ബിഗ് ബോസിൽ നിന്നും 50 ദിവസം കൊണ്ട് ലഭിച്ച പ്രതിഫലം ഇത്ര ലക്ഷം..തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

ഉയർന്ന പ്രതിഫലമാണ് ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കാറുള്ളത്. അതേസമയം എത്രയാണ് പ്രതിദിനം ലഭിക്കുന്നതെന്ന് പലരും തുറന്ന് പറയാറില്ല. ഇപ്പോഴിതാ തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടിയും മുൻ ബിഗ് ബോസ് താരവുമായ മഞ്ജു പത്രോസ്. മൈൽസ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത് ഇങ്ങനെ

ബിഗ് ബോസിൽ ദിവസവും 45000 രൂപയാണ് മഞ്ജുവിന് പ്രതിഫലമായി ലഭിച്ചത്. അങ്ങനെ 50 ദിവസം നിന്നപ്പോൾ 22 ലക്ഷം കിട്ടി. അതെല്ലാം കൊണ്ടൊക്കെ തന്നെയാണ് ഞാൻ വിട് വെച്ചത്. സത്യമാണത്. അതിനകത്ത് കള്ളത്തരം ഒന്നുമില്ല.ഇപ്പോഴും പറയുന്നു ബിഗ് ബോസിൽ പോയതുകൊണ്ടാണ് ഞാൻ സെറ്റിൽ ആയത്. കടങ്ങൾ തീർത്തു, വീട് വെച്ചത് അത്രയും പൈസ കൊണ്ടൊന്നും അല്ല, ആ പൈസ് കൊണ്ട് വീട് വെക്കാൻ പറ്റില്ല .പക്ഷേ സ്ഥലം മേടിച്ചു, പിന്നെ ബാക്കി നമ്മൾ ജോലി ചെയ്യുകയല്ലേ, ജോലി ചെയ്തു, ലോൺ എടുത്തു, അങ്ങനെയൊക്കെ തന്നെയാണ് വീട് വെച്ചത് .

manjupathrose2-7

ഇന്നിപ്പോൾ ബിഗ് ബോസിൽ പോകുമോയെന്ന് ചോദിച്ചാൽ അറിയില്ല. എൻ്റെ ആവശ്യം പോലെ ഇരിക്കും. കാരണം ഇന്ന് ബിഗ് ബോസ് പോലൊരു ഷോ എനിക്ക് അത്യാവശ്യം ആയിരുന്നു.
ബിഗ് ബോസ് വീട്ടിൽ പോയാൽ നമ്മൾ കുറച്ചുകൂടി സ്ട്രോങ് ആയി. ബിഗ് ബോസ് എന്ന ഷോയോട് ഇപ്പോഴും എനിക്ക് കൌതുകം ഉണ്ട്. എന്നിരുന്നാലും ഇപ്പോഴും ഗെയിം എന്താണെന്ന് അറിഞ്ഞു കൂടാ. ഒരു കാര്യവുമില്ലാതെ ആളുകളോട് ഹാർഷ് ആയിട്ട് ഒക്കെ പെരുമാറാൻ അറിയില്ല. ഒരു പർപ്പസ് ഇല്ലാതെ ഒരാളോട് അങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് അറിയാൻ പാടില്ല. വർത്താനം ഒക്കെ പറഞ്ഞ് അവിടെയൊക്കെ ഇരിക്കുമായിരിക്കും. കുറച്ചു ദിവസം കഴിയുമ്പോൾ ഔട്ടായി പോരുമായിരിക്കും എന്നുള്ളതൊക്കെ തന്നെയാണ്.

ഞാൻ പുതിയ ബിഗ് ബോസ് ഷോ കാണാറുണ്ട്. ആദ്യത്തെ മത്സരാർത്ഥികൾക്ക് നല്ല വരുമാനം കിട്ടാൻ കാരണം ആ സമയത്ത് ഷോയിലേക്ക് പോകാൻ ആളെ കിട്ടുന്നുണ്ടായിരുന്നില്ല. ഇപ്പോൾ ഇടിയാണ്. അതിനകത്ത് കേറി പറ്റിയാൽ മതി എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോൾ. അതിന്റെ വ്യത്യാസം ആയിരിക്കും ഇപ്പോഴത്തെ ആളുകൾക്ക് കുറഞ്ഞ പേമെൻ്റ് കിട്ടുന്നതിന് കാരണം.

ബിഗ് ബോസിലേക്ക് സുഹൃത്തായ സിമിയെ വിടാൻ പേടിയാണ്. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ആളാണ് സിമി.പക്ഷേ ഫിനാൻഷ്യലി അവൾ അവളുടെ സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട് .പക്ഷേ എനിക്ക് ഇവളെ ബിഗ് ബോസിലോട്ട് വിട്ടിട്ട് അവിടുത്തെ പ്രശ്നങ്ങളുടെ ഭാഗമാക്കണം എന്ന് ആഗ്രഹമില്ല.ഇതൊക്കെ കിട്ടികിട്ടി എനിക്ക് തഴമ്പ് ആയി. കടുത്ത സൈബർ അധിക്ഷേപം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.ഇത് നേരിടുന്നുണ്ട് ഞാൻ. ഇത് നേരിടാനുള്ള ശക്തി എനിക്ക് കിട്ടിയത് ഒറ്റദിവസം കൊണ്ടല്ല. എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവരൊക്കെ ഇതിലൂടെ കടന്നു പോകുന്ന ആൾക്കാരാണ്. എനിക്ക് അത് താങ്ങാനുള്ള ഒരു ശേഷി എനിക്ക് ഉണ്ട്. ചിലതൊക്കെ വായിക്കാൻ പറ്റില്ല. ഇതൊക്കെ സിമിയും കൂടി അനുഭവിക്കുന്നത് കാണാൻ എനിക്ക് വയ്യ. ഒരാൾ മാത്രം അനുഭവിച്ചാൽ മതിയല്ലോ. അത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് സിമിയെ ബിഗ് ബോസിലേക്ക് അയക്കാൻ എനിക്ക് താത്പര്യമില്ലാത്തത്.

ഇതൊരു നൂലാണ്, അതിന്റെ അപ്പുറത്തോട്ടാണോ ഇപ്പുറത്തോട്ടാണോ വീണു പോണത് എന്ന് അറിയില്ല. ഞാൻ ഭാഗ്യത്തിന് ഇപ്പുറത്തോട്ട് വീണത് കാരണം രക്ഷപ്പെട്ടതാണ്. അപ്പുറത്താണ് വീണതെങ്കിൽ ഇപ്പോൾ എവിടെയെങ്കിലും പോയി കിടപ്പുണ്ടാവും. ഭയങ്കര പാടാണ് ഇത്. എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഇത്', മഞ്ജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma