മഞ്ജു വാര്യരാണ് ശരിക്കും മിടുക്കി, കണ്ടാൽ കെട്ടിപ്പിടിച്ച് അഭിനന്ദിക്കും..;മല്ലിക സുകുമാരൻ പറയുന്നു

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ തുറന്നടിച്ച് നടി മല്ലിക സുകുമാരൻ. ജനമധ്യത്തിൽ സംസാരവിഷയമാകാനുള്ള കാട്ടിക്കൂട്ടലുകളാണ് സനലിൻ്റെ സമരമെന്ന് മല്ലിക വിമർശിച്ചു. ഇത്തരത്തിലുള്ള അധിക്ഷേപകങ്ങളൊന്നും അനുവദിച്ചുകൊടുക്കരുത്. മഞ്ജു വാര്യരോട് ഈ വിഷയത്തിൽ പ്രതികരണമെന്ന് പറയുന്നത് വൃത്തികെട്ട ആവശ്യമാണെന്നും അവർ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മല്ലിക സുകുമാരൻ്റെ വാക്കുകളിലേക്ക്

'മഞ്ജു വാര്യർ പ്രതികരിക്കണമെത്രേ. അന്തസ്സുള്ളവർ മിണ്ടാതിരിക്കും. ഒരുത്തൻ എക്സെൻട്രിക് ആയിപ്പോയി, ഏതാണ്ടൊക്കെ വിളിച്ച് പറയുകയാണ്. എവിടെയായിരുന്നു ഇയാൾ ഇത്രയും കാലം. ഇതൊന്നും അനുവദിച്ചു കൊടുക്കരുത് .അവരുടെ മകൾ ഒരു ഡോക്ടറായി. ഇത്രയും കാലം ഇല്ലാത്ത പോലെ ഓരോ കാര്യങ്ങൾ. അവരെ കെട്ടി വെച്ചിരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരുത്തൻ ചെന്ന് സെക്രട്ടറിന്റെ മുൻപിൽ നാല് ബൊമ്മയും കൊണ്ട് വെച്ച് സമരം നടത്തുകയാണ്.

mallikasukumarne-2

എങ്ങനെയെങ്കിലും ഒക്കെ ജനമധ്യത്തിൽ ഒരു സംസാര വിഷയമാവാനുള്ള ശ്രമമാണ്. ഇവൻ മാന്യനാണെങ്കിൽ ഇങ്ങനെയൊക്കെ കാണിക്കണോ? സെക്രട്ടറിയേറ്റ് നടയിലൊക്കെ പോയി ഇരുന്നിട്ട് എന്ത് കാണിക്കുകയാണ്. നമ്മുടെയൊക്കെ മനസിൽ എന്തൊക്കെ കാര്യങ്ങളുണ്ട്, എന്തൊക്കെ സത്യങ്ങൾ അറിയാം. ഇതൊക്കെ നമ്മൾ പുറത്ത് പറയുന്നുണ്ടോ? ഓരോരുത്തര് കുടുംബമായിട്ട് കഴിയുകയാണ്. അവർക്ക് ഒരുപക്ഷേ നമ്മളോട് ദേഷ്യം തോന്നിക്കോട്ടെ .അതിലൊന്നും നമുക്ക് വിരോധമില്ല. പക്ഷേ അറിഞ്ഞുകൊണ്ട് ഒരു കുടുംബത്തിനെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ ദൈവത്തിൻ്റെ മുൻപിൽ ഇതിനൊന്നും മാപ്പ് കിട്ടില്ല.

ഇതിനിടയിൽ നമ്മുടെ ചില ആർട്ടിസ്റ്റുകൾ വന്നിട്ട് പറയുകയാണ് ഇതിൽ പ്രതികരിക്കണമെന്ന്. നിശബ്ദയായി ഇരിക്കണമെന്ന്. എന്തൊരു വൃത്തികെട്ടൊരു വാദമാണിത്. മഞ്ജു വാര്യരാണ് ശരിക്കും മിടുക്കി. മഞ്ജുവിനെ കണ്ടാൽ ഒന്ന് കെട്ടിപ്പിടിച്ച് അഭിനന്ദിക്കണം എനിക്ക്. കാരണം അവർ കേസ് കൊടുത്തു. എനിക്ക് ജുഡീഷ്യറിയോട് ഒന്നേയുള്ളൂ പറയാൻ. ഞങ്ങൾക്കെല്ലാം ഒരു ആശ്രയം എന്ന് പറയുന്നത് ഇവിടുത്തെ നിയമവ്യവസ്ഥിതിയാണ്. എവനായാലും തെറ്റുകാരൻ ആണെങ്കിൽ ശിക്ഷിക്കപ്പെടണം.അത് ചുമ്മാ പറയരുത്, അത് സാധാരണക്കാർക്ക് ബോധ്യമാകണം', അവർ പറഞ്ഞു.

അതേസമയം തന്റെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചിരിക്കുകയാണ് സനൽകുമാർ. പോലീസുകാർ ഇടപെട്ട് തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നാണ് സനൽ പറഞ്ഞത്.''ഒൻപതാം ദിവസവും ഒരുതരം ആരോഗ്യ പ്രശ്നവും ഇല്ലാത്ത എന്നെ ബലമായി ഹോസ്പിറ്റലിൽ എത്തിച്ച് അനാവശ്യമായി മരുന്നുകൾ കയറ്റാനുള്ള ശ്രമം പൊലീസ് നടത്തുന്നത് കൊണ്ട് ഞാൻ എന്റെ നിരാഹാര സമരം അവസാനിപ്പിക്കുകയാണ്. എന്റെ സമരം അനിശ്ചിതകാല സത്യാഗ്രഹ സമരമായി തുടരും', സനൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma