'മഞ്ജു ബ്ലോക്ക് ചെയ്തു, സനൽ കുമാർ വാശി തീർക്കുകയാണ്', ഒരു കാരണവശാലും വിട്ട് കൊടുക്കരുതെന്ന് മാലാ പാർവ്വതി

നടി മഞ്ജു വാര്യരെ അപമാനിക്കുന്ന പ്രസ്താവനകൾ നിരന്തരം നടത്തുകയും സമരം ചെയ്യുകയും ചെയ്യുന്ന സംവിധായകൻ സനൽ കുമാർ ശശിധരന് എതിരെ രൂക്ഷമായി പ്രതികരിച്ച് നടി മാലാ പാർവ്വതി. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് ഏതാനും ദിവസങ്ങളായി മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്ന ആരോപണം അന്വേഷിക്കണം എന്നുളള ആവശ്യമടക്കം ഉന്നയിച്ച് സനൽ കുമാർ ശശിധരൻ സമരം ചെയ്യുന്നത്.

സനൽ കുമാർ ശശിധരൻ വാശി തീർക്കുകയാണെന്നും ഒരുകാരണവശാലും മഞ്ജു വാര്യർ പ്രതികരിക്കരുത് എന്നും ബിഗ് ടിവിയോട് മാലാ പാർവ്വതി പ്രതികരിച്ചു: '' ഇങ്ങനെയൊരു സമരം ലോകത്ത് ആരും കേട്ടിട്ടില്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ഒരാള്‍ക്ക് സമരം ചെയ്യാം, അതില്‍ പ്രശ്‌നമില്ല. പക്ഷേ നമ്മളെല്ലാവരും ബഹുമാനിക്കുന്ന, കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു നടി സെക്‌സ് റാക്കറ്റിലാണെന്ന് നിരന്തരം വിളിച്ച് പറഞ്ഞ് അപമാനിക്കുന്നത് കേട്ടിട്ട് നമ്മള്‍ നിസ്സഹായരായിപ്പോവുകയാണ്.

ഒന്നാലോചിച്ച് നോക്കൂ, സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന്. ഇന്നലെ മഞ്ജു വാര്യരുടെ സഹോദരന്‍ അതിനെക്കുറിച്ച് എഴുതി. ഇത് കേട്ടാല്‍ തോന്നും ലോകത്ത് മഞ്ജു വാര്യരെ കുറിച്ച് ഉത്തരവാദിത്തമുളള ഒരേയൊരാള്‍ സനല്‍ കുമാര്‍ ശശിധരന്‍ എന്ന് പറയുന്ന ഈ വ്യക്തിയാണെന്ന്.

Manju Warrier

അദ്ദേഹത്തിന് മഞ്ജു വാര്യരോട് കുറച്ചെങ്കിലും പരിഗണന ഉണ്ടെങ്കില്‍ അവരെ ഇങ്ങനെ വ്യക്തിഹത്യ ചെയ്ത് കൊണ്ടിരിക്കുമോ. ഇതൊരു വാശി തീര്‍ക്കലാണ്. ഒറ്റ ബുദ്ധിയായി പെരുമാറിക്കൊണ്ടിരിക്കുകയാണ്. എന്നെ ഇഷ്ടമാണ് അല്ലെങ്കില്‍ എന്നെക്കുറിച്ച് സംസാരിക്കുക എന്നത് മാത്രമാണ് ആ കുട്ടിക്കുളള ഓപ്ഷന്‍. ബാക്കി എന്ത് പറഞ്ഞാലും മാഫിയയുടെ പിടിയിലാണെന്ന് പറയും.

സംസാരിച്ചാല്‍ പറയും മാഫിയ പറഞ്ഞിട്ട് പറയുന്നതാണ് എന്ന്. വേറെ കയ്യിലുളള തെളിവുകള്‍ പുറത്ത് വിടാനും മറ്റെന്തോ ഉദ്ദേശത്തിലുമാണ് മഞ്ജു സംസാരിക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധിക്കുന്നത്. മഞ്ജു സംസാരിക്കരുത് എന്നാണ് തനിക്ക് തോന്നുന്നത്. ഒരു കാരണവശാലും മഞ്ജു സംസാരിക്കരുത്. ഒരാളുടെ വാശിക്ക് മുന്നില്‍ വിട്ട് കൊടുക്കേണ്ട കാര്യം എന്താണ്.

ഈ വിഷയത്തെ കുറിച്ച് താന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുളളതാണ്. മഞ്ജു പറയുന്നത്, എല്ലാ സീമകളും ലംഘിച്ച് കൊണ്ടാണ് ഇദ്ദേഹം ശല്യം ചെയ്ത് കൊണ്ടിരിക്കുന്നത്, അതുകൊണ്ടാണ് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുന്നത്. അതിനെക്കുറിച്ച് സംസാരിക്കാനേ താല്‍പര്യമില്ല എന്ന്. ഒരാള്‍ നിര്‍ബന്ധപൂര്‍വ്വം ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ എന്ത് ചെയ്യാനാണ് ഒരാള്‍. സംസാരിക്കാതിരിക്കുക എന്നത് മഞ്ജുവിന്റെ അവകാശങ്ങളില്‍പ്പെടും.

മുന്‍ സര്‍ക്കാരും ആഭ്യന്തര മന്ത്രിയും പോലീസും എല്ലാം മാഫിയയുടെ ഭാഗമാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്ത് പറഞ്ഞാലും മാഫിയയാണ്. അറസ്റ്റ് ചെയ്താലും പറയും മാഫിയ ആണെന്ന്. ഞാന്‍ നേരത്തേ മാഫിയയാണ്. തെറ്റിദ്ധരിപ്പിച്ച് കൊണ്ട് സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ കത്ത് വാങ്ങിയത് എത്ര വലിയ തെറ്റാണ്'', മാലാ പാര്‍വ്വതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma