്യമായിട്ടൊക്കെ വഴക്ക് പറയും. മാനസികമായിട്ട് നമ്മളെ തളർത്തി കളയും. നമ്മുടെ കയ്യിൽ നിന്ന് ഉള്ളതും കൂടി ഇല്ലാണ്ടാക്കി കളയും.ഈ ആർട്ടിന്റെ ഈ സെക്ഷൻ നമ്മൾ ആദ്യമേ കൊടുക്കുമ്പോൾ ഈ ബഡ്ജറ്റ് ഒരു പ്രശ്നമാണ് .ഈ സിനിമയുടെ ഏറ്റവും വലിയൊരു ഭാഗം ആർട്ടിന്റെ ബഡ്ജറ്റ് ആണ് .

mam2-63

എല്ലാ നടൻമാരുമായി നന്നായി ഇടപെടാറുണ്ട്. മമ്മുക്ക മാത്രമേ ഉള്ളൂ നമ്മളിൽ നിന്നും മാറി നിൽക്കുന്നത്. ലാലേട്ടനൊക്കെ കുറച്ചൂടെ വർത്താനം പറയും. അങ്ങനെ വർത്താനം പറഞ്ഞ് നിൽക്കുമെങ്കിലും സെക്കൻഡിൽ ഇവർ എല്ലാവരും മാറും. മൂന്നാലഞ്ച് വ്യക്തികൾ ഇങ്ങനെ സെക്കൻഡിൽ മാറും.തിലകൻ, ജഗതി ചേട്ടൻ ,മോഹൻലാൽ, സിദ്ധിഖ്. ഇവരൊക്കെ ആക്ടിങ് വരുമ്പോൾ നമ്മൾ ഇങ്ങനെ നോക്കി നിന്ന് പോകും. തിലകൻ ചേട്ടൻ പറയുന്നത് കേട്ടിട്ടുണ്ട് അദ്ദേഹം അഭിനയിക്കുമ്പോൾ മോണിറ്ററിൽ നോക്കി നിന്ന് പഠിക്കൂവെന്ന്.

നമ്മൾ ആർട്ടിൽ ചെയ്യുന്ന ഡെഡിക്കേഷന് അപ്പുറമാണ് ഇവർ അഭിനയത്തിൽ ചെയ്യുന്നത്. പല പല ആൾക്കാരുടെ രൂപമാറ്റങ്ങൾ അല്ലേ ഉണ്ടാവുന്നത്. ആ ഒരു ക്യാരക്ടറിനെ പഠിക്കുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല. ആ സമയത്ത് നമ്മൾ എന്ത് തോണ്ടിയാലും ചിലപ്പോൾ ചീത്ത വിളിക്കും. അത് അവരെ പറഞ്ഞിട്ട് കാര്യമില്ല . ക്യാരക്ടർ ആകുന്ന സമയത്ത് നമ്മൾ ആവശ്യമില്ലാതെ പോയിട്ട് തോണ്ടിയിട്ടാണ്. പലരും പറയും അഹങ്കാരം എന്ന്. അങ്ങനെ അല്ലത്. ഇപ്പോൾ എനിക്കൊരു വർക്ക് കിട്ടുന്നുവെന്ന് ഇരിക്കട്ടെ. കവലയിലൊക്കെ പോയി ചായ കുടിക്കുമ്പോഴൊക്കെ മനസ് മുഴുവൻ ഇത് തന്നെയായിരിക്കും. ആ സമയത്ത് ആരെങ്കിലും വന്ന് എന്നോട് സംസാരിച്ചാലും ഇടപെട്ടാലും യാന്ത്രികമായിട്ടായിരിക്കും പ്രതികരിക്കുക. കാരണം നമ്മുടെ മനസ് മുഴുവൻ ഇതിനെ കുറിച്ചുള്ള ചിന്തയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+