'ഭർത്താവ് സുനിച്ചനുമായി യാതൊരു കോണ്‍ടാക്ടും ഇല്ല'; വേർപിരിയലിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ഭർത്താവ് സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുകയാണ് നടിയും ബിഗ് ബോസ് താരവുമായ മഞ്ജു പത്രോസ്. ഇപ്പോഴിതാ വേർപിരിയിലിനെ കുറിച്ച് കൂടുതലായി സംസാരിക്കുകയാണവർ. ഇപ്പോഴും നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും എന്നാൽ സുനിച്ചനുമായി തനിക്ക് ഒരു കോണ്‍ടാക്ടും ഇല്ലെന്നും താരം പറഞ്ഞു. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'സുനിച്ചനുമായിട്ട് ഇപ്പോൾ കോൺടാക്ട്സ് ഒന്നുമില്ല. പക്ഷേ ഞങ്ങൾ തമ്മിൽ യുദ്ധം ഒന്നുമില്ല .ഒരുമിച്ച് നിൽക്കാൻ സാധിക്കില്ല എന്നറിഞ്ഞതുകൊണ്ട് മാന്യമായിട്ട് പിരിഞ്ഞ് നിൽക്കുന്നു. അദ്ദേഹം മകനെ വിളിക്കാറുണ്ട്, കാണാറുണ്ട്, അവൻ അവിടെ പോകാറുണ്ട്. അതിനൊന്നും ഞാൻ തടസ്സമില്ല. ഞാൻ അദ്ദേഹത്തിൻ്റെ സ്റ്റേജ് പ്രോഗ്രാമുകളൊന്നും കാണാൻ പോകാറില്ല. ടിവി ഷോ കാണുന്നത് പോലെ അല്ലല്ലോ.

manju

ഒരു സ്ഥലത്ത് നിന്ന് സൌകര്യങ്ങൾക്ക് വേണ്ടി മാറി നിന്ന ഒരാളല്ല ഞാൻ . അതിന്റെ മാക്സിമത്തിൽ എത്തികഴിഞ്ഞപ്പോഴാണ് ഇനി വേണ്ട എന്നുള്ള തീരുമാനത്തിലേക്ക് എത്തിയത്. അതുകൊണ്ട് വേദന എന്നതിനേക്കാൾ ഉപരി എൻറെ കൺസേൺ ആ ഒരു ഡിസിഷൻ കൊണ്ട് ഓപ്പോസിറ്റ് ഉള്ള ആൾ ഒരുവിധത്തിലും ബുദ്ധിമുട്ടരുത് എന്നതാണ്. കുടുംബകോടതിയിൽ ചെല്ലുമ്പോൾ എല്ലാവരും ഒരുപാട് കാര്യങ്ങൾ ഡിമാൻഡ് ചെയ്യുന്നത് കാണാം. എനിക്ക് അത് വേണം ,എന്റെ സാധനങ്ങൾ തിരിച്ചു തരണം, അങ്ങനെ വേണം ,ഇങ്ങനെ വേണം, ചെലവിന് തരണം എന്നൊക്കെ. ഒന്നാമത്തെ കാര്യം ഞങ്ങളുടെ വേർപിരിയൽ ഇപ്പോഴും കുടുംബ കോടതിയിലേക്ക് പോയിട്ടില്ല. പോയാൽ തന്നെയും എനിക്ക് ഒന്നും വേണ്ട. എന്റെ മകന് പോലും ചെലവിന് തരേണ്ട. കാരണം എനിക്ക് പൈസ ആവശ്യമില്ലാത്തതുകൊണ്ടല്ല. എന്റെ മകൻ പഠിക്കുകയാണ് .ബിഎസ്സി നഴ്സിങ്ങിനാണ് പഠിക്കുന്നത്. 11 ലക്ഷം രൂപ വേണം ഫീസ് മാത്രം. ബാക്കി പൈസ ഒക്കെ ഞാൻ ഉണ്ടാക്കണം. ഇപ്പോഴും ഞാൻ അവന് എജുക്കേഷൻ ലോൺ ഒന്നും വെച്ചിട്ടില്ല. ഞാൻ പണിയെടുക്കുന്ന പൈസ കൊണ്ടാണ് അവൻ പഠിക്കുന്നത്. അതിനൊന്നും ഞാൻ പൈസ ചോദിക്കാറില്ല. ആ മനുഷ്യന് അത്രയും ഭാരം കൊടുക്കേണ്ട എന്ന് വിചാരിച്ചിട്ടാണ്.

അതുകൊണ്ട് വേർപിരിയലിലൽ ഞാൻ ഭയങ്കര സങ്കടപ്പെട്ട്, വിഷമിച്ച് അങ്ങനെയല്ല . അത് ഒരു കുറച്ചു കാലം കൊണ്ട് ഉള്ളിൽ ഊറി ഊറി വന്ന സത്യമാണത്. അത് അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും എനിക്ക് വേണ്ടി വന്നില്ല. ഇത് പറയുമ്പോൾ അയ്യോ ഇതെന്തൊരു ക്രൂരയ സ്ത്രീയാണെന്ന് നിങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ ഞാൻ അനുഭവിച്ചത് എനിക്ക് വേറൊരാൾക്ക് എങ്ങനെ കാണിച്ചു കൊടുക്കാൻ പറ്റും.

44 വയസ്സുണ്ട് എനിക്ക്. ഈ 44 വയസ്സിനിടക്ക് പല വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കാര്യം എന്താണെന്ന ചോദ്യത്തിന് മറുപടിയില്ല. ഒരു വിഷമം ഉണ്ടായാൽ അത് ചുമന്നു നടക്കുന്ന ആളല്ല ഞാൻ. കടബാധ്യതയാണ് എന്നെ ഏറ്റവും പേടിപ്പിച്ച കാര്യം. വിഷമിപ്പിച്ചത് എന്നതിനേക്കാൾ ഉപരി ആ ഒരു ഘട്ടമായിരുന്നു എന്നെ ഏറ്റവും കൂടുതൽ പേടിപ്പിച്ചത്. ഉറങ്ങാൻ പറ്റാതെ, ആളുകൾ വരുമ്പോൾ ചിലപ്പോൾ കറന്റ് ഉണ്ടാവില്ല വീട്ടിൽ കാരണം അവർ ഫ്യൂസ് ഊരു കൂടികൊണ്ടുപോകും. ഇരുണ്ട കാലഘട്ടം എന്ന് പറയില്ലേ.അതായിരുന്നു. ബിഗ് ബോസ് എന്ന് പറയുന്ന റിയാലിറ്റി ഷോ കഴിഞ്ഞ് കിട്ടിയ പൈസ കടം വീട്ടാൻ വേണ്ടിയിട്ടാണ് ഉപയോഗിച്ചത്. ഒരു വീട്ടിലെ കടം മുഴുവൻ ഞാൻ ഒറ്റക്ക് വീട്ടി, എന്നിട്ടാണ് ഞാൻ ആ ലൈഫിൽ നിന്ന് ഇറങ്ങി പോകുന്നത്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma