മഞ്ജു വാര്യരും ദിലീപും കൈകൊടുക്കാൻ മടിക്കാതിരുന്നതിന് കാരണം ഇതാണ്..അയ്യേ എന്ന് തോന്നില്ല'; ശാന്തിവിള ദിനേശ്

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫിൻ്റെ പുതിയ തീയറ്റർ ഉദ്ഘാടത്തിനിടെ മഞ്ജു വാര്യരും ദിലീപും തമ്മിൽ കണ്ടതും ഇരുവരും കൈ കൊടുത്ത് കുശലം പറഞ്ഞതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു പൊതുപരിപാടിയിൽ വെച്ച് ഇരുവരും ഇത്തരത്തിൽ കാണുന്നതും ഇടപെടുന്നതും. ഇപ്പോഴിതാ ഈ കൂടിക്കാഴ്ചയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം. വായിക്കാം

'ഈ ഓണക്കാലത്ത് അൻപതാമത്തെ തിയേറ്റർ തുറന്ന ലിസ്റ്റ സ്റ്റീഫൻ മലയാളിക്ക് ഒരു ഓണസദ്യ പോലെ ഒരു കാഴ്ച നൽകിയിരിക്കുന്നു, ഒരുപാട് വർഷങ്ങൾക്കു ശേഷം ദിലീപും മഞ്ജു വാര്യരും ഒരു വേദിയിൽ പങ്കെടുത്തിരിക്കുന്നു .എന്ന് മാത്രമല്ല സുസ്മേര വദനയായി മഞ്ജു സീറ്റിൽ നിന്നും എണീറ്റ് പടികയറി വരുന്ന ദിലീപിന് കൈ കൊടുത്തു, എന്തോ കുശലവും പറഞ്ഞു. ആ കാഴ്ച കേരളീയരാകെ ബെത്ലഹേം കുടുംബ യൂണിറ്റിനെക്കാൾ സൂപ്പർ ഹിറ്റ് ആയ വിഷ്വലായി കണ്ടിരിക്കുന്നു എന്നാണ് എന്റെ വിശ്വാസം. മഞ്ജുവിനെ കെട്ടിയേ അടങ്ങു എന്ന് പറഞ്ഞു നടക്കുന്ന ഒരു ഞരമ്പി രോഗി ഉണ്ടല്ലോ, പിറ്റേ ദിവസം തന്നെ അവന്റെ വീഡിയോ വന്നിരിക്കുകയാണ് ,അത് എഐ സംവിധാനത്തിലൂടെ ഉണ്ടാക്കിയതാണ്. മഞ്ജു കൈ കൊടുക്കുമ്പോൾ പുറകിൽ പൃഥ്വിരാജ് ഇല്ല മുന്നിൽ കാലിയായ കസേരകൾ ,ക്വാളിറ്റി കുറഞ്ഞ ക്യാമറയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ വീഡിയോ ചെയ്തു വിട്ടു.

manjudileep2-6516

നാണം എന്ന് പറഞ്ഞത് ലെവലേശം ഇല്ലാത്ത ഒരു ചെറുക്കനാണല്ലോ, കഷ്ടമാണെന്നേ പറയാനുള്ളൂ. അവൻ ഞെട്ടിക്കാണും ഇത് കണ്ടപ്പോൾ. ഇരുവരും പ്രേമിച്ചു വിവാഹം കഴിച്ചു ഒരു മകൾക്ക് ജന്മം നൽകി. അവരുടെ സ്വകാര്യതയിൽ എന്തോ അസ്വാരസ്യം ഉണ്ടായി വേർപിരിഞ്ഞു. മകൾ അച്ഛനോടൊപ്പം പോയി. രണ്ടുപേരെയും സ്വതന്ത്രരാക്കിയ വിധി കേട്ട ശേഷം പത്രക്കാരുടെ മുന്നിൽ ഇതൊക്കെ സില്ലി കേസ് അല്ലേ എന്ന മട്ടിൽ ചിരി അഭിനയിച്ച് കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ മഞ്ജു ഒരു തനി പെണ്ണായി കണ്ണു തുടച്ചു. ആ കാഴ്ച എന്നെ എന്നെ വല്ലാതെ നോവിച്ചു. ഞാനന്ന് മഞ്ജുവിന്റെ സഹോദരൻ മധു വാര്യരെ വിളിച്ചു. ഞാൻ കണ്ട കാഴ്ച മധുവിനോട് പറഞ്ഞു .ഇനി അവൾക്ക് നീയെ ഉള്ളൂ അവളെ കരയിക്കരുതെന്ന് ഞാൻ പറഞ്ഞുപോയി. എന്തുകൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത് എന്ന് ഇപ്പോഴും എനിക്ക് പറയാനുള്ള ഉത്തരമില്ല.

എന്റെ ഒരു അനിയത്തി കുട്ടിക്ക് ഉണ്ടായ വേദന പോലെ തോന്നി, അതുകൊണ്ടാണ് ഞാൻ മധുവിനെ വിളിച്ചു പറഞ്ഞത് .മധു പറഞ്ഞു ഞാൻ ഓർക്കാം ചേട്ടായെന്ന്. അന്ന് ദിലീപുമായി എനിക്ക് പരിചയവുമില്ല. ഇരുവരും അന്നുമുതൽ ഒരു മാന്യത കാണിച്ചു, ഇവിടുത്തെ പപ്പരാസികൾ മഞ്ജു പിരിഞ്ഞതിനെ പറ്റി ദിലീപിനോട് കുത്തികുത്തി ചോദിച്ചാലും അവർ മീനുവിന്റെ അമ്മയല്ലേ എന്ന ഒറ്റ ഉത്തരത്തിൽ നിർത്തുമായിരുന്നു ദിലീപ്. തിരിച്ചു മഞ്ജുവിനോട് ദിലീപിനെ പറ്റി തിരക്കിയാലും മഞ്ജു ചിരിക്കും എന്നല്ലാതെ ഒരിക്കലും പരസ്യമായ വിഴുപ്പലക്കൽ ഇവർ രണ്ടുപേരും നടത്തിയിട്ടില്ല.

നിങ്ങൾ മഞ്ജുവിനെയും ദിലീപിനെയും കണ്ടു പഠിക്കു അല്ലാതെ ഇങ്ങനെ ചാനലായ ചാനലുകളിലൊക്കെ പോയിരുന്ന് മുൻ ഭർത്താവിനെയും മുൻ കാമുകനെയും അപരാധം പറയരുതെന്ന് ഞാൻ പറഞ്ഞതിന് എന്റെ പേരിൽ ആത്മഹത്യാകുറിപ്പ് കൊടുത്ത് കേസാക്കിയ പാർട്ടി തിരുവന്തരത്ത് ജീവിച്ചിരിപ്പുണ്ട്. മഞ്ജുവും ദിലീപും കാണിച്ച മാന്യത മലയാളി കാണിക്കണം എന്ന് മാത്രമേ ഞാൻ ഇപ്പോഴും പറയുന്നുള്ളൂ. അതിനാൽ വർഷങ്ങൾക്കിപ്പുറം പരസ്പരം കണ്ടപ്പോൾ കൈ കൊടുക്കാനോ ചിരിക്കാനോ അവർക്ക് ബുദ്ധിമുട്ട് വരേണ്ട ഒരു കാര്യവുമില്ല. കാരണം അയ്യേ ഞാൻ ഇവനെയല്ലേ ചീത്ത വിളിച്ചതെന്ന് മഞ്ജുവിനോ അല്ലെങ്കിൽ ഞാൻ ഇവളെയല്ലേ തെറി പറഞ്ഞതെന്ന് ദിലീപിനോ ചിന്തിക്കേണ്ട കാര്യമില്ല .അതുകൊണ്ട് അവർ സന്തോഷമായി കൈ കൊടുത്തു കുശലം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+